Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആംനസ്റ്റിയും ലെ മോണ്ടെയും ഗാര്‍ഡിയനും ചേര്‍ന്ന് മോദിയെ ശരിയാക്കുമെന്ന് കാതോലിക്ക പുരോഹിതന്‍ ജെഗത് ഗാസ്പര്‍ രാജ്

ആംനസ്റ്റി ഇന്‍റര്‍നാഷണലും ഫ്രാന്‍സിലെ പത്രം ലെ മോണ്ടെയും ബ്രിട്ടനിലെ ഗാര്‍ഡിന്‍ പത്രവും അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റും പ്രധാനമന്ത്രി മോദിയെ ശരിയാക്കുമെന്ന് കതോലിക്ക പുരോഹിതന്‍ ജെഗത് ഗാസ്പര്‍ രാജ്. ഇതോടെ പെഗാസസ് വിവാദവുമായി ബന്ധപ്പെടുത്തിയുള്ള കതോലിക്ക പുരോഹിതന്റെ ഈ അഭിപ്രായപ്രകടനം പെഗാസസ് വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടെന്ന മോദി സര്‍ക്കാരിന്റെ ആരോപണം സത്യമാണെന്ന് തെളിയിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2021, 11:00 pm IST
inIndia

ന്യൂദല്‍ഹി: ആംനസ്റ്റി ഇന്‍റര്‍നാഷണലും ഫ്രാന്‍സിലെ പത്രം ലെ മോണ്ടെയും ബ്രിട്ടനിലെ ഗാര്‍ഡിന്‍ പത്രവും അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റും പ്രധാനമന്ത്രി മോദിയെ ശരിയാക്കുമെന്ന് കതോലിക്ക പുരോഹിതന്‍ ജെഗത് ഗാസ്പര്‍ രാജ്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ് മയ്യം കണ്‍വീനര്‍ കൂടിയായ ജെഗത് ഗാസ്പര്‍ രാജാണ് ഈയിടെ ഒരു അഭിമുഖത്തില്‍ വിദേശ സംഘടനകളും പാശ്ചാത്യരാഷ്‌ട്രങ്ങളിലെ മാധ്യമസ്ഥാപനങ്ങളുമായി ചേര്‍ന്ന് മോദി സര്‍ക്കാരിനെ തകര്‍ക്കുമെന്ന്  അഭിപ്രായപ്പെട്ടത്. പെഗാസസ് വിവാദവുമായി ബന്ധപ്പെടുത്തിയുള്ള കതോലിക്ക പുരോഹിതന്റെ ഈ അഭിപ്രായപ്രകടനം പെഗാസസ് വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടെന്ന മോദി സര്‍ക്കാരിന്റെ ആരോപണം സത്യമാണെന്ന് തെളിയിക്കുകയാണ്.  

പെഗസസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന് പറയപ്പെടുന്ന 50,000 ഫോണ്‍ നമ്പറുകള്‍ ആംനസ്റ്റി ഇന്റര്‍നാഷണലിനും ഫോര്‍ബിഡന്‍ സ്‌റ്റോറിക്കുമാണ് ലഭിച്ചത്. പിന്നീട് ലെ മോണ്ടെയും വാഷിംഗ്ടണ്‍ പോസ്റ്റും ഗാര്‍ഡിയനും ഇന്ത്യയിലെ ദി വൈറും ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ മാധ്യമസ്ഥാപനങ്ങളില്‍പ്പെട്ട 80 പത്രപ്രവര്‍ത്തകര്‍ ഈ വിവരങ്ങള്‍ വിശദമായി  പഠിക്കുകയായിരുന്നു. പെഗസസ് പ്രൊജക്ട് എന്ന് ലിബറല്‍-കമ്മ്യൂണിസ്റ്റ്-ജിഹാദി സഖ്യം ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ദൗത്യം പല മാസങ്ങള്‍ നീണ്ടതിന് ശേഷമാണ്  മണ്‍സൂണ്‍ കാല പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസം ഇന്ത്യയിലെ മാധ്യമങ്ങളില്‍  ആസൂത്രിതമായി വാര്‍ത്തയാക്കി മാറ്റിയത്. ഈ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ട സമയം സംശയമുളവാക്കുന്നുവെന്ന് പാര്‍ലമെന്‍റില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പിറ്റേ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി കോലാഹലമുണ്ടാക്കി മോദി സര്‍ക്കാരിനെ താഴെയിറക്കാമെന്നതായിരുന്നു കോണ്‍ഗ്രസ്-മാധ്യമസിന്‍ഡിക്കേറ്റ് ലോബിയുടെ ലക്ഷ്യം.  

ചെന്നൈയിലെ കതോലിക്ക പാതിരിയായ ജെഗത് ഗാസ്പര്‍ രാജ് ലിബര്‍ട്ടി തമിഴ് എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സംശയിച്ച അതേ രീതിയിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത് യാദൃച്ഛികമല്ല, മറിച്ച് രാജ്യത്ത് പലയിടത്തും നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന തിരിച്ചറിവാണ് നല്‍കുന്നത്.  പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണം തന്നെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആംനസ്റ്റി ഇന്‍റര്‍നാഷണലും വിദേശ മാധ്യമസ്ഥാപനങ്ങളും ചില സ്ഥാപിത താല്‍പര്യക്കാരായ ചില ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളും ഒത്തുചേര്‍ന്നുള്ള ഒരു ടൂള്‍കിറ്റിന്റെ ഭാഗമാണെന്ന ബിജെപി ദേശീയ വക്താവ് സമ്പിത് പത്രയുടെ മുന്നറിയിപ്പും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്.

വിദേശ സ്ഥാപനങ്ങളും പാശ്ചാത്യ മാധ്യമങ്ങളും ചേര്‍ന്ന് മോദിയെ അധികാരഭ്രഷ്ടനാക്കുമെന്ന് ജെഗത് ഗാസ്പര്‍ രാജ് ഈ അഭിമുഖത്തില്‍ തുറന്നടിക്കുന്നു. ആംനസ്റ്റി ഇന്‍റര്‍നാഷണലും മറ്റ് ലിബറല്‍ ജനാധിപത്യ ആഗോള ശക്തികളും ചേര്‍ന്ന് മോദിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍എസ്എസിനെ പിന്തുണക്കുന്നവരില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധി ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ജെഗത് ഗാസ്പര്‍ രാജ് തുറന്നടിക്കുന്നു. കോണ്‍ഗ്രസിലെ ആര്‍എസ്എസ് ഏജന്‍റുമാര്‍ രാഹുല്‍ ഗാന്ധിയെ ആശക്കുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം പറയുന്നു. ആര്‍എസ്എസ് അടുപ്പക്കാരായ കോണ്‍ഗ്രസ് കാരില്‍ മുന്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും ഉണ്ടായിരുന്നെന്നും ജെഗത് ഗാസ്പര്‍ രാജ് സൂചിപ്പിച്ചു. ദല്‍ഹി ഭരിക്കുന്ന അരവിന്ദ് കെജ് രിവാളും ആര്‍എസ്എസ് സൃഷ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags: പെഗാസസ്പെഗസസ് സ്പൈവെയര്‍ലെ മോണ്ടെആര്‍എസ്എസ്ഗാര്‍ഡിയന്‍Rahul Gandhiജെഗത് ഗാസ്പര്‍ രാജ്amnesty internationalഅശ്വിനി വൈഷ്‌ണോpriestകത്തോലിക്ക സഭസമ്പിത് പാത്രഐടി മന്ത്രി അശ്വിനി വൈഷ്‌ണോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.