Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മുഖ്യമന്ത്രിയോ, മുഖ്യപ്രതിയോ?

മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും, ഇരുവരും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നുമുള്ള അതീവ ഗുരുതരമായ വെളിപ്പെടുത്തലും സ്വപ്‌ന നടത്തിയിരിക്കുന്നു. ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദ്ദേശപ്രകാരമാണെന്നും, പല ഉന്നതര്‍ക്കും ഇതില്‍നിന്ന് കമ്മീഷന്‍ കിട്ടിയിട്ടുണ്ടെന്ന കാര്യം തനിക്ക് അറിയാവുന്നതാണെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 6, 2021, 05:15 am IST
inEditorial

അവസാനം ആരെയും നടക്കുന്ന ആ വിവരവും പുറത്തുവന്നിരിക്കുന്നു. കേരളത്തെ പിടിച്ചുലച്ച ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ബന്ധമുണ്ട്. സ്വര്‍ണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയിലാണ് ഈ വെളിപ്പെടുത്തലുള്ളതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള കസ്റ്റംസിന്റെ സത്യവാങ്മൂലം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കു പുറമെ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും, മറ്റ് മൂന്നു മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ ബന്ധമുണ്ടെന്നും സ്വപ്‌നയുടെ രഹസ്യമൊഴിയിലുണ്ട്. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും, ഇരുവരും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നുമുള്ള അതീവ ഗുരുതരമായ വെളിപ്പെടുത്തലും സ്വപ്‌ന നടത്തിയിരിക്കുന്നു. ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദ്ദേശപ്രകാരമാണെന്നും, പല ഉന്നതര്‍ക്കും ഇതില്‍നിന്ന് കമ്മീഷന്‍ കിട്ടിയിട്ടുണ്ടെന്ന കാര്യം തനിക്ക് അറിയാവുന്നതാണെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. കിഫ്ബിയുടെ വിദേശ കടമെടുപ്പില്‍ ഭരണഘടനാ ലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തുന്നതിനെതിരെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ കോലാഹലമുണ്ടാക്കുന്നതിനിടെയാണ് സര്‍ക്കാരിനെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന വിവരം കസ്റ്റംസ് പുറത്തുവിട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വെളിപ്പെടുത്തല്‍.

ഡോളര്‍ കടത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയില്‍ ഭരണഘടനാ പദവിയിലുള്ളയാളുടെ പേരു കണ്ട് കോടതി നടുക്കം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ അത് സ്പീക്കറാണെന്ന് കരുതിയിരിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്നെയാണ് അതെന്ന വെളിപ്പെടുത്തല്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. സ്വപ്‌ന സുരേഷും മറ്റും പ്രതികളായ കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് പിണറായി ഇത്രയേറെ അസ്വസ്ഥനായതെന്നും, ആരോപണവിധേയരായവരെ രക്ഷിക്കാന്‍ അധികാര ദുരുപയോഗത്തിലൂടെ വഴിവിട്ട നടപടികളെടുത്തതെന്നും ഇപ്പോള്‍ വ്യക്തമാവുകയാണ്. അന്വേഷണം ഒടുവില്‍ തന്നിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാമായിരുന്നു. ഏതു വിധേനയും ഈ സാഹചര്യം ഒഴിവാക്കാനാണ് ശ്രമിച്ചത്. ഡോളര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടുള്ളതാണ് സ്പീക്കറുടെയും മറ്റു മന്ത്രിമാരുടെയും ഇക്കാര്യത്തിലുള്ള ധൈര്യമെന്ന് കരുതേണ്ടിയിരിക്കുന്നു. തരംതാണ ഭാഷയില്‍ അന്വേഷണ ഏജന്‍സികളെ വെല്ലുവിളിക്കുന്ന മന്ത്രി ജലീലിന്റെ ബലവും ഇതാണ്. തങ്ങളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് ഇക്കൂട്ടര്‍ക്ക് നല്ലതുപോലെ അറിയാം.

കിഫ്ബിയിലെ ഇഡി അന്വേഷണത്തില്‍ മുഖ്യമന്ത്രി വല്ലാതെ പ്രകോപിതനായത് യഥാര്‍ത്ഥത്തില്‍ ഡോളര്‍ കടത്തില്‍ തനിക്കെതിരെ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരാന്‍ പോകുന്നത് മുന്‍കൂട്ടി കണ്ടാവണം. ഇഡിക്കെതിരായ വെല്ലുവിളിയും വീരവാദം മുഴക്കലും കസ്റ്റംസിനെതിരെകൂടിയായിരുന്നു. പാര്‍ട്ടിക്കാരെ രംഗത്തിറക്കി അന്വേഷണ ഏജന്‍സികളെ നേരിടാനുള്ള ശ്രമം കുറ്റം ചെയ്തിട്ടുള്ളതിന് തെളിവാണ്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ ജീവനെടുക്കുമെന്ന് ജയിലില്‍ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയത് എന്തുകൊണ്ടാണെന്നും, അതിനു പിന്നില്‍ ആരാണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട, ദേശദ്രോഹക്കുറ്റം പോലും ചുമത്തപ്പെടാവുന്ന ഒരു കേസിലെ വമ്പന്‍ സ്രാവ് താന്‍ തന്നെയാണെന്ന് ജനങ്ങള്‍ അറിയുന്നതില്‍ മുഖ്യമന്ത്രിക്ക് അമര്‍ഷമുണ്ടാവുക സ്വാഭാവികം. ഇത് കേരളമാണെന്നും നേരിടുമെന്നുമൊക്കെയുള്ള വെല്ലുവിളികള്‍ ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. പ്രത്യാഘാതങ്ങള്‍ ഓര്‍ത്തുള്ള ഭയംകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവും.  രാജ്യത്തെ ഒരു മുഖ്യമന്ത്രിയെക്കുറിച്ചും ഉയര്‍ന്നിട്ടില്ലാത്ത അതീവ ഗുരുതരമായ ആരോപണങ്ങളാണ് പിണറായിക്കെതിരെയുള്ളത്. ഒരു നിമിഷംപോലും കളയാതെ രാജിവയ്‌ക്കുകയാണ് വേണ്ടത്. അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതും, അറസ്റ്റു ചെയ്യുന്നതുമൊക്കെ ഒഴിവാക്കാനുള്ള മാന്യത സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ കാണിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Tags: Pinarayi Vijayanഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.