Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുറവിളി കൂട്ടിയപ്പോള്‍ വാക്‌സിന്‍ വാങ്ങാന്‍ അനുവദിച്ചു; വാക്‌സിന്‍ വാങ്ങല്‍ എളുപ്പമല്ലെന്നായപ്പോള്‍ അതിനും മോദിയ്‌ക്ക് കുറ്റം ചാര്‍ത്തി പ്രതിപക്ഷം

കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതുന്നതിനിടയില്‍ വാക്‌സിന്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും വാക്സിന്‍ ക്ഷാമത്തിന് കാരണം കേന്ദ്രവും മോദിയുമാണെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ രാഹുല്‍ഗാന്ധിയും പ്രതിപക്ഷ മുഖ്യമന്ത്രിമാരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 07:35 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതുന്നതിനിടയില്‍ വാക്‌സിന്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും വാക്സിന്‍ ക്ഷാമത്തിന് കാരണം കേന്ദ്രവും മോദിയുമാണെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ രാഹുല്‍ഗാന്ധിയും പ്രതിപക്ഷ മുഖ്യമന്ത്രിമാരും. 

രാജ്യത്തിന് മാത്രമാണ്, അല്ലാതെ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാവില്ല എന്നതാണ് ഫൈസര്‍, മൊഡേണ തുടങ്ങിയ വിദേശ വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളുടെ നയം. ഇതോടെ നാണം കെട്ട പ്രതിപക്ഷമുഖ്യമന്ത്രിമാരും കോണ്‍ഗ്രസും ഒറ്റക്കെട്ടായി വീണ്ടും വാക്‌സിന്‍ ക്ഷാമത്തിന്റെ ഉത്തരവാദിത്വം മോദിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിലാണ്.

വാസ്തവത്തില്‍ ഇതേ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ വാക്‌സിന്‍ വാങ്ങാന്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് മുറവിളി കൂട്ടിയപ്പോഴാണ് കേന്ദ്രം അതിന് അനുമതി നല്‍കിയത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രിയ്‌ക്ക് എഴുതിയ കത്ത് നോക്കുക. കേന്ദ്രസര്‍ക്കാരിന് പുറമെ ഒഡീഷ സര്‍ക്കാരിനും വാക്‌സിന്‍ സ്വന്തമായി വാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട നവീന്‍ പട്‌നായിക്കിന്റെ കത്താണിത്.

രാഹുല്‍ ഗാന്ധിയും വാക്‌സിന്‍ സംഭരണത്തില്‍ കേന്ദ്രത്തിന്റെ ഏകാധിപത്യ നീക്കം അവസാനിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ സംഭരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് കാണുക.

ഇതുപോലെ മഹാരാഷ്‌ട്രമുഖ്യമന്ത്രി ഉദ്ദവ് താക്കറെ, കേരളാമുഖ്യമന്ത്രി പിണറാ3യി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും വാക്‌സിന്‍ വാങ്ങാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. 

സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ കേന്ദ്രം അനുമതിയും നല്‍കി. ഇപ്പോള്‍ അന്താരാഷ്‌ട്ര കമ്പനികളെ വാക്‌സിന്‍ വാങ്ങാന്‍ സമീപിച്ചപ്പോഴാണ് ഇതിന്റെ പിന്നിലെ ബുദ്ധിമുട്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് മനസ്സിലായത്. ഇതോടെ അവര്‍ വീണ്ടും പാട്ട് മാറ്റിപ്പാടുകയാണ്. വാക്‌സിന്‍ ക്ഷാമത്തിന് കാരണം മോദിയുടെ വാക്‌സിന്‍ നയമാണെന്ന് വീണ്ടും മുറവിളി കൂട്ടി രക്ഷപ്പെടാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം.

കേന്ദ്രസര്‍ക്കാര്‍ വിദേശക്കമ്പനികളില്‍ നിന്നും വാക്സിന്‍ വാങ്ങിയില്ല എന്ന് നിരന്തരം കോണ്‍ഗ്രസും പ്രതിപക്ഷമുഖ്യമന്ത്രിമാരും കുറ്റപ്പെടുത്തിയിരുന്നതാണ്. വിദേശത്ത് നിന്നും വാക്സിന്‍ നേടി, അതുവഴി കേന്ദ്രത്തെ കൂടുതല്‍ താഴ്‌ത്തിക്കെട്ടാനായിരുന്നു ഇവരുടെ ഗൂഢപദ്ധതി. വാക്സിന്‍ സംഭരണം എന്നത് കടയില്‍ പോയി പണം കൊടുത്ത് പാരസെറ്റമോള്‍ വാങ്ങുന്നതുപോലെ നിസ്സാരമല്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര വിമര്‍ശിച്ചിരുന്നു. 2020 ജൂണ്‍ മാസം മുതല്‍ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്നും വാക്സിന്‍ സംഭരിക്കാന്‍ ശ്രമിക്കുകയാണെന്നും സമ്പിത് പത്ര വെളിപ്പെടുത്തിയിരുന്നു. അത്രയ്‌ക്ക് സങ്കീര്‍ണ്ണമായ സുദീര്‍ഘപ്രക്രിയയാണ് ഇതെന്നായിരുന്നു സമ്പിത് പത്രയുടെ വാദം.  

കേന്ദ്രസര്‍ക്കാര്‍ അവരുടെ വാക്സിനേഷന്‍ പദ്ധതിയുമായി മുന്നോട്ട് നിര്‍ബാധം മുന്നോട്ട് പോവുകയാണ്. അതേ സമയം കേന്ദ്രസര്‍ക്കാര്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ വാക്‌സിനേഷന്‍ രാജ്യത്തൊട്ടാകെ തുടരുകയാണ്. മെയ് 26 വരെ 20.25 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ ഒരു ഡോസ് നേടിയ 98ലക്ഷം ആരോഗ്യപ്രവര്‍ത്തകരും രണ്ടു ഡോസുകളും എടുത്ത 67.37 ലക്ഷം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 1.52 കോടി മുന്നണി പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 84 ലക്ഷം മുന്നണി പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

45-59 പ്രായപരിധിയില്‍പ്പെട്ട 5.6 കോടി പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കിട്ടി. 1.01 കോടി പേര്‍ക്ക് രണ്ടു ഡോസുകളും കിട്ടി. 60ന് മുകളില്‍ ഉള്ളവരില്‍ 5.73 കോടി പേര്‍ക്ക് ഒരു ഡോസും 1.84 കോടി പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു. 18-44 പ്രായപരിധിയില്‍പ്പെട്ട 1.38 കോടി പേര്‍ക്ക് ആദ്യഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചു.

Tags: വാക്സിന്‍ സംഭരണംRahul Gandhiഅരവിന്ദ് കെജ്‌രിവാള്‍മമതാ ബാനര്‍ജിനവീന്‍ പട്‌നായിക്ക്Uddhav Thackerayവാക്‌സിന്‍നവീന്‍ പട്‌നായിക്വാക്‌സിന്‍ നയതന്ത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.