Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് സര്‍ക്കാരിന്റെ പീഡനം സഹിക്കാനാവാതെ ബിബിസി ലേഖകന്‍ തായ് വാനിലേക്ക് സ്ഥലം മാറിപ്പോയി; ചൈനയെ ചോദ്യം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍

ഏറ്റവുമൊടുവില്‍ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജോണ്‍ സുഡ്വര്‍ത്തിനെ നിരന്തരം വിമര്‍ശിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തതാണ് ഇദ്ദേഹവും ഭാര്യയും ചൈന വിടാനുള്ള കാരണമെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2021, 07:36 pm IST
inWorld

ബ്രസ്സൽസ്:ചൈനീസ് അധികൃതരുടെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെേ ബിബിസി ലേഖകനും ഭാര്യയ്‌ക്കും തായ് വാനിലേക്ക് സ്ഥലം മാറേണ്ടി വന്ന സംഭവത്തില്‍ ലോകവ്യാപക പ്രതിഷേധം.  വിദേശ മാദ്ധ്യമപ്രവർത്തകരോടുളള ചൈനയുടെ സമീപനത്തെ ചോദ്യം ചെയ്യാനും ചൈനയ്‌ക്കെതിരായ നിലപാട് കടുപ്പിക്കാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു.  

ബിബിസി ലേഖകൻ ജോൺ സുഡ്വർത്തും അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തകയായ  ഭാര്യ വോന്നെ മുറെയുമാണ് തായ് വാനിലേക്ക് താമസം മാറിയത്. അയര്‍ലന്‍റിലെ ആര്‍ടിഇ ന്യൂസ് ലേഖികയാണ് വോന്നെ മുറെ. ഏറ്റവുമൊടുവില്‍ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജോണ്‍ സുഡ്വര്‍ത്തിനെ നിരന്തരം വിമര്‍ശിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തതാണ് ഇദ്ദേഹവും ഭാര്യയും ചൈന വിടാനുള്ള കാരണമെന്നറിയുന്നു. ഇദ്ദേഹത്തെ ചൈനീസ് സര്‍ക്കാര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ജോണ്‍ സുഡ്വര്‍ത്തിനെയും ഭാര്യയെയും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പൊലീസ് സിസിടിവി ക്യാമറകളില്‍ പിടിച്ച ജോണ്‍ സുഡ്വര്‍ത്തിന്റെ വീഡിയോകള്‍ കാട്ടി സമൂഹമാധ്യമങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കലായിരുന്നു ഒരു പ്രധാന പീഢന രീതി. മാര്‍ച്ച് 23ന് ഇരുവരും ചൈന വിട്ട് തായ് വാനിലേക്ക് പോയതായി ബെയ്ജിംഗിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയായ ഫോറിന്‍ കറസ്പോണ്ടന്‍റ്സ് ക്ലബ്ബ് ഓഫ് ചൈന അറിയിച്ചിരുന്നു.  

യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയരൂപീകരണ സമിതി മേധാവി ജോസഫ് ബോറലാണ്  മാദ്ധ്യമപ്രവർത്തകർക്ക് മേൽ ചൈന നടത്തുന്ന സമ്മർദ്ദങ്ങളെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. ചൈനയിൽ മാദ്ധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും യാതൊരു വിലയും നൽകുന്നില്ലെന്നും അന്താരാഷ്‌ട്ര സമൂഹം ചൈനയുടെ നയങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും ജോസഫ് പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

ചൈനയുടെ കൊറോണ പ്രതിരോധത്തിലെ വീഴ്ചയെയും ഹോങ്കോംഗിലെ ജനാധിപത്യ പ്രതിഷേധങ്ങളെയും ചൂണ്ടിക്കാട്ടി ബിബിസി ചൈനയ്‌ക്കെതിരെ നിശിത വിമര്‍ശനം നടത്തിയിരുന്നു.  ബിബിസിയുടെ ഈ റിപ്പോർട്ടിംഗ് രീതികളെ ചൈന ശക്തമായി എതിർത്തിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് താൽപര്യമുളള രീതിയിൽ വാർത്തകൾ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ വിദേശമാദ്ധ്യമപ്രവർത്തകർക്ക് മേൽ ശക്തമായ സമ്മർദ്ദമാണ് അധികൃതർ നടത്തുന്നത്. ചൈനീസ് അധികൃതരിൽ നിന്നുളള നിരന്തരമായ നിയമനടപടികളുടെയും സമ്മർദ്ദങ്ങളുടെയും പശ്ചാത്തലത്തിലാണ് ജോൺ സുഡ്വർത്തും ഭാര്യയും ചൈന വിട്ട് തായ് വാനിലേക്ക് മാറിയത്.  കഴിഞ്ഞ വർഷം മാത്രം 18 മാദ്ധ്യമപ്രവർത്തകരെയാണ് ചൈന രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു.  

അതേസമയം യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ ഉന്നയിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. ഒമ്പത് വർഷമായി ചൈനയിൽ താമസിച്ചിരുന്ന ബിബിസി പ്രതിനിധിയും കുടുംബവും തായ്‌വാനിലേയ്‌ക്ക് താമസം മാറിയെന്നേയുള്ളൂ എന്നാണ് ചൈനയുടെ വിശദീ കരണം.

അതേ സമയം തയ് വാന്റെ വിദേശകാര്യമന്ത്രാലയം ജോണ്‍ സുഡ്വര്‍ത്തിനെയും ഭാര്യയെയും തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ആവിഷ്‌കാരസ്വാതന്ത്ര്യം ആസ്വദിക്കാന്‍ തായ് വാനിലേക്ക് വരൂ എന്നതായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.തായ് വാന്‍ സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നതുമായ രാഷ്‌ട്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ജോവന്‍ ഔ പറഞ്ഞു. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ജോവന്‍ ഔ വിശദീകരിച്ചു.

Tags: attackമാധ്യമപ്രവര്‍ത്തകര്‍BBCഹോങ്കോങ്uyghurസര്‍ക്കാര്‍china
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.