Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈനാ ചാരന്മാരെ കരുതിയിരിക്കണം

അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി. അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന പ്രദേശത്തെച്ചൊല്ലിയാണ് തര്‍ക്കമെന്ന ദേശവിരുദ്ധ പ്രസ്താവനയാണല്ലോ പാര്‍ട്ടി നേതാവായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തിയത്. അതിര്‍ത്തി കടന്നുവരുന്ന ചൈനീസ് സൈന്യത്തെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറാന്‍ പാര്‍ട്ടിയില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുക വരെ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 05:00 am IST
inEditorial

മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച ഭാരത-യുഎസ് ആണവ സഹകരണ കരാര്‍ ഇടതുപാര്‍ട്ടികളായ സിപിഎമ്മിനെയും സിപിഐയെയും ഉപയോഗിച്ച് ചൈന അട്ടിമറിക്കാന്‍ ശ്രമിച്ചു  എന്ന വെളിപ്പെടുത്തല്‍ ഈ പാര്‍ട്ടികളുടെ സ്വഭാവവും ചരിത്രവും അറിയാത്തവരെ മാത്രമേ അത്ഭുതപ്പെടുത്തുകയുള്ളൂ. ആണവകരാറിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ നോക്കിയെന്നും,  ഇടതുപാര്‍ട്ടികളെയും ഇടതുചായ്‌വുള്ള മാധ്യമങ്ങളെയും ഇതിനായി ചൈന ഉപയോഗിച്ചുവെന്നും മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അക്കാലത്ത് സിപിഎം-സിപിഐ നേതാക്കള്‍ കൂടിക്കാഴ്ചയ്‌ക്കും ചികിത്സയ്‌ക്കുമായി ചൈനയ്‌ക്കു  പോയത് ഇതിനായിരുന്നുവെന്ന് ‘ലോങ് ഗെയിം: ഹൗ ദ ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’ എന്ന പുതിയ പുസ്തകത്തില്‍ ഗോഖലെ വെളിപ്പെടുത്തുന്നു. ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാരിലുള്ള ഇടതുപാര്‍ട്ടികളുടെ സ്വാധീനം മനസ്സിലാക്കിയാണ് തിരശ്ശീലയ്‌ക്കു വെളിയില്‍ വരാതെ ചൈന കളിച്ചതെന്നും ഗോഖലെ പറയുന്നു. ഈ സര്‍ക്കാരിനെ  നാല് ഇടതുപാര്‍ട്ടികള്‍  പുറത്തുനിന്ന് പിന്തുണക്കുകയായിരുന്നു. പ്രകാശ് കാരാട്ട് ആയിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി. വിദേശകാര്യമന്ത്രാലയത്തില്‍ കിഴക്കനേഷ്യയുടെ ചുമതലയുള്ള ജോയന്റ് സെക്രട്ടറിയായിരുന്നപ്പോഴത്തെ നയതന്ത്ര രഹസ്യങ്ങളാണ് ഗോഖലെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ചുമതലയിലുള്ള ഒരാള്‍ക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളായതിനാല്‍ അവിശ്വസിക്കേണ്ടതില്ല.

