Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

വനവാസി നേതൃസംഗമം വഴികാട്ടുന്നു

വനവാസികളുടെ വികസനത്തിനുവേണ്ടി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കോ, അവയില്‍ വകയിരുത്തുന്ന തുകകള്‍ക്കോ യാതൊരു കുറവുമില്ല. പക്ഷേ ഇതിന്റെ ഗുണഭോക്താക്കളാകാന്‍ വനവാസികള്‍ക്ക് കഴിയുന്നില്ല. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയുടെ ഉദാഹരണം മാത്രം മതി ഇതിന് തെളിവായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 05:00 am IST
inEditorial
വനവാസി ഗോത്രസംഗമം വിവിധ ഗോത്ര നേതാക്കള്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

വനവാസി ഗോത്രസംഗമം വിവിധ ഗോത്ര നേതാക്കള്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിലെ വനവാസി വിഭാഗങ്ങളുടെ ജീവിതത്തിലെ ദയനീയാവസ്ഥയിലേക്ക് വിരല്‍ചൂണ്ടി കെ. പാനൂര്‍ എഴുതിയ പുസ്തകങ്ങളുടെ പേരുകള്‍ കേരളത്തിലെ ആഫ്രിക്ക, കേരളത്തിലെ ആസ്‌ട്രേലിയ എന്നിങ്ങനെയാണ്. അന്ന് ഈ കൃതികള്‍ വായിച്ച് പലരും നെറ്റിചുളിക്കുകയുണ്ടായി. ഈ പറയുന്നതെല്ലാം സത്യമാണോ എന്നതായിരുന്നു അവരുടെ ഭാവം. മനുഷ്യസ്‌നേഹിയായ ആ എഴുത്തുകാരന്‍ വിടപറഞ്ഞിട്ട് വര്‍ഷങ്ങളായി. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പാനൂര്‍ വരച്ചിട്ട വനവാസികളുടെ ജീവിതാവസ്ഥയ്‌ക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച വനവാസി ഗോത്ര നേതൃസംഗമം ലോകത്തോട് വിളിച്ചുപറയുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ ഒന്നരശതമാനത്തില്‍ താഴെ മാത്രം വരുന്നതും, 36 സമുദായങ്ങളിലായി വേര്‍തിരിഞ്ഞു കിടക്കുന്നതുമായ വനവാസി സമൂഹം സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലയിലും പിന്നാക്കമാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തിന്റേതായി ചിലര്‍ കൊട്ടിഘോഷിക്കുന്ന പുരോഗതിയൊന്നും വനവാസി സമൂഹത്തില്‍ സംഭവിച്ചിട്ടില്ല. ഇവരില്‍ ചില വിഭാഗങ്ങളുടെ സാക്ഷരത പോലും 40 ശതമാനവും 30 ശതമാനവുമൊക്കെയാണ്. നാമമാത്രമായേ ഇവര്‍ക്ക് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയുള്ളൂ. ഇതില്‍നിന്നുതന്നെ സാമൂഹ്യ മുഖ്യധാരയില്‍നിന്നു വളരെ അകന്നാണ് ഇവര്‍ ജീവിക്കുന്നതെന്ന് വ്യക്തമാകുന്നു. ഇവരുടെ ജനസംഖ്യയില്‍ നല്ലൊരു വിഭാഗം മാറാരോഗികളാണ്. പലര്‍ക്കും ആശുപത്രികളിലെത്താനാവുന്നില്ല.

