Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഉത്തരേന്ത്യയെ നോക്കി മുറവിളിക്കുന്നവര്‍ കേരളത്തില്‍ കണ്ണടയ്‌ക്കുന്നു

ഇന്ത്യയില്‍ നിന്നും ഭീകരവാദപ്രവര്‍ത്തനത്തിനായി ഐഎസ്സില്‍ ചേര്‍ന്നതിന് ശേഷം ഇന്ത്യയില്‍ മടങ്ങാന്‍ കാത്തിരിക്കുന്നവരില്‍ മലയാളികളാണ് ഭൂരിഭാഗവും. പാക് നിര്‍മിത തിരകളും സ്‌ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും കേരളത്തില്‍ നിന്നും കണ്ടെടുത്തു.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Jul 5, 2021, 12:55 pm IST
inArticle

ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുമ്പോഴും സംസ്ഥാനത്ത് സംഭവിക്കുന്ന മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങളില്‍ കണ്ണടയ്‌ക്കുന്നു. പലപ്പോഴും ലോകത്തിന്റെ മുന്നില്‍ തന്നെ രാജ്യത്തിന് നാണക്കെടുണ്ടാക്കൂന്ന സംഭവങ്ങള്‍ വരെ സംസ്ഥാനത്ത് അരങ്ങേറുന്നു എന്നതാണ് വസ്തുത. അതേസമയം ഇപ്പോഴും കേരളത്തിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകരും  ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളിലേക്ക് കാതുകൂര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം ദുരഭിമാനക്കൊല മുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെ കേരളത്തില്‍ അരങ്ങേറുന്നു. സ്ത്രീധന പീഡനത്തില്‍ നടക്കുന്ന കൊലപാതകവും ആക്രമണവും ഭീകരവാദവും വേറെ. അരാജകത്വം നിലനില്‍ക്കുന്ന തലത്തിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതില്‍ ഇടതുവലതു മുന്നണികളൂടെ പങ്ക് ഒരേപോലെയാണ്.

ഇന്ത്യയില്‍ നിന്നും ഭീകരവാദപ്രവര്‍ത്തനത്തിനായി ഐഎസ്സില്‍ ചേര്‍ന്നതിന് ശേഷം ഇന്ത്യയില്‍ മടങ്ങാന്‍ കാത്തിരിക്കുന്നവരില്‍  മലയാളികളാണ് ഭൂരിഭാഗവും. പാക് നിര്‍മിത തിരകളും സ്‌ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും കേരളത്തില്‍ നിന്നും കണ്ടെടുത്തു. ഭീകരവാദികളുടെ താവളമാണെന്ന വാദത്തെ ഊട്ടിയുറപ്പിക്കുന്ന സംഭവങ്ങള്‍ അനുദിനം സംസ്ഥാനത്ത് അരങ്ങേറുമ്പോള്‍ ഇവിടത്തെ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവം നല്‍കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

മോഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റേത് ആള്‍ക്കൂട്ട കൊലപാതകമായിരുന്നു. മോഷ്ടാവെന്ന് കരുതി പിടിച്ച യുവാവ് മരിച്ചു എന്നായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ തുടക്കത്തില്‍ വാര്‍ത്ത നല്‍കിയത്. അതുപോലെതന്നെ താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിന് യുവതിയുടെ അച്ഛനും സഹോദരനും ചേര്‍ന്ന് കെവിന്‍ എന്ന ചെറുപ്പക്കാരനെ കൊന്നു. 2019ല്‍ നടന്ന സംഭവം തുടക്കത്തില്‍ ദുരഭിമാനക്കൊലയാണെന്ന് പറയാന്‍ പോലും മലയാള മാധ്യമങ്ങള്‍ തയാറായിരുന്നില്ല. കൊവിഡ് വ്യാപന ഘട്ടത്തില്‍ മൃതദേഹം ഗംഗയില്‍ കണ്ടെന്ന വ്യാജവാര്‍ത്തയ്‌ക്കൊപ്പം പങ്കുവച്ച ചിത്രവും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതായിരുന്നു. അതേസമയം കൊവിഡ് മൂലം മരിച്ചവരെ സംസ്‌കാരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലായിരുന്നു കേരളം. മൃതദേഹവുമായി ജനങ്ങള്‍ ശ്മശാനത്തിന് മുന്നില്‍ ഊഴം കാത്തിരുന്ന് ദിവസങ്ങളായിരുന്നു ഇത്.  

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുരുന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് തുടക്കത്തില്‍ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. കൊല്ലം ശാസ്തമംഗലത്തെ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയ, കൊല്ലം സ്വദേശി പാമ്പുകടിയേറ്റ് മരണമടഞ്ഞ ഉത്ര, ആലപ്പുഴ വള്ളിക്കുന്നത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സുചിത്ര, വിഴിഞ്ഞത്ത് തീ കൊളുത്തിയ അര്‍ച്ചന തുടങ്ങിയവര്‍ മരിച്ചത് സ്ത്രീധന പീഡനംമൂലമാണ്. കേരളത്തിലെ സ്ത്രീധന-ഗാര്‍ഹിക-പീഡനങ്ങള്‍ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

എറണാകുളത്ത് ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചത്, കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച് കൊന്ന അമ്മ. തൃശൂര്‍ മുരിങ്ങൂര്‍ പീഡനകേസില്‍ പരാതി നല്‍കിയിട്ടും മൊഴി പോലും വനിതാ കമ്മീഷന്‍ സ്വീകരിച്ചില്ലെന്ന കായിക താരം മയൂഖ ജോണിന്റെ പരാതി, കണ്ണൂരിലെ ഒന്‍പതുവയസുകാരിയെ അമ്മ കഴുത്തു ഞെരിച്ചു കൊന്ന സംഭവം, ഭാര്യമാരെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിയ സംഭവം, മദ്യലഹരിയില്‍ അമ്മയെ മകന്‍ കഴുത്തു ഞെരിച്ചുകൊന്ന സംഭവം ഇങ്ങനെ നീണ്ടു പോകുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന സംഭവവികാസങ്ങള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവ് മരണമടഞ്ഞ സംഭവവും മധ്യപ്രദേശില്‍ സ്ത്രീകളെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവവുമെല്ലാം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ വാര്‍ത്താ മാധ്യമങ്ങളും ഇടതുവലതു സാംസ്‌കാരിക ബുദ്ധികേന്ദ്രങ്ങളും പ്രയത്‌നിക്കുമ്പോള്‍ കേരളത്തില്‍ നടക്കുന്ന മനുഷ്യ മനഃസാക്ഷിയെ നാണിപ്പിക്കുന്ന സംഭവങ്ങളെ ബോധപൂര്‍വം തമസ്‌കരിക്കുകയാണ്.

Tags: keralawomen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.