Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആദര്‍ശത്തിനായി ജ്വലിച്ച വ്യക്തിത്വം; ആദര്‍ശ ശുദ്ധിയുടെ പ്രതീകം

കഴിഞ്ഞ രണ്ട് വര്‍ഷമായി ചെറിയ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനിടയിലും വളരെ നല്ല ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നു. ആദര്‍ശവാനായ ഒരു സ്വയം സേവകനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:00 am IST
inArticle

ആദര്‍ശത്തിനായി  ജ്വലിച്ച വ്യക്തിത്വം

വിശ്വസിക്കുന്ന ആദര്‍ശത്തിനായി എന്നും ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച രംഗനാഥ്ജി. തിരുവനന്തപുരത്ത് ആര്‍എസ്എസ്സിനും പരിവാര്‍പ്രസ്താനങ്ങള്‍ക്കാകെയും അദ്ദേഹം എന്നും കരുത്തായിരുന്നു. രംഗനാഥന്‍ജി കുറച്ച് പ്രായമായ ശേഷമാണ് സംഘവുമായി ബന്ധപ്പെട്ടതെങ്കിലും വളരെ പെട്ടെന്നു തന്നെ സംഘത്തിന്റെ എല്ലാ കാര്യങ്ങളുമായി അദ്ദേഹം ലയിച്ചു ചേര്‍ന്നു.  

ഒരു സ്വയംസേവകനെന്ന നിലയ്‌ക്ക് അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവന്‍ സംഘവുമായി ബന്ധപ്പെടുത്താനും മകനെയടക്കം എല്ലാവരെയും സംഘ പ്രവര്‍ത്തനത്തില്‍ സജീവമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്റെ വീട് എല്ലാക്കാലത്തും  സംഘത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വന്തം വീട് പോലെയായിരുന്നു. അത്രയും സ്വാതന്ത്ര്യത്തോടെ പെരുമാറാമായിരുന്നു. സംഘത്തെ സംബന്ധിച്ചടത്തോളം ഇന്നത്തെ നിലയിലുള്ള തിരുവനന്തപുരത്തിന്റെ പ്രവര്‍ത്തന വളര്‍ച്ചയില്‍ വളരെ നിര്‍ണ്ണായകമായ പങ്ക് രംഗനാഥ്ജി വഹിച്ചു. പോലീസ് അക്രമങ്ങളും മാര്‍ക്‌സിറ്റ് അക്രമങ്ങളുമടക്കം അനവധി പ്രതിസന്ധികള്‍ ഈ കാലഘട്ടത്തില്‍  ഉണ്ടായപ്പോള്‍ സ്വയംസേവകരുടെ ഒപ്പം അദ്ദേഹം നിലകൊണ്ടു.  പ്രതിസന്ധികളെ നേരിടാനും പ്രവര്‍ത്തനപഥത്തില്‍ മുന്നോട്ടുകുതിക്കാനുമുള്ള കരുത്തും ആത്മവിശ്വാസവും നല്‍കാനദ്ദേഹത്തിനായി.  

സംഘത്തിന്റെ കാര്യാലയ ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. അടുത്തകാലം വരെ ആരോഗ്യത്തോടു കൂടി എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി. കാണാന്‍ വരുന്നവര്‍ക്ക് അങ്ങോട്ട് ആത്മവിശ്വാസം പകരുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ചെയ്യുന്ന പ്രവര്‍ത്തികളോട് അദ്ദേഹം തികഞ്ഞ ആത്മാര്‍ത്ഥത  പുലര്‍ത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി ചെറിയ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനിടയിലും വളരെ നല്ല ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നു. ആദര്‍ശവാനായ ഒരു സ്വയം സേവകനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നു.

എസ്. സേതുമാധവന്‍

ആര്‍എസ്എസ് അഖില ഭാരതീയ കാര്യ കാരി സദസ്യന്‍

ആദര്‍ശ ശുദ്ധിയുടെ  പ്രതീകം

ഇന്നലെ അന്തരിച്ച തിരുവനന്തപുരത്തെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രംഗനാഥ്ജി വിശുദ്ധിയുടെയും ആദര്‍ശത്തിന്റെയും പ്രതീകമായിരുന്നു. അദ്ദേഹവും കുടുംബം ഒന്നടങ്കവും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്നണി പോരാളികളായിരുന്നു. തിരുവനന്തപുരം പുളിമൂട് സംഘശാഖയിലൂടെ സംഘ പ്രസ്ഥാനത്തിന്റെ എല്ലാ കൈവഴികളിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ പ്രതിസന്ധി നേരിടേണ്ടി വന്നപ്പോഴെല്ലാം മുന്നണിയില്‍ നിന്ന് അവയെ നേരിടാനുള്ള വഴികാട്ടിയായിരുന്നു രംഗനാഥ്ജി.

ജന്മഭൂമിയുടെ തിരുവനന്തപുരം പതിപ്പിന്റെ പ്രിന്ററും പബ്ലീഷറുമായി അദ്ദേഹം മരണം വരെ തുടര്‍ന്നു. വിശ്വഹിന്ദു പരിഷത്ത്, വ്യാപാരി വ്യവസായ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സാരഥിയും വഴികാട്ടിയുമായി പ്രവര്‍ത്തിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ദേശീയ നേതാക്കളില്‍ പലരും അദ്ദേഹത്തിന്റെ അതിഥികളായി കഴിഞ്ഞിട്ടുണ്ട്.

തലസ്ഥാനത്ത് ഹിന്ദുമുന്നണിയുടെ മുന്നേറ്റത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. കേരളവര്‍മ്മരാജയുടെ തെരഞ്ഞെടുപ്പ് വേളയിലും നഗരസഭയില്‍ ഹിന്ദുമുന്നണിയും ബിജെപിയും വന്‍ മുന്നേറ്റമുണ്ടാക്കിയതിലും അദ്ദേഹവും കുടുംബവും നല്‍കിയ നേതൃത്വവും പ്രേരണയും അത്ഭുതാവഹമായിരുന്നു. എല്ലാവരെയും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രംഗനാഥ്ജിയുടെ സമീപനം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്.

പി.പി. മുകുന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

Samskriti

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.