വനവാസി നേതൃസംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്ന ചില വസ്തുതകള്‍ക്കും, മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങള്‍ക്കും നേരെ കണ്ണടയ്‌ക്കാന്‍ മനുഷ്യസ്‌നേഹികളായ ആര്‍ക്കും കഴിയില്ല. അന്യാധീനപ്പെട്ട ഭൂമി വനവാസികള്‍ക്ക് തിരിച്ചുനല്‍കണമെന്നും, അളവില്‍ കവിഞ്ഞ തോട്ടഭൂമി പതിച്ചു നല്‍കണമെന്നതുമാണ് പ്രമേയം മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ആവശ്യങ്ങള്‍. വനവാസികളില്‍നിന്ന് സംഘടിത ശക്തികള്‍ പല കുത്സിതമായ മാര്‍ഗങ്ങളിലൂടെയും തട്ടിപ്പറിച്ചെടുത്ത ഭൂമി വീണ്ടെടുക്കാന്‍ നല്ലതമ്പി തേര എന്ന മനുഷ്യന്‍ ജീവിതംകൊണ്ട് പോരാടി വിജയം വരിച്ചതാണ്. വനവാസികള്‍ക്ക് ഭൂമി തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കാന്‍ കേരളത്തിലെ രാഷ്‌ട്രീയ-ഭരണ നേതൃത്വം നിരവധി വര്‍ഷങ്ങള്‍ തെല്ലും താല്‍പ്പര്യം കാണിച്ചില്ല. ഒടുവില്‍ ഈ വിധിയെ മറികടക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തി വനവാസികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ നിരയിലെ ഒരാളൊഴികെ-കെ.ആര്‍. ഗൗരിയമ്മ-എല്ലാവരും ഇതിന് കൂട്ടുനിന്നു. ഇക്കൂട്ടര്‍ പിന്നെയും വനവാസികളെ ഉടലോടെ സ്വര്‍ഗത്തിലേക്കയ്‌ക്കാന്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും വെമ്പല്‍ കൊള്ളുന്നതാണ് വിരോധാഭാസം.

വനവാസികളുടെ വികസനത്തിനുവേണ്ടി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കോ, അവയില്‍ വകയിരുത്തുന്ന തുകകള്‍ക്കോ യാതൊരു കുറവുമില്ല. പക്ഷേ ഇതിന്റെ ഗുണഭോക്താക്കളാകാന്‍ വനവാസികള്‍ക്ക് കഴിയുന്നില്ല. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയുടെ ഉദാഹരണം മാത്രം മതി ഇതിന് തെളിവായി. വിശപ്പു സഹിക്കാതെ ഒരു പിടി അരിയെടുത്തതിന് അതിക്രൂരമായി കൊലചെയ്യപ്പെട്ട മധുവിന്റെ ദയനീയ മുഖം ആര്‍ക്കും മറക്കാനാവില്ലല്ലോ. വനവാസികളില്‍നിന്നുതന്നെ ഒരു നേതൃനിര വിദ്യാഭ്യാസത്തിലൂടെ വളര്‍ന്നുവരണം. തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സമുദായത്തെ ബോധവല്‍ക്കരിക്കണം. വനവാസികള്‍ക്ക് സ്വയം മാറാനുള്ള സാഹചര്യമൊരുക്കണം. അതിന് ആദ്യം വേണ്ടത് മനസ്സുമാറ്റുകയാണ്. പക്ഷേ ഇത്തരം ക്രിയാത്മകമായ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ല. വിവിധ പദ്ധതികളിലൂടെ വനവാസികള്‍ക്കായി നീക്കിവയ്‌ക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും പോകുന്നത് ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും മറ്റുമാണ്. 70 വര്‍ഷത്തോളമായി തുടരുന്ന ഈ സ്ഥിതിയാണ് മാറേണ്ടതും മാറ്റേണ്ടതും. ഇതിന് സംഘടിതമായ ശ്രമങ്ങള്‍ വനവാസികള്‍ക്കിടയില്‍നിന്നു തന്നെ ഉണ്ടാവണം. കല്‍പ്പറ്റയില്‍ നടന്ന വനവാസി നേതൃസംഗമം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മഹത്തായ ചുവടുവയ്‌പ്പാണ്. ഇതിന് തുടര്‍ച്ചയുണ്ടാവണം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.