Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ പേരില്‍ നടന്നത് വ്യാപക തട്ടിപ്പ്; ഉടമകളെ കണ്ടെത്താനായില്ല

വിലകൂടിയ കാറുകളില്‍ ആയിരുന്നു ഇവരുടെ സഞ്ചാരം. കൂടാതെ വനിതകളെ ജീവനക്കാരായി നിയമിച്ചും തട്ടിപ്പിന് വേദിയൊരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 10:57 am IST
inIdukki
മൂലമറ്റത്തെ ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്ഥാപനം അടച്ചു പൂട്ടിയ നിലയില്‍

മൂലമറ്റത്തെ ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്ഥാപനം അടച്ചു പൂട്ടിയ നിലയില്‍

മൂലമറ്റം: സ്വകാര്യ വ്യക്തികള്‍ നടത്തിയിരുന്ന ധനകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിച്ചുവെന്ന പരാതിയില്‍ സ്ഥാപന ഉടമയെ കണ്ടെത്താനായില്ല. മൂലമറ്റം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാഞ്ഞാര്‍ പോലീസ് കേസ് എടുത്തത്.

ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അഭിജിത് എസ്.നായരും, വണ്ണപ്പുറം സ്വദേശി സുമീഷ് ഷാജി എന്നിവര്‍ ഡയറക്ടര്‍മാരുമായിട്ടാണ് ക്രിസ്റ്റല്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. വിലകൂടിയ കാറുകളില്‍ ആയിരുന്നു ഇവരുടെ സഞ്ചാരം. കൂടാതെ വനിതകളെ ജീവനക്കാരായി നിയമിച്ചും തട്ടിപ്പിന് വേദിയൊരുക്കി. മൂലമറ്റത്ത് സ്വര്‍ണ്ണ കട ആരംഭിക്കുമെന്ന് പ്രചരിപ്പിക്കുകയും സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ നല്‍കുമെന്നും അതിലെ നറുക്കെടുപ്പ് വിജയികള്‍ക്ക് നല്‍കാന്‍ സ്ഥാപനത്തിന് മുന്നില്‍ ബൈക്കും പ്രദര്‍ശിപ്പിച്ചിരുന്നു. സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നതോടെ ബൈക്കും അപ്രത്യ ക്ഷമായിട്ടുണ്ട്.

മൂലമറ്റത്ത് വനിതകളായ ജീവനക്കാര്‍ വഴി പലരുടെ പക്കല്‍ നിന്നുമായി രണ്ടുകോടിയോളം രൂപ സമാഹരിച്ചതായാണ് അറിവ്. മൂലമറ്റത്ത് ഒരുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ക്രിസ്റ്റല്‍ ഗ്രൂപ്പ്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പണം തട്ടിപ്പു നടത്തിയതെന്നാണ് വിവരം. സ്ഥാപനം അടച്ചുപൂട്ടുന്നതിന് മുന്‍പ് ഇവിടെ നിന്ന് രേഖകളും ഉപകരണങ്ങളും നീക്കം ചെയ്തു. മൂലമറ്റത്തിന് പുറമെ തൊടുപുഴ അമ്പലം ബൈപ്പാസിലെ പെട്രോള്‍ പമ്പിന് സമീപവും വണ്ണപ്പുറത്തും ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.

പുറമെ ക്രിസ്റ്റല്‍ ഗ്രൂപ്പ് സി മാര്‍ട്ട് എന്നപേരില്‍ ഓണ്‍ലൈന്‍ ഡെലിവറി സേവനം ആരംഭിക്കുന്നതിനും പരസ്യം നല്‍കിയിരുന്നു. നിക്ഷേപങ്ങള്‍ക്ക് ഒരുലക്ഷം രൂപയ്‌ക്ക് മാസം 7000 മുതല്‍ 8000 രൂപവരെയാണ് പലിശ വാഗ്ദാനം നല്‍കിയിയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. അഭിജിത് വി. നായരുടെ വണ്ണപ്പുറത്തെ വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും പൂട്ടിക്കിടക്കുകയാണ്. ഇവിടെ നിന്നും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ട്.

അഭിജിത് നായര്‍ നിക്ഷേപകര്‍ക്ക് പലിശ നല്‍കാതായതോടെയാണ് നിക്ഷേപകരില്‍ സംശയം ജനിക്കുന്നത്. മെയ് 31ന് നല്‍കേണ്ട പലിശ ജൂണ്‍ 9നും പിന്നീട് ജൂണ്‍ 16ന് നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. പലിശ അക്കൗണ്ടില്‍ നല്‍കാമെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് നമ്പര്‍ വാങ്ങിയെങ്കിലും 27 ആയിട്ടും പലിശ പോലും കിട്ടാതായതോടെ പരാതി നല്‍കുകയായിരുന്നു. ജീവനക്കാരായ സജിത്തും ജയകൃഷ്ണനും കമ്പനിയുടമയെ കാണാനില്ലെന്ന് കാണിച്ച് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാരേയും വഞ്ചിച്ചാണ് സ്ഥാപന ഉടമകള്‍ മുങ്ങിയിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. 30ല്‍ അധികം ജീവനക്കാര്‍ വിവിധ സ്ഥാപനങ്ങളിലായി ഉണ്ടായിരുന്നു. അതേ സമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.  

 

Tags: FraudMoolamattamCrystal group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.