Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സൗജന്യ ഭക്ഷ്യക്കിറ്റ്: റേഷന്‍ വ്യാപാരികളോട് നീതി പുലര്‍ത്താതെ സര്‍ക്കാര്‍,​ കമ്മീഷന്‍ നല്‍കിയിട്ട് പത്ത് മാസം പിന്നിട്ടു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാതെയും ശമ്പളം നല്‍കുമ്പോള്‍ ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തങ്ങളെ അധികൃതര്‍ അവഗണിക്കുകയാണെന്നാണ് റേഷന്‍ വ്യാപാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 04:25 pm IST
inErnakulam

പള്ളുരുത്തി: സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം കൃത്യമായി നടത്തിയ റേഷന്‍ വ്യാപാരികള്‍ നീതിയില്ലാതെ അലയുന്നു. കഴിഞ്ഞ പത്ത് മാസമായി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനുള്ള ഇവരുടെ കമ്മീഷന്‍ സര്‍ക്കാര്‍ നല്‍കിയിട്ട് പത്തു മാസമായെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജീവനക്കാരുടേയും മറ്റും വേതനത്തിന്റെ ഫയലുകള്‍ കൃത്യമായി നീങ്ങുമ്പോള്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷനുള്ള ഫയലുകള്‍ മാത്രം നീങ്ങുന്നില്ലെന്നാണ് ആക്ഷേപം. 

കൊവിഡ് പ്രതിസന്ധിയില്‍ യാതൊരു പരാതിക്കും ഇടനല്‍കാതെ സൗജന്യ കിറ്റ് വിതരണവും റേഷന്‍ വിതരണവും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച റേഷന്‍ വ്യാപാരികളുടെ സങ്കടം കാണാന്‍ ആരുമില്ലെന്നാണ് ഇവരുടെ പരിഭവം. ഒരു കിറ്റിന് അഞ്ച് രൂപയാണ് സര്‍ക്കാര്‍ കമ്മീഷന്‍ നിശ്ചയിച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഇത് നല്‍കുന്നതിനുള്ള നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാതെയും ശമ്പളം നല്‍കുമ്പോള്‍ ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തങ്ങളെ അധികൃതര്‍ അവഗണിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. അതാത് മാസത്തെ റേഷന്‍ വിതരണം കഴിഞ്ഞ് അഞ്ച് ദിവസത്തിനകം റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കണമെന്നാണ് പറയുന്നതെങ്കിലും അത് നടപ്പാകുന്നില്ല. പലപ്പോഴും ഒരു മാസം പിന്നിടുമ്പോഴാണ് ഇവര്‍ക്ക് വേതനം ലഭിക്കാറ്. ഇത്തരത്തില്‍ കടകള്‍ നടത്തി കൊണ്ട് പോകുക വലിയ പ്രയാസമാണെങ്കിലും സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വിഷമം അധികൃതര്‍ മനസിലാക്കണമെന്നും ഇവര്‍ പറയുന്നു. 

കടവാടകയും വൈദ്യുതി ചാര്‍ജും സഹായിക്കുള്ള വേതനവും നല്‍കിയാല്‍ വ്യാപാരിക്ക് പിന്നെ ഒന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്. 45 ക്വിന്റെല്‍ അരി വിറ്റ് പോകുന്ന കടക്ക് ലഭിക്കുന്ന വേതനം പതിനെട്ടായിരം രൂപയാണ്. ഈ ചെലവെല്ലാം കഴിച്ചാല്‍ പിന്നെ എന്താണുണ്ടാകുകയെന്ന് ഇവര്‍ ചോദിക്കുന്നു. തങ്ങളുടെ വേതനം കൃത്യമായി തരികയും കുടിശികയായി കിടക്കുന്ന സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ ലഭിക്കുകയും ചെയ്താല്‍ അത് സംസ്ഥാനത്തെ 14250 ഓളം വരുന്ന റേഷന്‍ വ്യാപാരികള്‍ക്ക് വലിയ സഹായകരമാകുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത്.

Tags: rationറേഷന്‍ കട
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.