ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ പാചക ചെലവ്, ഡയറക്റ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) വഴി 11.8 കോടി വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ധനസഹായമായി നല്‍കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക് അംഗീകാരം നല്കി. ഉച്ചഭക്ഷണ പദ്ധതിക്ക് ഉത്തേജനം നല്‍കുന്നതാണ് ഈ തീരുമാനം.
പ്രധാന മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന പ്രകാരം 80 കോടി ഗുണഭോക്താക്കള്‍ക്ക് (ഒരാള്‍ക്ക് പ്രതിമാസം 5 കിലോഗ്രാം എന്ന കണക്കില്‍), സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനു പുറമേയാണിത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപ അധികമായി സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: