Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Ernakulam

ഓണം വരുന്നു കച്ചവടം നടത്താന്‍ അനുവദിക്കണം സാര്‍… വഴിമുട്ടി വഴിയോരകച്ചവടക്കാര്‍ പട്ടിണിയില്‍; ഇളവ് വേണമെന്ന് ആവശ്യം

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവരില്‍ ചിലരെങ്കിലും ചെറുവാഹനങ്ങളിലും മറ്റുമായി വീടുകളിലേക്കെത്തി ഇപ്പോഴും ജീവിക്കാനുള്ള വക കണ്ടെത്തുന്നുണ്ട്. രണ്ടാം ലോക്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ മേഖലയിലെ ഭൂരിഭാഗം പേര്‍ക്കും ദുരിതത്തില്‍ നിന്ന് കരയറാനാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 07:58 pm IST
inErnakulam
street vendor

street vendor

കൊല്ലം: ഓണം വരുന്നു കച്ചവടം നടത്താന്‍ അനുവദിക്കണം ഞാന്‍ ഈ റോഡരുകില്‍ ഇരുന്നോളാം സാര്‍…റോഡരികില്‍ വര്‍ഷങ്ങളായി വഴിയോര കച്ചവടം നടത്തുന്ന സഹദേവന്‍ പോലീസിനോട് പറഞ്ഞു. കഞ്ഞികുടിക്കാന്‍ റേഷനരി ഉണ്ട് പക്ഷെ മരുന്ന് വാങ്ങണം ഹൃദയസംബന്ധമായ അസുഖം ഉണ്ട് സാര്‍…  വഴിയോര കച്ചവടകാരുടെ അവസ്ഥയാണിത്. കൊവിഡ് കാലത്ത് ജീവിതം എവിടെയെത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ വഴിമുട്ടി വഴിയോരകച്ചവടക്കാര്‍ പട്ടിണിയില്‍.

കാലവര്‍ഷപ്പെയ്‌ത്തിനിടെ ചുടുകണ്ണീര്‍ വീണ് പൊള്ളുകയാണ് വഴിയോര ജീവിതങ്ങള്‍. വഴിയോര വില്‍പ്പന കേന്ദ്രങ്ങളിലൂടെ അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്നവരാണ് വഴിയോര കച്ചവടക്കാര്‍. പഴങ്ങളും പച്ചക്കറികളും പലഹാരങ്ങളും തുണിത്തരങ്ങളും ചെരിപ്പുകളും തുടങ്ങി പലവിധ സാധനങ്ങള്‍ വിറ്റിരുന്നവര്‍ ഇന്ന് മുഴുപട്ടിണിയിലാണ്. 

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവരില്‍ ചിലരെങ്കിലും ചെറുവാഹനങ്ങളിലും മറ്റുമായി വീടുകളിലേക്കെത്തി ഇപ്പോഴും ജീവിക്കാനുള്ള വക കണ്ടെത്തുന്നുണ്ട്. രണ്ടാം ലോക്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ മേഖലയിലെ ഭൂരിഭാഗം പേര്‍ക്കും ദുരിതത്തില്‍ നിന്ന് കരയറാനാകുന്നില്ല.  ജില്ലയില്‍ 5000ത്തോളം വഴിയോര കച്ചവടക്കാരുണ്ടെന്നാണ് കണക്ക് നഗര പരിധിയില്‍ മാത്രം 1500ലധികം ആളുകള്‍ വഴിയോര കച്ചവടം നടത്തുന്നുണ്ട്. ഒന്നാം ലോക്ഡൗണില്‍ ജോലി നഷ്ടമായവരും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസികളും താത്കാലിക ആശ്വാസമായി ഈ മേഖല തിരഞ്ഞെടുത്തിരുന്നു. അവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ എണ്ണം വര്‍ധിക്കും.  

അവശ്യ സാധന വില്പനയ്‌ക്കുള്ള അനുമതി ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നവരുണ്ട്. താല്‍ക്കാലികമായി പോലും തൊഴില്‍ കണ്ടെത്താന്‍ കഴിയാതെ കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്. കൊല്ലം നഗരത്തില്‍ കച്ചവടത്തിനെത്തുന്നവരില്‍ വലിയൊരു ഭാഗവും ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരാണ്.  പൊതുഗതാഗതം നാമമാത്രമായി മാറിയതോടെ ഇളവ് ലഭിച്ചിട്ടും വരാനാകാത്ത സ്ഥിതിയുണ്ട്. ഹോട്ടലുകള്‍ക്ക് തുറക്കാന്‍ അനുവാദമുള്ളപ്പോഴും വഴിയോര കച്ചവട വിഭാഗത്തില്‍ വരുന്ന തട്ടുകടകള്‍ക്ക് അനുമതിയില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യം.  

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ പോലും ലഭിക്കാന്‍ നടപടിയില്ല. കൊവിഡ് കാരണം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന മറുപടിയാണ് യൂണിയന്‍ നേതാക്കള്‍ക്ക് ലഭിക്കുന്നത്.  യൂണിയനുകള്‍ ഇടപെട്ട് ചിലയിടങ്ങളില്‍ ഭക്ഷ്യക്കിറ്റ് വിതരണമൊക്കെ നടത്തിയെങ്കിലും ആവശ്യമായവര്‍ക്കെല്ലാം എത്തിക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് തൊഴിലെടുക്കുന്നതിന് എല്ലാദിവസവും അനുമതി നല്‍കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.

Tags: വഴിയോര കച്ചവടക്കാര്‍Onamcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.