യഥാര്‍ത്ഥത്തില്‍ വിജയ് ഗോഖലെ പറയുന്നതിനുമപ്പുറത്താണ് അന്നത്തെ കാര്യങ്ങള്‍. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്സരിച്ചിരുന്ന കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും ഒത്തുചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ചൈനയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇടതുപാര്‍ട്ടികള്‍ മാത്രമല്ല കോണ്‍ഗ്രസ്സും ചൈനയുടെ താളത്തിന് തുള്ളുകയായിരുന്നു. സൂപ്പര്‍ പ്രധാനമന്ത്രി ചമഞ്ഞ് ഭരണത്തെ നിയന്ത്രിച്ച സോണിയയും മകന്‍ രാഹുലും ചൈനയുടെ കളിപ്പാവകളായി മാറി. ബീജിങ് ഒളിമ്പിക്‌സില്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിനെ തഴഞ്ഞ് സോണിയയെ ക്ഷണിച്ചത് വലിയ വിവാദങ്ങളുണ്ടാക്കിയല്ലോ. അമേരിക്കന്‍ പക്ഷപാതിയായി അറിയപ്പെട്ടിരുന്ന മന്‍മോഹന്‍ സിങ് ചൈനയുടെ ഗുഡ്ബുക്കിലില്ലായിരുന്നുവെന്നു മാത്രം. ചൈനയുടെ അഭീഷ്ടമനുസരിച്ചാണ് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ഭാഗമായതെന്നു വ്യക്തമായിരുന്നു. പല പ്രശ്‌നങ്ങളിലും ചൈനയുടെ  ട്രോജന്‍ കുതിരകളെപ്പോലെയാണ് ഇടതുനേതാക്കള്‍ പെരുമാറിയിരുന്നത്. ചൈനയെ ഒന്നാം നമ്പര്‍ ശത്രുവായി പ്രഖ്യാപിച്ച തൊട്ടു മുന്‍പത്തെ വാജ്‌പേയി സര്‍ക്കാരിന്റെ നയം ഉപേക്ഷിച്ച് യുപിഎ സര്‍ക്കാര്‍ ബീജിങ്ങിന് അനിഷ്ടമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്തില്ല. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തുന്ന കടന്നാക്രമണങ്ങളെ കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന നയമാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍  സ്വീകരിച്ചത്. അതിര്‍ത്തിയില്‍ സൈനിക നീക്കങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ അത് ചൈന നമുക്കെതിരെ ഉപയോഗിക്കുമെന്ന പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവന ആരും മറന്നിട്ടുണ്ടാവില്ല.

ചൈനയുടെ പിണിയാളുകളായി പ്രവര്‍ത്തിച്ചു എന്ന വിജയ് ഗോഖലെയുടെ വെളിപ്പെടുത്തലിനെ സിപിഎമ്മും സിപിഐയും ഒരേപോലെ നിഷേധിക്കുകയാണ്. ആണവ കരാറിനെ തങ്ങള്‍ എതിര്‍ത്തത് അമേരിക്കന്‍ ചായ്‌വുള്ളതുകൊണ്ടായിരുന്നുവത്രേ. ഇതായിരുന്നു ചൈനയുടെയും നയമെന്ന കാര്യം ഈ പാര്‍ട്ടികള്‍ സൗകര്യപൂര്‍വം മറക്കുന്നു. സ്വന്തം പിതൃഭൂമികളായി കരുതപ്പെട്ട സോവിയറ്റ് യൂണിയനോടും ചൈനയോടുമുള്ള ഇടതുപാര്‍ട്ടികളുടെ ആഭിമുഖ്യം ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അവിടങ്ങളില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കാന്‍ അവര്‍ ഒരിക്കലും മറന്നിട്ടില്ല. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി. അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന പ്രദേശത്തെച്ചൊല്ലിയാണ് തര്‍ക്കമെന്ന ദേശവിരുദ്ധ പ്രസ്താവനയാണല്ലോ പാര്‍ട്ടി നേതാവായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തിയത്. അതിര്‍ത്തി കടന്നുവരുന്ന ചൈനീസ് സൈന്യത്തെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറാന്‍ പാര്‍ട്ടിയില്‍  പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുക വരെ ചെയ്തു. ഈ സാഹചര്യത്തിലാണ് എകെജി ഉള്‍പ്പെടെയുള്ള നേതാക്കളെ നെഹ്‌റു സര്‍ക്കാര്‍ ജയിലിലടച്ചത്. അന്നും പില്‍ക്കാലത്തും ജന്മനാടിനെ ഒറ്റുകൊടുക്കുന്ന നയം ഇക്കൂട്ടര്‍ മാറ്റിയിട്ടില്ലെന്നതിന്റെ തെളിവാണ് വിജയ് ഗോഖലെയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ വന്‍ശക്തിയാകുന്നതിനെ ഏതു വിധേനയും ചെറുക്കാന്‍ ചൈനീസ് ഭരണകൂടം ശ്രമിക്കുമ്പോള്‍ ഇടതുപാര്‍ട്ടികളുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കപ്പെടേണ്ടത് രാജ്യസുരക്ഷയ്‌ക്ക് ആവശ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.