Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാപ്രളയ ശേഷം കേന്ദ്രം നല്‍കിയതും കേരളം നടത്തിയതും; മുഖ്യന്‍ നിരത്തിയ കണക്കുകളും

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും ദിവസവും യോഗം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചു.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 21, 2021, 02:31 pm IST
inKerala

പ്രളയ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെ സഹായിച്ചെന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തര്‍ക്കമൊന്നുമില്ല. സാധ്യമായ എല്ലാത്തരത്തിലും കേന്ദ്ര സഹായം ഉണ്ടായതായി പരസ്യമായി പറയുകയും ചെയ്തു. കാരണം, കേരളം അന്തിച്ച് നിന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണ ധര്‍മം നിര്‍വഹിച്ചു. അതില്‍ കൂടുതല്‍ മാനുഷികതയും ചേര്‍ത്തു. അക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് വ്യക്തമായപ്പോഴാണ് മുഖ്യമന്ത്രി വിളിച്ചു പറയാന്‍ നിര്‍ബന്ധിതനായത് എന്നു വേണം കരുതാന്‍.

പ്രളയ സ്ഥിതിവിശേഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു 2018 ജൂലൈ 21ന് സംസ്ഥാനം സന്ദര്‍ശിച്ചു. ആഗസ്ത് 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി  രാജ്നാഥ് സിങും കേരളം സന്ദര്‍ശിച്ചു. ആഗസ്ത് 17,18 തീയതികളില്‍ പ്രധാനമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ നേരിട്ടു  സന്ദര്‍ശിച്ചു, ഉന്നതതല യോഗം വിളിച്ചു. എല്ലാ ദിവസവും പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും ദിവസവും യോഗം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചു.

 യാഥാര്‍ത്ഥ്യവുമായി ചേരാത്ത കണക്കുകള്‍ നിരത്തി കേന്ദ്രത്തോട് പണം ആവശ്യപ്പെടുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ച കണക്കുമാത്രം മതി പണത്തോടുള്ള പിണറായി സര്‍ക്കാരിന്റെ അത്യാര്‍ത്തി തിരിച്ചറിയാന്‍. കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് ആഗസ്ത് 18ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്.

തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍ നിര്‍മിക്കാന്‍ 13,800 കോടി വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് തെറ്റായ കണക്കാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി, റോഡും പാലവും ദേശീയപാത അതോറിറ്റിയെകൊണ്ട് നിര്‍മിക്കാമെന്നു പറഞ്ഞു. അതോടെ പണം വേണമെന്ന ആവശ്യം പോലും കേരളം മാറ്റിവച്ചു. കൃഷി, വീടുകള്‍, വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കല്‍ തുടങ്ങിയവയ്‌ക്ക് ആവശ്യപ്പെട്ടത് 5000 കോടിയാണ്. വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്ര സ്ഥാപനമായ എന്‍ടിപിസി സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന വീടുകളെല്ലാം പുനര്‍ നിര്‍മിക്കാമെന്നും മോദി അറിയിച്ചതോടെ ദുരന്തപ്രതിരോധത്തിനായി അടിയന്തരമായി 2000 കോടി ഉടന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചു.

 അതേസമയം കേന്ദ്രം നല്‍കിയ ദുരന്തപ്രതിരോധ നിധിയില്‍ കേരളം ചെലവഴിക്കാതെ കിടന്നത് 562.45 കോടി രൂപ. രാജ്നാഥ് സിങ് പ്രഖ്യാപിച്ചത് 100 കോടി. 500 കോടി കൂടി പ്രധാനമന്ത്രി അനുവദിച്ചു. എല്ലാ പാര്‍ലമെന്റംഗങ്ങളും ഒരോ കോടി വീതം കേരളത്തിന് നല്‍കാനും നിര്‍ദേശിച്ചു. കേരളം പ്രതീക്ഷിച്ചതിലും കൂടുതല്‍ സഹായങ്ങള്‍ അങ്ങനെ കിട്ടി.

ഉദാരമായി വായ്‌പ നല്‍കാന്‍  ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നാഷണല്‍ ഹൗസിങ് ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചു. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നടപടികള്‍ ലഘൂകരിച്ചു.  വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനു പകരം നഷ്ടത്തിന്റെ കണക്കുകള്‍ കേരളം പെരുപ്പിച്ചു കാട്ടിക്കൊണ്ടിരുന്നു. 45,000 കോടിയുടെ നഷ്ടമെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് പിന്നീട് അത് 75,000 കോടി എന്നാക്കി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3500 കോടിയുടെ നഷ്ടമാണ് പൊതുമരാമത്ത് അവകാശപ്പെട്ടത്. പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 13,800 കോടി. ജീവനോപാധി പാക്കേജ് 4700 കോടി രൂപ വേണമെന്നും കണ്ടെത്തി. പദ്ധതികള്‍ നല്‍കാതെ പണം മാത്രം ചോദിച്ചു കൊണ്ടിരുന്നു.

പ്രളയ ദുരിതാശ്വാസമായി 3048.39 കോടി രൂപയുടെ അധികസഹായം കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ പ്രളയം തകര്‍ത്ത് അഞ്ച് മാസം പിന്നിട്ടപ്പോഴത്തെ കണക്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിച്ചത് 18 ശതമാനം തുക മാത്രമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ പിരിച്ചെടുത്ത 7124.54 കോടി രൂപയില്‍ ചെലവഴിച്ചത് 1344.93 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍  ആദ്യഘട്ടത്തില്‍ നല്‍കിയ 2904 കോടി രൂപ പോലും പൂര്‍ണമായി ചെലവഴിക്കാന്‍ കഴിഞ്ഞില്ല.

കേരളം പുനര്‍ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് കൂടുതല്‍ തകര്‍ത്തതല്ലാതെ കാര്യമായ ഒന്നും ചെയ്തില്ല. ചെയ്തതിലെല്ലാം പരാതികള്‍ മാത്രം. അതിനു കാരണം രാഷ്‌ട്രീയ പക്ഷപാതവും. രണ്ടാം വട്ടവും ഭരിക്കാന്‍ ജനവിധി തേടുമ്പോള്‍ പ്രളയത്തിന്റെ ദുരിതം അനുഭവിച്ച കേരളം ഭരണമുന്നണിയോട് ചോദിക്കുന്നത് അവസരം തന്നിട്ടും ലഭിച്ചിട്ടും നിങ്ങള്‍ എന്തു ചെയ്തുവെന്നാണ്. ഒന്നും ചെയ്യാത്തവരെക്കൊണ്ട് ചെയ്യിക്കാഞ്ഞതെന്തെന്നാണ് നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷത്തോട് ചോദിക്കുന്നത്.

Tags: പ്രളയ ദുരിതാശ്വാസംkeralanarendramodiPinarayi Vijayanbjpകേന്ദ്ര സര്‍ക്കാര്‍സംസ്ഥാനമുഖ്യമന്ത്രിflood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.