Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഒരു മാസത്തേക്ക് സഹകരിക്കണം’; പ്രചാരണത്തിനായി ജോലിചെയ്തിരുന്ന വീടുകളില്‍ നിന്ന് അവധിക്ക് അപേക്ഷിച്ച് ബിജെപിയുടെ കലിത മാഝി, ജയിച്ചാല്‍ പുതുചരിത്രം

കലിതയുടെ ജോലിയിലുള്ള അര്‍പ്പണമനോഭാവത്തിനും അവരുടെ ജീവിത സംഘര്‍ഷങ്ങള്‍ക്കും ഉള്ള അംഗീകാരവും, പ്രോത്സാഹനവുമായിട്ടാണ് പാര്‍ട്ടി ഔസ്‌ഗ്രോമിലെ സീറ്റ് തന്നെ വെച്ചുനീട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 12:45 pm IST
in India

കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനശ്രദ്ധയാകര്‍ഷിച്ച് കലിത മാഝി. താരപ്രഭയേതുമില്ലാതെ എളിമയോടുകൂടിയുള്ള വോട്ടഭ്യര്‍ത്ഥനയാണ് കലിതയ്‌ക്ക് ജനശ്രദ്ധ നേടിക്കൊടുക്കാന്‍ കാരണമായത്. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് കലിതയെ വ്യത്യസ്തയാക്കുന്ന ഒരുഘടകം കൂടിയുണ്ട്. ഇതുവരെ അഞ്ചോളം വീടുകളില്‍ ഒരുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിട്ടാണ് അവര്‍ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്.

ഔസ്ഗ്രാം എന്ന പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ കലിതയ്‌ക്ക് ബിജെപി ഇത്തവണ അവസരം നല്‍കിയിരിക്കുന്നത്. അതിനു മുമ്പ് കുടുംബം നോക്കുന്നതിനായി അഞ്ചോളം വീടുകളില്‍ ജോലിക്ക് പോയാണ് അവര്‍ ജീവിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി ആയതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശതിപ്പെടുത്തുന്നതിനായി ഈ വീടുകളിലെ വീട്ടമ്മമാരോട് ഒരു മാസത്തെ അവധി നല്‍കണമെന്ന് അപേക്ഷിക്കുകയായിരുന്നു. കൂലിവേലക്കാരനായിരുന്ന അച്ഛന്റെ നിര്യാണ ശേഷം ഏഴു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തെ കലിത മാഝി പുലര്‍ത്തുന്നത് അഞ്ചുവീടുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ്.

മാര്‍ച്ച് മുതല്‍ 29 ഏപ്രില്‍ വരെ എട്ടു ഘട്ടങ്ങളിലായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ബിജെപി ബംഗാളിലെ തങ്ങളുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക പുറത്തുവിട്ട ദിവസം മുതല്‍ കലിതയുടെ ജീവിതം മാറി മറിഞ്ഞു. ആദ്യമൊക്കെ അഞ്ചു വീടുകളിലേയും ജോലികളെല്ലാം ഒതുക്കി കലിത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമായിരുന്നു. എന്നാല്‍ പ്രചാരണം മുറുകിയതോടെ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അവധിയെടുത്തിരിക്കുന്നത്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിപ്പട്ടത്തിന്റെ താരപ്രഭ ഉള്ളിലേക്കെടുക്കാന്‍ ഇനിയും കലിതയ്‌ക്ക് സാധിച്ചിട്ടുമില്ല.  

തെരഞ്ഞെടുപ്പില്‍ കലിത ജയിച്ചാല്‍ വീട്ടുജോലിക്കാരി നിയമസഭാ സാമാജികയായി അസംബ്ലിയിലെത്തുന്നത് ബംഗാള്‍ രാഷ്‌ട്രീയത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യമാകും. കലിതയുടെ ജോലിയിലുള്ള അര്‍പ്പണമനോഭാവത്തിനും അവരുടെ ജീവിത സംഘര്‍ഷങ്ങള്‍ക്കും ഉള്ള അംഗീകാരവും, പ്രോത്സാഹനവുമായിട്ടാണ് പാര്‍ട്ടി ഔസ്‌ഗ്രോമിലെ സീറ്റ് തന്നെ വെച്ചുനീട്ടിയത്.  

സാമ്പത്തിക പരാധീനതകള്‍ കൂടിയതോടെ ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഉപജീവനത്തിനായി വീട്ടുവേലക്കാരിയുടെ റോള്‍ ഏറ്റെടുക്കേണ്ടി വന്ന കലിതയ്‌ക്ക് ഇതൊരു ചെറിയ പോരാട്ടമല്ല. ഇവരുടെ ഭര്‍ത്താവ് ഒരു പ്ലംബറാണ്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പാര്‍ത്ഥ് എന്നൊരു മകനും അവര്‍ക്കുണ്ട്.

Tags: bjpബംഗാള്‍ തെരഞ്ഞെടുപ്പ്ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

പുതിയ വാര്‍ത്തകള്‍

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.