Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐ വോട്ട് കച്ചവടം; മുസ്ലിം ലീഗും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നേടിയത് 3133 വോട്ടുകളാണ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 2419 വോട്ടും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ 533 വോട്ടും എസ്ഡിപിഐ നേടിയിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ഡിവിഷനില്‍ എസ്ഡിപിഐ വിജയിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഇപ്പോഴും ഭരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 23, 2021, 11:58 am IST
inKerala

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും മുസ്ലിം ലീഗും എസ്ഡിപിഐയും ഒത്തുചേര്‍ന്ന് അണിയറയില്‍ നീക്കം ആരംഭിച്ചതായി സൂചന.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നേടിയത് 3133 വോട്ടുകളാണ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 2419 വോട്ടും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ 533 വോട്ടും എസ്ഡിപിഐ നേടിയിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ഡിവിഷനില്‍ എസ്ഡിപിഐ വിജയിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഇപ്പോഴും ഭരിക്കുന്നത്. ബദിയഡുക്ക, കുമ്പഡാജെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളിലും എസ്ഡിപിഐ നേട്ടമുണ്ടാക്കി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങും മുന്‍പേ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരം കൂടാതെ കാസര്‍കോട്, ഉദുമ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ എസ്ഡിപിഐയുടെ ജില്ലാ-സംസ്ഥാന നേതൃത്വം തയാറായില്ല.  

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് എസ്ഡിപിഐ മത്സരിക്കുന്നത്. മഞ്ചേശ്വരവും കാസര്‍കോടും ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ എസ്ഡിപിഐ തയാറാകാത്തത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും സഹായിക്കാനാണെന്ന ആരോപണമാണ് ഉയരുന്നത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ നിലവില്‍ പാര്‍ട്ടിക്ക് സ്വതന്ത്ര നിലപാടാണെന്നും സംഘപരിവാറിനെ പരാജയപ്പെടുത്താന്‍ സാധ്യത ആര്‍ക്കാണെന്ന് അറിയാന്‍ ഇനിയും സമയമുണ്ടെന്നും സമയമാകുമ്പോള്‍ ആര്‍ക്കാണ് പിന്തുണയെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുമെന്നുമുള്ള എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍സലാമിന്റെ നിലപാടാണ് അണിയറയില്‍ ഒത്തുചേരല്‍ നീക്കം ആരംഭിച്ചതായുള്ള വിവരങ്ങളുടെ അടിസ്ഥാനം.

എസ്ഡിപിഐയുടെ വോട്ട് വാങ്ങുമോ എന്നതിനെ പറ്റി മുസ്ലിം ലീഗും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തും പ്രതികരിച്ചു. കഴിഞ്ഞ തവണ 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലത്തില്‍ ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പാണ്.

Tags: കെ. സുരേന്ദ്രന്‍sdpi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.