Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മും കോണ്‍ഗ്രസും അഴിമതിക്കേസുകള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കുന്നു: ഇരുമുന്നണികളുടേയും ഒത്തുകളി രാഷ്‌ട്രീയമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്‌ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ പര്യാപത്മായ തെളിവില്ലെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇപ്പോള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 11:45 am IST
inKerala
കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്ക് കോട്ടയം മാങ്ങാനം ജംഗ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു

കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്ക് കോട്ടയം മാങ്ങാനം ജംഗ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു

കോട്ടയം: സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ സിപിഎമ്മും കോണ്‍ഗ്രസും അധികാരം നേടാനുള്ള പുകമറ മാത്രമാക്കി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്‌ക്ക് മാങ്ങാനം ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ സോളാര്‍ അഴിമതിക്കേസുണ്ടായി. അന്ന് സര്‍ക്കാരിനെതിരെ ഇടതുപക്ഷം സമരം നടത്തി. എന്നാല്‍, ഇതിനുശേഷം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെങ്കിലും സോളാര്‍ അഴിമതിക്കേസില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. അഞ്ചു വര്‍ഷം ഭരണത്തിലിരുന്നിട്ടും ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍, ഏറ്റവും ഒടുവില്‍ അധികാരം നഷ്ടമാകാറായപ്പോള്‍ സോളാര്‍ കേസ് സിബിഐയ്‌ക്കു വിട്ടു. 

സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്‌ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ പര്യാപത്മായ തെളിവില്ലെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇപ്പോള്‍ പറയുന്നത്. പിന്നെ എന്തിന് സമരം നടത്തിയതെന്ന് സിപിഎം വിശദീകരിക്കണം. കേസെടുക്കാന്‍ തെളിവില്ലാതെയായത് എങ്ങിനെയാണെന്ന് സിപിഎമ്മാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

സിപിഎം ഭരണത്തില്‍ കോണ്‍ഗ്രസ് സ്വര്‍ണ്ണക്കടത്ത്, സ്പ്രിങ്ക്ളര്‍, ആഴക്കടല്‍ മത്സ്യബന്ധന വിവാദം എന്നിവ അടക്കം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, എങ്ങാനും ഉമ്മന്‍ചാണ്ടി അധികാരത്തില്‍ എത്തിയാല്‍ ഈ കേസുകള്‍ അന്വേഷിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. തെരഞ്ഞെടുപ്പ് സമയത്ത് തെറ്റിദ്ധാരണ പടര്‍ത്താന്‍ മാത്രമാണ് യുഡിഎഫും എല്‍ഡിഎഫും കേസുകളെയും ആരോപണങ്ങളെയും ഉപയോഗിക്കുന്നത്. 

ഇരുമുന്നണികളും ഒത്തുകളി രാഷ്‌ട്രീയമാണ് നടത്തുന്നത്. അധികാരം രണ്ടു മുന്നണികള്‍ തമ്മിലുള്ള വെച്ചുമാറലായിരുന്ന കാലം കേരളത്തില്‍ അവസാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ദിരം കവലയില്‍ നിന്നാരംഭിച്ച റോഡ്‌ഷോയില്‍ കഞ്ഞിക്കുഴിവരെ വി. മുരളീധരന്‍ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹനൊപ്പം പങ്കെടുത്തു.  

Tags: cpmbjpവി മുരളീധരന്‍എല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021യുഡിഎഫ്നിയമസഭാ തെരഞ്ഞെടുപ്പ് 2021Minarva Mohan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.