Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ ശര്‍മ്മയ്‌ക്ക് നീതി; മുജാഹീദീന്‍ പ്രവര്‍ത്തകന്‍ ആരിസ് ഖാന് വധശിക്ഷ വിധിച്ച് കോടതി

എല്‍-18 ബത്‌ല ഹൗസില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി ദല്‍ഹി പൊലീസിന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടി. ഇതിനെ തുടര്‍ന്നാണ് പൊലീസ് സംഘം അവരെ പിടികൂടാന്‍ പോയത്. ഏറ്റുമുട്ടലില്‍ ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2021, 08:18 pm IST
in India

ന്യൂദല്‍ഹി: 2008ല്‍ നടത്ത ബത്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയ്‌ക്ക് നീതി. പ്രതിയായ ആരിസ് ഖാന് കേസില്‍ വധശിക്ഷ നല്‍കാന്‍ ദല്‍ഹി കോടതി തീരുമാനിച്ചു. 11 ലക്ഷം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ ആരിസ് ഖാന് കോടതി വധശിക്ഷയോ ജീവപരന്ത്യം തടവോ വിധിക്കും. പക്ഷെ മുഴുവന്‍ ശിക്ഷിയും പിന്നീട് വിധിക്കുമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സന്ദിപ് യാദവ് തിങ്കളാഴ്ച അറിയിച്ചു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ആരിസ് ഖാന്‍.

ആരിസ് ഖാന്റെ കൂടെ കേസില്‍ കൂട്ടുപ്രതിയായ ഷഹദിനെ 2013ല്‍ ജീവപരന്ത്യം തടവിന് വിധിച്ചിരുന്നു.ദല്‍ഹി ജാമിയ നഗറില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ബത്‌ല ഹൗസ്. ഇവിടെയാണ് തീവ്രവാദികളും ദല്‍ഹി പൊലീസും 2008 സപ്തംബര്‍ 19ന് ഏറ്റുമുട്ടിയത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദി സംഘടനയിലെ അംഗങ്ങളായിരുന്നു പൊലീസിനെതിരെ ആയുധപ്രയോഗം നടത്തിയത്.  

2008ല്‍ ദല്‍ഹിയില്‍ നടന്ന 30 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പര നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ബത്‌ലയില്‍ തീവ്രവാദികളും പൊലീസുകാരും ഏറ്റുമുട്ടിയത്. കരോള്‍ ബാഗ്, കൊണോട്ട് പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ്, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളില്‍ ആണ് അന്ന് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്.  

എല്‍-18 ബത്‌ല ഹൗസില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി ദല്‍ഹി പൊലീസിന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടി. ഇതിനെ തുടര്‍ന്നാണ് പൊലീസ് സംഘം അവരെ പിടികൂടാന്‍ പോയത്. ഏറ്റുമുട്ടലില്‍ തീവ്രവാദികളായ അതിഫ് അമിനും മൊഹമ്മദ് സാജിദും കൊല്ലപ്പെട്ടു. ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് തീവ്രവാദികളായ ആരിസ് ഖാനും ഷഹ്‌സാദും ജുനൈദും രക്ഷപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്റെ മറ്റൊരു പോരാളി മുഹമ്മദ് സൈഫ് പൊലീസിന് കീഴടങ്ങി. പിന്നീട് 2010 ജനവരിയില്‍ ഷഹ്‌സാദിനെ ഉത്തര്‍പ്രദേശിലെ അസംഗറില്‍ നിന്നും പിടിച്ചു. 2018ല്‍ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയായ ബന്‍ബാസയില്‍ നിന്നാണ് ആരിസ് ഖാനെ പിടികൂടിയത്. മൂന്നാമന്‍ ജുനൈദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ബത്‌ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്ന് ലോക്‌സഭ പ്രക്ഷുബ്ധമായി. അന്ന് കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. പ്രതികളെ കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വ്വം പിടിക്കുന്നില്ലെന്ന് അന്നത്തെ പ്രതിപക്ഷമായ ബിജെപി ആരോപിച്ചിരുന്നു.

തീവ്രവാദികളോട് അനുഭാവമുള്ളവരെ തുറന്ന് കാണിക്കുന്നതാണ് ദല്‍ഹി കോടതി വിധിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. അന്ന് തീവ്രവാദികളെ സംരക്ഷിക്കാന്‍ ശ്രമിച്ച സോണിയാഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ രാഷ്‌ട്രത്തോട് മാപ്പ് പറയണമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Tags: bjpപ്രകാശ് ജാവദേക്കര്‍ആരിസ് ഖാന്‍ഇന്ത്യന്‍ മുജാഹിദീന്‍ബത്‌ല ഹൗസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Thiruvananthapuram

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.