Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാമാരിക്കെതിരെ ഭാരതത്തിന്റെ നേട്ടം

ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പത്തിന്റെ ഐതിഹാസികമായ സാക്ഷാല്‍ക്കാരങ്ങളില്‍ ഒന്നാണ് ഡിആര്‍ഡിഒയുടെ കണ്ടുപിടുത്തം. പ്രതിരോധ മരുന്നല്ല, മരുന്നാണ് 2-ഡിജി എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഗ്ലൂക്കോസിന്റെ രൂപത്തില്‍ ചെറിയ പാക്കറ്റുകളിലായി ലഭിക്കുന്ന ഈ മരുന്നിന് പ്രതിരോധ മരുന്ന് കുത്തിവയ്‌ക്കുന്നതിന്റെ സങ്കീര്‍ണതകളോ കാലതാമസമോ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 05:00 am IST
in Editorial

ലോകമെമ്പാടും കൊവിഡ് മഹാമാരി മരണനൃത്തമാടുന്ന വാര്‍ത്തകള്‍ കേട്ട് മനുഷ്യരുടെ കാതുകള്‍ തഴമ്പിച്ചിരിക്കെയാണ് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന  വാര്‍ത്ത വന്നിരിക്കുന്നത്. ഡിആര്‍ഡിഒ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഭാരതത്തിന്റെ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍സ് ആന്‍ഡ് അലൈഡ് സയന്‍സ് ലാബ് ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറിയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത മരുന്ന് കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നു. 2020 ഏപ്രിലില്‍ വികസിപ്പിക്കാന്‍ തുടങ്ങിയ മരുന്നിന്റെ മൂന്നുഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുകയും, രോഗികള്‍ വേഗം സുഖപ്പെടുന്നതായി കണ്ടെത്തുകയും ചെയ്തതോടെയാണ് ഉപയോഗിക്കാന്‍ അടിയന്തര അനുമതി നല്‍കിയത്. 2 ഡി ഓക്സി ഡി ഗ്ലൂക്കോസ്  എന്ന പേരിലുള്ള ഈ മരുന്ന് കൊവിഡ് ബാധിച്ച കോശങ്ങളെ പൊതിഞ്ഞ് നിര്‍വീര്യമാക്കുന്നു. മറ്റ് കോശങ്ങളെ ബാധിക്കാത്തത് ഈ മരുന്നിന്റെ സവിശേഷതയാണ്. പുതിയ മരുന്നിന്റെ കണ്ടുപിടുത്തത്തോടെ കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഒരിക്കല്‍ക്കൂടി ഭാരതത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പത്തിന്റെ ഐതിഹാസികമായ സാക്ഷാല്‍ക്കാരങ്ങളില്‍ ഒന്നാണ് ഡിആര്‍ഡിഒയുടെ കണ്ടുപിടുത്തം.  

പ്രതിരോധ മരുന്നല്ല, മരുന്നാണ് 2-ഡിജി എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഗ്ലൂക്കോസിന്റെ രൂപത്തില്‍ ചെറിയ പാക്കറ്റുകളിലായി ലഭിക്കുന്ന ഈ മരുന്നിന് പ്രതിരോധ മരുന്ന് കുത്തിവയ്‌ക്കുന്നതിന്റെ സങ്കീര്‍ണതകളോ കാലതാമസമോ ഇല്ല. പച്ചവെള്ളത്തില്‍ കലക്കി കുടിക്കാം.  മൂന്നു ദിവസത്തിനകം രോഗബാധിതന്‍ ആരോഗ്യം വീണ്ടെടുക്കും. പാര്‍ശ്വഫലങ്ങളില്ല. മരുന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതും വലിയ അനുഗ്രഹമാണ്. സാധാരണക്കാര്‍ക്കും  താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനും കഴിയും. പ്രതിരോധ മരുന്നുകളെയായിരുന്നു ഇതുവരെ കൊവിഡിനെതിരെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ജനിതകമാറ്റം വന്ന വൈറസിന്റെ വകഭേദങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ഇവയെ നേരിടാന്‍ പല വാക്സിനുകള്‍ക്കും കഴിയാതെ പോവുകയും ചെയ്തത്  ലോകത്തെ കടുത്ത ആശങ്കയിലാഴ്‌ത്തി. ഇതിനിടെ, രോഗികളെ നേരിട്ട് ചികിത്സിച്ച് സുഖപ്പെടുത്താവുന്ന ഈ മരുന്ന് കണ്ടുപിടിച്ച ചരിത്ര നേട്ടം  ലോകത്തിനു മുഴുവന്‍ ആശ്വാസം പകരും.

കൊവിഡിന്റെ ഒന്നാംഘട്ട വ്യാപനത്തെ പിടിച്ചുകെട്ടാന്‍ ഭാരതത്തിന് കഴിഞ്ഞിരുന്നു. കൊവാക്സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ സ്വന്തമായി നിര്‍മിച്ചും ഭാരതം നേട്ടം കൈവരിച്ചു. എന്നാല്‍ 130 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് കൊവിഡിന്റെ തീവ്രവ്യാപന ശേഷിയുള്ള രണ്ടാംതരംഗം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സൗകര്യങ്ങളുടെ ലഭ്യത പ്രശ്നമാണ്. മെഡിക്കല്‍ ഓക്സിജനു പകരമാകാന്‍ പുതിയ മരുന്നിന് കഴിയുമെന്ന് തെളിഞ്ഞിട്ടുള്ളത്  അനുഗ്രഹം തന്നെയായി കരുതാം. രണ്ടാം തരംഗത്തില്‍ കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാവുന്നത് രാജ്യത്തെ ഭരണ സംവിധാനത്തെ കുറ്റപ്പെടുത്താനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ കടന്നാക്രമിക്കാനും ചില വ്യക്തികളും ശക്തികളും ഉപയോഗിക്കുകയാണ്. രാജ്യാന്തര മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിന്റെ, പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം തികച്ചും ദുരുപദിഷ്ടമായേ കാണാനാവൂ. രാജ്യത്തിനകത്തും ചില വ്യക്തികള്‍ വിമര്‍ശനവുമായി രംഗത്തുവരുന്നതിനു പിന്നില്‍ വൈദേശികമായ താല്‍പ്പര്യങ്ങളുണ്ട്. രാഷ്‌ട്രീയ പ്രേരിതമായ ഈ വിമര്‍ശനങ്ങള്‍ രാഷ്‌ട്രത്തെ അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. ലോകത്തിലാദ്യമായി കൊവിഡിനെ പിടിച്ചുകെട്ടാനുള്ള മരുന്ന് കണ്ടെത്തിയതില്‍ ഓരോ പൗരനും അഭിമാനിക്കാം. മാനവരാശിക്ക് ആശ്വസിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

Entertainment

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.