തിരുവനന്തപുരം കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സേവനമനുഷ്ഠിച്ച :ടികാറാം മീണയും കേരളത്തിലെ മുന‍് ചീഫ് സെക്രട്ടറി ജിജി തോംസണും കോണ്‍ഗ്രസ് എന്ത് ഓഫറാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രസ്താവന നടത്താന്‍ വേണ്ടി നല്‍കിയതെന്ന ചോദ്യം ശക്തമാകുന്നു. . ആരുടെ പ്രേരണയാലാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇരുവരും രംഗത്തിറങ്ങിയത് എന്ന ചോദ്യം ഉയരുന്നുണ്ട്.
ടീക്കാറാം മീണയും കെ.സി. വേണുഗോപാലും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ വൈറലാണ്. ജിജി തോംസണ്‍ മുന്‍പ് കൊച്ചിയില്‍ നടന്ന ന്യൂനപക്ഷ മോര്‍ച്ച യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രവും ആ യോഗത്തില്‍ മോദിയെ വാനോളം പുകഴ്‌ത്തി ജിജി തോംസണ്‍ നടത്തിയ പ്രസംഗവും വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇരുവരും കോണ്‍ഗ്രസ് പ്രേരണയാലാണ് ഗ്യാനേഷ് കുമാറിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന കാര്യത്തില്‍ ഉറപ്പായി. ഗ്യാനേഷ് കുമാര്‍ ഒരു ഫ്ലൈറ്റ് യാത്രയില്‍ തനിക്ക് 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നായിരുന്നു ജിജി തോംസന്റെ ആരോപണം. പുതിയ വോട്ടര്‍മാരെ ചേര്‍ത്താനുള്ള ഫോം 6ല്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍ തന്നിഷ്ടപ്രകാരം ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തു എന്ന ആരോപണമാണ് ടിക്കാറാം മീണ ഉയര്‍ത്തിയത്.
മാത്രമല്ല, ഗ്യാനേഷ് കുമാറിനെ വീഴ്‌ത്താന്‍ വലിയ ഗൂഡാലോചന ഇന്ത്യയില്‍ അരങ്ങേറുന്നു എന്നാണ് ടിക്കാറാം മീണയുടെയും ജിജി തോംസന്റെയും ആരോപണങ്ങളിലൂടെ പുറത്തുവരുന്നത്. ഇതില്‍ ടിക്കാറാം മീണ പിന്നീട് കോൺഗ്രസിൽ ചേർന്ന് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച വ്യക്തിയാണ്. ജീജി തോംസണാകട്ടെ മുന്‍ കെഎസ് യു നേതാവായിരുന്നു. പക്ഷെ തികഞ്ഞ അവസരവാദി കൂടിയാണ് ജിജി തോംസണ്‍. കൊച്ചിയില്‍ മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്നതിന് ന്യൂനപക്ഷ മോർച്ച നടത്തിയ പരിപാടിയില്‍ ജിജി തോംസണ്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടിട്ടുണ്ട്. അന്ന് ആ യോഗത്തില്‍ വന്ന് നരേന്ദ്ര മോദിയെക്കുറിച്ചും കേന്ദ്രസർക്കാരിന്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്‌ത്തുകയും ചെയ്തതായും ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് ആരോപിച്ചിരുന്നു.
അതുപോലെ ടിക്കാറാം മീണ കേരളത്തിലെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മാത്രമല്ല, രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് കൂടിയാണ്. ഇദ്ദേഹം ഗ്യാനേഷ് കുമാറിനെതിരെ ഉയര്‍ത്തിയ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ തന്നെ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞ ഒന്നാണ്. ടിക്കാറാം മീണ തനിയെ അല്ല, മൂന്ന് തെരഞ്ഞെടുപ്പ് കമ്മഷണര്‍മാരും ഏകസ്വരത്തിലാണ് ഫോം 6ല്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും കഴിഞ്ഞ ദിവസം മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെക്കുറിച്ച് ആലോചിക്കാന്‍ ബുധനാഴ്ച യോഗം ചേരാനിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഗ്യാനേഷ് കുമാറിനെതിരെ എന്ത് നുണക്കഥയും പ്രചരിപ്പിക്കാന്‍ തയ്യാറാണ്. ആരെയും ഈ ദൗത്യത്തിനായി ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിക്കുകയാണ്. എന്ത് രഹസ്യഡീലുകളുടെ ഭാഗമായാണ് ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്? ഇതുപോലെ ടിക്കാറാം മീണയ്‌ക്കുള്ള ഓഫര്‍ എന്താണ് എന്നീ ചോദ്യങ്ങളും ഉയരുകയാണ്. ഇപ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ടിക്കാറാം മീണ.
















