Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേതു എന്ന നിഗൂഢശക്തി

ഒരു ഗ്രഹത്തിന് മൂന്ന് നക്ഷത്രങ്ങളുടെ ആധിപത്യം എന്നതാണല്ലോ ജ്യോതിഷനിയമം. അതുപ്രകാരം കേതു അധിപനാകുന്ന, കേതു ഭരിക്കുന്ന മൂന്നു നക്ഷത്രങ്ങളാണ് അശ്വതി, മകം, മൂലം എന്നിവ. ഈ മൂന്നു നാളുകാരുടെയും ജനനം കേതുദശയിലായിരിക്കും. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ഈ നാളുകാരുടെ ജന്മദശാധിപനാണ് കേതു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 05:00 am IST
inSamskriti

എസ്. ശ്രീനിവാസ് അയ്യര്‍

ഒരു ഗ്രഹത്തിന് മൂന്ന് നക്ഷത്രങ്ങളുടെ ആധിപത്യം എന്നതാണല്ലോ ജ്യോതിഷനിയമം. അതുപ്രകാരം കേതു അധിപനാകുന്ന, കേതു ഭരിക്കുന്ന മൂന്നു നക്ഷത്രങ്ങളാണ് അശ്വതി, മകം, മൂലം എന്നിവ. ഈ മൂന്നു നാളുകാരുടെയും ജനനം കേതുദശയിലായിരിക്കും. മറ്റുവാക്കുകളില്‍  പറഞ്ഞാല്‍ ഈ നാളുകാരുടെ ജന്മദശാധിപനാണ് കേതു.

കേതുവിന്റെ ദശാകാലം ഏഴുവര്‍ഷമാണ്. മുകളില്‍ പറഞ്ഞ നക്ഷത്രങ്ങളുടെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ഏറെക്കുറെ ഏഴുവയസ്സുവരെയുണ്ടാവും കേതുദശ. കൃത്യമായിപ്പറയുകയാണെങ്കില്‍ അശ്വതി/ മകം/മൂലം എന്നീ നക്ഷത്രങ്ങള്‍ തുടങ്ങുന്ന ആ സൂക്ഷ്മസമയബിന്ദുവില്‍ ജനിക്കുകയാണെങ്കില്‍ മാത്രമാവും കേതുദശ മുഴുവനായും (ഏഴു വര്‍ഷവും) ലഭിക്കുക. പക്ഷേ അത് ‘അപൂര്‍വ ത്തില്‍ അപൂര്‍വമായിരിക്കും’ എന്നതാണ് അനുഭവം. ഓരോ പാദം പിന്നിടുമ്പോഴും ഒന്നേമുക്കാല്‍ വര്‍ഷം വീതം കുറയും. നാലാം പാദത്തില്‍ ജനിച്ചാല്‍ പരമാവധി ഒന്നേമുക്കാല്‍ വര്‍ഷം/ഒന്നേമുക്കാല്‍ വയസ്സ് വരെ മാത്രമാവും കേതുദശയുടെ അനുഭവകാലം.  

വലിയ ദശകളും ചെറിയ ദശകളുമുണ്ട്. വലിപ്പം മുന്‍നിര്‍ത്തി നോക്കുകയാണെങ്കില്‍  കേതുദശ രണ്ടാം വിഭാഗത്തില്‍ വരുന്നു. ചന്ദ്രദശ, കേതുദശ, ചൊവ്വാദശ, സൂര്യദശ എന്നിവ നാലുമാണ് താരതമ്യേന ചെറുദശകള്‍. ഇവ നാലുംകൂട്ടിയാല്‍ ആകെ മുപ്പതുവര്‍ഷംമാത്രം. എന്നാല്‍ ശേഷിക്കുന്ന അഞ്ചുദശകള്‍ക്കും കൂടി തൊണ്ണൂറ് വര്‍ഷം വരും ദശാകാലം! (ആകെ നൂറ്റിയിരുപതു വര്‍ഷമാണ് ഒമ്പത് ഗ്രഹങ്ങളുടെയും കൂടിയുള്ള ദശാകാലം. അതിനെ ജ്യോതിഷഭാഷയില്‍ ‘പൂര്‍ണായുസ്സ്’ എന്നു പറയും.)

