Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇനി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ എളുപ്പം; പ്രവാസികള്‍ക്ക് സഹായമാകും; പാസ്പോര്‍ട്ട് നമ്പരും ബാച്ച് നമ്പരും ലഭ്യം

കോവിന്‍ വെബ്സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 04:24 pm IST
inKerala

തിരുവനന്തപുരം: കോവിഡ്-19 വാക്സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. ഇതുകൂടാതെ പല കാരണങ്ങള്‍ കൊണ്ട് കോവിഡ്-19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തെറ്റ് തിരുത്താനും സാധിക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിന്‍ വെബ്സൈറ്റില്‍ ലഭ്യമായിരുന്ന സര്‍ട്ടിഫിക്കറ്റില്‍ ഇവയില്ലാത്തതിനാല്‍ സംസ്ഥാനം സ്വന്തം നിലയ്‌ക്ക് പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ളവ വച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ കോവിന്‍ വെബ്സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തെറ്റ് തിരുത്താന്‍ ഒരേയൊരു അവസരം

കോവിഡ്-19 സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവര്‍ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കുക. ഇനിയും തെറ്റുപറ്റിയാല്‍ പിന്നെ ഒന്നും ചെയ്യാനുള്ള അവസരം ലഭ്യമല്ല.

സര്‍ട്ടിഫിക്കറ്റില്‍ എങ്ങനെ തെറ്റുതിരുത്താം?

ആദ്യമായി കോവിന്‍ വെബ്സൈറ്റിലെ ഈ ലിങ്കിലേക്ക് (https://selfregistration.cowin.gov.in) പോകുക. വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒ.ടി.പി. ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ വരും. സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.

സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താന്‍

പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പര്‍ എന്നിവ തിരുത്താന്‍ കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.

വെവ്വേറെ രണ്ട് ആദ്യ ഡോസ് പൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍

രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യേണ്ടതാണ്.

പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍

ആഡ് മൈ പാസ്പോര്‍ട്ട് ഡീറ്റേല്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്പോര്‍ട്ട് നമ്പര്‍ തെറ്റാതെ ചേര്‍ക്കേണ്ടതാണ്.

മറ്റൊരാള്‍ നമ്മുടെ നമ്പരില്‍ രജിസ്റ്റര്‍ ചെയ്താല്‍

നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റൈല്‍സില്‍ കാണിച്ചാല്‍ റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്ട്രേഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്.

ബാച്ച് നമ്പരുള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

വാക്സിന്‍ നല്‍കിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കില്‍ പോയി ഒ.ടി.പി. നമ്പര്‍ നല്‍കി വെബ് സൈറ്റില്‍ കയറുക. അപ്പോള്‍ അക്കൗണ്ട് ഡീറ്റൈല്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.

ഒരു മൊബൈല്‍ നമ്പരില്‍ നിന്നും 4 പേരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനാല്‍ നാലു പേരുടേയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.

സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Tags: covidവാക്‌സിനേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.