Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജോര്‍ദാന്‍ രാജാവിനോടുള്ള കൂറ് ഹംസ രാജകുമാരന്‍ ഏറ്റുപറഞ്ഞതോടെ ജോര്‍ദ്ദാനിലെ പ്രതിസന്ധിക്ക് വിരാമം; ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ഹംസ രാജകുമാരന്‍

അബ്ദുള്ള രാജാവിന്റെ അമ്മാവന്‍ ഹസ്സന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ രമ്യമായി ഒത്തുതീര്‍ന്നത്. ഇതോടെ ഭരണം അട്ടിമറിക്കാൻ ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്തയ്‌ക്ക് വിലക്കേര്‍പ്പെടുത്താനും ജോര്‍ദ്ദാന്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 11:07 pm IST
inWorld

അമാന്‍: വീട്ടുതടങ്കലിലായതിന് രണ്ട് ദിവസത്തിന് ശേഷം, ഹംസ രാജകുമാരന്‍ ജോര്‍ദ്ദാന്‍ രാജാവിന് മാപ്പെഴുതി നല്‍കിയതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചു. താന്‍ രാജ്യെത്ത ഭരണം അട്ടിമറിയ്‌ക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തനിക്ക് പഴയതുപോലെ തന്നെ ജോര്‍ദ്ദാന്‍ രാജഭരണത്തോട് നൂറ് ശതമാനം കൂറുണ്ടെന്നും ഹംസ രാജകുമാരന്‍ സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി.  മാത്രമല്ല, ജോര്‍ദ്ദാനിലെ ഭരണഘടനയെ താന്‍ പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കുമെന്നും ഹംസ രാജകുമാരന്‍ മാപ്പപേക്ഷാകത്തില്‍ പറയുന്നു.  

അബ്ദുള്ള രാജാവിന്റെ അമ്മാവന്‍ ഹസ്സന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ രമ്യമായി ഒത്തുതീര്‍ന്നത്. ഇതോടെ ഭരണം അട്ടിമറിക്കാൻ ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്തയ്‌ക്ക് വിലക്കേര്‍പ്പെടുത്താനും ജോര്‍ദ്ദാന്‍ തീരുമാനിച്ചു. ഹംസ രാജകുമാരനും ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുള്ള(രണ്ടാമന്‍) രാജാവും തമ്മിലുള്ള വഴക്ക് ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍പ്പോലും പ്രസിദ്ധീകരിച്ചുകൂടെന്ന് ജോര്‍ദ്ദാന്‍ രാജാവ് വിലക്കിയത്.  

ജോര്‍ദ്ദാന്‍ രാജകുമാര്‍ ഹംസയെ വീട്ടുതടങ്കലില്‍ നിന്നും നേരത്തെ വിട്ടയച്ചു. ഹംസ രാജകുമാരന്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ തടങ്കലിൽ ആക്കിയതെന്നു ജോര്‍ദാന്‍ ഉപ പ്രധാനമന്ത്രി അയ്‌മാന്‍ സഫാദി ആരോപിച്ചിരുന്നു. .  

എന്നാല്‍ താന്‍ രാജ്യത്തിനെതിരെ കലാപം നടത്തിയില്ലെന്നും തന്റെ സ്വാതന്ത്ര്യം വെട്ടിക്കുറിച്ചതിനെച്ചൊല്ലി സൈനിക മേധാവിയുമായി വാക്കുതര്‍ക്കം ഉണ്ടാവുക മാത്രമാണ് സംഭവിച്ചതെന്നും ഹംസ രാജകുമാരന്‍ വിശദീകരിച്ചു.  താന്‍ വീട്ടു തടങ്കലിലാണെന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ അര്‍ധ സഹോദരനായ ഹംസ രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഈ കാര്യം വെളിപ്പെടുത്തി ഹംസയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജോര്‍ദ്ദാന്‍ രാജകുടുംബത്തിലെ വിള്ളല്‍ പുറംലോകം അറിയുന്നത്.  

നിരവധി ഉന്നത വ്യക്തികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ജോര്‍ദ്ദാനിലെ ഭരണകൂടം കഴിവില്ലാത്തവരും അഴിമതിക്കാരുമാണെന്നും പുറത്തുവിട്ട വീഡിയോയില്‍ ഹംസ ആരോപിച്ചിരുന്നു. രാജ്യത്തെ പട്ടാള മേധാവിയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ലെന്നും ജനങ്ങളെ കാണുന്നതില്‍നിന്നു തടയുകയാണെന്നും ഹംസ ആരോപിച്ചിരുന്നു.അതേ സമയം പ്രശ്നത്തില്‍ അയല്‍ രാജ്യമായ സൗദി അറേബ്യ ജോര്‍ദ്ദാന്‍ രാജാവിന് നൂറ് ശതമാനവും പിന്തുണ പ്രഖ്യാപിച്ചു.  

അന്തരിച്ച ഹുസൈന്‍ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്‌നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകനാണ് ഹംസ. 2004ല്‍ അബ്ദുല്ല രണ്ടാമന്‍ അധികാരം ഏറ്റെടുത്തതോടെ ഹംസയുടെ രാജ കിരീടത്തിനുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു.

Tags: Saudi Arabiaജോര്‍ദാന്‍ഹംസ രാജകുമാരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

Gulf

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

World

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.