കേതു ‘ശിഖി’ എന്ന പേരില്‍ അറിയപ്പെടുന്നു. ഗ്രഹനിലയില്‍ ‘ശി’ എന്ന അക്ഷരമാണ് കേതുവിനെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. രാഹുവും (സ) കേതുവും (ശി) പരസ്പരം ഏഴാം രാശിയിലായിരിക്കും എപ്പോഴും എല്ലാവരുടെയും ഗ്രഹനിലയില്‍. രാഹുവില്‍ നിന്ന് കണക്കാക്കിയാലും കേതുവില്‍ നിന്ന് കണക്കാക്കിയാലും കൃത്യം 180 ഡിഗ്രി അകലത്തിലാണ് ഇരു ഗ്രഹങ്ങളുടെയും സ്ഥിതി. ആദിമ ജ്യോതിഷത്തില്‍ സൂര്യാദി സപ്തഗ്രഹങ്ങളെ മാത്രമാണ് പരിഗണിച്ചിരുന്നതെന്നും പില്‍ക്കാലത്താണ് രാഹുകേതുക്കള്‍ ഗ്രഹശ്രേണിയിലേക്ക്  കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്നും അങ്ങനെയാണ് ‘നവഗ്രഹങ്ങള്‍’ എന്ന  ആശയം നിലവില്‍ വന്നതെന്നും വിദ്വജ്ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.    

അശ്വതി, മകം, മൂലം എന്നീ നാളുകാരുടെ ജനനം കേതുദശയിലാണെന്ന് സൂചിപ്പിച്ചു. കേതു ഒരു ആസുരഗ്രഹമാണ്;  പാപനും ക്രൂരനുമാണ്. വ്യാസവിരചിതമെന്ന് കരുതപ്പെടുന്ന നവഗ്രഹ സ്‌തോത്രത്തില്‍ കേതുവിനെ ‘രൗദ്രം രൗദ്രാത്മകം ഘോരം’ എന്നിങ്ങനെ കടുപ്പമേറിയ വാക്കുകളാല്‍ വര്‍ണിക്കുന്നു. കേതുവിന്റെ പ്രകൃതത്തില്‍ അതെല്ലാം തന്നെയുമുണ്ട്. ചെറുദശയാണ് കേതുദശയെങ്കിലും കാര്യംകൊണ്ടുനോക്കുമ്പോള്‍  ഊക്കേറിയതായിരിക്കും. ‘നഞ്ഞ്/നഞ്ച് എന്തിന് നാനാഴി’ എന്ന ചൊല്ല്  ഇവിടെ ഒരു സത്യകഥനമായേക്കാം, കേതുദശയുടെ കാര്യത്തില്‍. അശ്വതി, മകം, മൂലം നാളുകാരുടെ ശൈശവബാല്യങ്ങള്‍ രോഗാര്‍ത്തമോ മറ്റു തരത്തിലുള്ള വിഷമങ്ങളാല്‍ ക്ലേശഭൂയിഷ്ഠമോ ആയേക്കും. ബാലാരിഷ്ട പിടിമുറുക്കും. ജന്മദശയുടെ ഫലം അവരുടെ മാതാപിതാക്കളെയും ബാധിക്കും എന്നാണ് നിയമം. ഗാര്‍ഹിക അന്തരീക്ഷവും കലുഷമാവാം. സദ്ഭാവങ്ങളില്‍, ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളോടെ നില്‍ക്കുന്ന കേതുവിന്റെ ദശാകാലത്ത് സന്തപ്തതയുടെ നിഴലുകള്‍ പോയൊടുങ്ങാനും സന്തോഷത്തിന്റെ നിലാവുപരക്കാനും ഇടയുണ്ടെന്നതും പ്രസ്താവ്യമാണ്.    

കേതുവിനെ സംബന്ധിച്ച പലതും അയുക്തികമായിരിക്കും. കാര്യകാരണ ബന്ധം ഇല്ലാതെ പലതും സംഭവിക്കാം. ‘മഴ നനഞ്ഞു, അതിനാല്‍ ജലദോഷമുണ്ടായി’ എന്ന ഋജുത്വം കേതുവിന്റെ കാര്യത്തില്‍ വിലപ്പോവുകയില്ല. അതാവാം ‘കേതുവിന് ഹേതുവേണ്ട’ എന്ന  ചൊല്ലില്‍ ഒളിച്ചിരിക്കുന്ന ഉണ്‍മ. ആകെ നിഗൂഢതയുടെ തേര്‍വാഴ്ചയാണ്. കേതു എന്ന ഗ്രഹത്തെക്കുറിച്ച് പറയുമ്പോള്‍ പ്രാമാണിക ജ്യോതിഷഗ്രന്ഥങ്ങള്‍ പോലും കൈക്കൊണ്ടിരിക്കുന്ന സമീപനവും ഇതുതന്നെയാണ്. കേതുവിന്റെ ആകൃതിപ്രകൃതികള്‍, സ്വക്ഷേത്രാദികള്‍, ബന്ധുശത്രു ഗ്രഹങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ അന്നു മിന്നും പണ്ഡിതകേസരികള്‍ തര്‍ക്കയുദ്ധത്തിലാണ്…  

ഇതൊക്കെയാണ് കേതു എന്ന ഗ്രഹത്തെ സംബന്ധിക്കുന്ന ജ്ഞാനശകലങ്ങള്‍.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.