Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിചാരണ ചെയ്യപ്പെടുന്നത് പിണറായി സര്‍ക്കാര്‍

ബാര്‍ കോഴ കേസില്‍ കോടതിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയുണ്ടായല്ലോ. ഇതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത് കടുത്ത വിമര്‍ശനമാണ്. ജനാധിപത്യത്തെയും നിയമവാഴ്ചയെയും അംഗീകരിക്കുന്നുണ്ടെങ്കില്‍ മന്ത്രി ശിവന്‍കുട്ടി രാജിവച്ചേ പറ്റൂ. അതിന് വിചാരണക്കോടതിയുടെ വിധി വരാന്‍ കാത്തിരിക്കേണ്ടതില്ല. മന്ത്രി സ്വയം രാജിവയ്‌ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അത് ആവശ്യപ്പെടണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 05:00 am IST
in Editorial

നിയമസഭയില്‍ അക്രമപ്പേക്കൂത്തുകള്‍ നടത്തിയതിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കെ.ടി. ജലീല്‍ എംഎല്‍എയും അടങ്ങുന്ന ആറു പേര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചത് പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. കേസ് പിന്‍വലിക്കണമെന്ന അപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ തന്നെ പരമോന്നത നീതിപീഠം ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെക്കാള്‍ രൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സഭയുടെ പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയ്‌ക്ക് മാത്രമാണെന്നും, ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ളതല്ലെന്നും കോടതി അസന്നിഗ്‌ദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. എംഎല്‍എമാരുടെ ചെയ്തികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ ഉറപ്പുവരുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിച്ചത് എന്നൊക്കെയുള്ള നിശിതമായ വിമര്‍ശനമാണ് കോടതി നടത്തിയിരിക്കുന്നത്. ഭരണഘടനയുടെ ബന്ധപ്പെട്ട അനുച്ഛേദം ദുര്‍വ്യാഖ്യാനിച്ച് കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തെറ്റായ നടപടിയാണെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. സഭയിലെ ക്രിമിനല്‍ നടപടികള്‍ക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും പറഞ്ഞിരിക്കുന്നത് സുപ്രധാനമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടഞ്ഞ് അന്നത്തെ പ്രതിപക്ഷം സഭയില്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് കേസ്. സഭയില്‍ നടന്നത് വെറും കയ്യാങ്കളി മാത്രമാണെന്ന മട്ടിലാണ് പല മാധ്യമങ്ങളും സുപ്രീംകോടതി വിധിക്കു ശേഷവും വാര്‍ത്ത നല്‍കുന്നത്. സിപിഎമ്മിനെ വെള്ളപൂശി കാണിക്കുന്നതിന്റെ ഭാഗമാണിത്. വി. ശിവന്‍കുട്ടിയും കെ.ടി.ജലീലും ഇ.പി. ജയരാജനുമുള്‍പ്പെടെയുള്ളവര്‍ സഭയ്‌ക്കകത്ത് തികഞ്ഞ അക്രമികളായി അഴിഞ്ഞാടുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് അവര്‍ നശിപ്പിച്ചത്. കേസില്‍ പ്രതിയായിരിക്കുന്നവര്‍ മാത്രമല്ല, മുന്‍ ധനമന്ത്രി തോമസ് ഐസക്കും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമൊക്കെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തി. അന്നു മുതല്‍ ഈ നടപടികളെ സിപിഎം ന്യായീകരിച്ചുപോരുകയായിരുന്നു. അതിന്റെ ഭാഗമായാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉന്നയിച്ച ഒരു വാദവും കോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല, നിഷ്‌കരുണം തള്ളിക്കളയുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എന്നിട്ടും നിലപാടുകള്‍ മാറ്റാന്‍ സിപിഎമ്മും പിണറായി സര്‍ക്കാരും തയ്യാറല്ല. ഇത് അവരുടെ എക്കാലത്തെയും ജനാധിപത്യ വിരുദ്ധ സ്വഭാവമാണ്. തെറ്റും കുറ്റകരവുമാണെന്ന് കോടതി പറഞ്ഞിട്ടും അക്രമങ്ങള്‍ അവകാശപ്പോരാട്ടങ്ങളുടെ ഭാഗമാണെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ അതിനെ വെല്ലുവിളിക്കുന്ന നിലപാടാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്.  

വിചാരണ നേരിടാതെ എംഎല്‍എമാരെയും പാര്‍ട്ടി നേതാക്കളെയും രക്ഷിക്കാനാണ് കേസ് റദ്ദാക്കണമെന്ന അപേക്ഷയുമായി വിചാരണ കോടതിയെ സമീപിച്ചത്. ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത് പ്രതിയായ ശിവന്‍കുട്ടിയുടെ മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ കൂടിയാണ്. ഇപ്പോള്‍ കോടതി വിധി എതിരായപ്പോള്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറയുന്നത്. കേസില്‍ വിചാരണ നേരിടണമെന്നു മാത്രമല്ല സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. പ്രതികളായ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നുമാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ അംഗങ്ങള്‍ ലംഘിച്ചുവെന്നും, കേസു പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ വഞ്ചിക്കലാണെന്നുമുള്ള  കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. കോടതി വിധി എതിരായതോടെ ഞങ്ങള്‍ വിചാരണ നേരിട്ടുകൊള്ളാം എന്നു പറയുന്നതില്‍ യാതൊരു തത്വദീക്ഷയുമില്ല. മന്ത്രി സ്ഥാനത്ത് തുടരാന്‍ ശിവന്‍കുട്ടിക്ക് നിയമപരമായും ധാര്‍മികമായും അവകാശമില്ല. കോടതിയുടെ വിമര്‍ശനം വ്യക്തിപരമല്ലെന്ന മന്ത്രിയുടെ വാദം നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. ബാര്‍ കോഴ കേസില്‍ കോടതിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയുണ്ടായല്ലോ. ഇതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത് കടുത്ത വിമര്‍ശനമാണ്. ജനാധിപത്യത്തെയും നിയമവാഴ്ചയെയും അംഗീകരിക്കുന്നുണ്ടെങ്കില്‍ മന്ത്രി ശിവന്‍കുട്ടി രാജിവച്ചേ പറ്റൂ. അതിന് വിചാരണക്കോടതിയുടെ വിധി വരാന്‍ കാത്തിരിക്കേണ്ടതില്ല. മന്ത്രി സ്വയം രാജിവയ്‌ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അത് ആവശ്യപ്പെടണം. ഇതിനുള്ള ധാര്‍മികത പിണറായിയില്‍ അവശേഷിക്കുന്നുണ്ടോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.