Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതി പുരുഷഭാവം ആത്മാവിന്റെ പ്രതിനിധി

ജീവനും സ്വയം അഭിമാനം ഒന്നുമില്ല. ജീവന്‍ ഇരിക്കുന്ന ദേഹത്തെ ആശ്രയിച്ചാണ് ആണെന്നും പെണ്ണെന്നും നാം അഭിമാനിക്കുന്നത്. നവദ്വാരങ്ങള്‍ ഉള്ള പൂരത്തില്‍ വസിക്കുന്നത് കൊണ്ടാണ് ജീവനു പുരുഷന്‍ എന്ന പേര്‍ വന്നത് വേദങ്ങളില്‍ പുരുഷന്‍ എന്നുപറഞ്ഞാല്‍ ആണെന്നല്ല അര്‍ത്ഥം ഗ്രഹിക്കേണ്ടത്. ജീവന്‍ എന്നാണ്. ആണിനും പെണ്ണിനും പ്രപഞ്ചസൃഷ്ടിയില്‍ തുല്യ സ്ഥാനം ആണ് ഉള്ളത് അതുകൊണ്ട് ആണിനേക്കാള്‍ ശ്രേഷ്ഠത പെണ്ണിനോ പെണ്ണിനേക്കാള്‍ ശ്രേഷ്ഠത ആണിനോ വാദിക്കുന്നതില്‍ അര്‍ത്ഥമില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 15, 2021, 10:31 pm IST
inSamskriti

സ്ത്രീ പുരുഷ മേധാവിത്വത്തെ കുറിച്ചുള്ള വാദപ്രതിവാദം അര്‍ത്ഥശൂന്യം തന്നെ. എല്ലാ ജീവനിലും സ്ത്രീത്വവും പുരുഷത്വവും അടങ്ങിയിരിക്കുന്നു. സ്ത്രീ പുരുഷനെ ജയിക്കാനോ പുരുഷന്‍ സ്ത്രീയെ ജയിക്കാനോ അല്ല നോക്കേണ്ടത്. സ്ത്രീ പുരുഷനെ  ഉള്‍ക്കൊള്ളാനും പുരുഷന്‍ സ്ത്രീയെ ഉള്‍ക്കൊള്ളാനുമാണ് ശ്രമിക്കേണ്ടത്. അതാണ് ഇരുകൂട്ടര്‍ക്കും തങ്ങളുടെ പരിമിതികളെ ജയിക്കുവാനുള്ള മാര്‍ഗം. സ്ത്രീശരീരത്തില്‍ ഇരിക്കുന്ന ജീവനും പുരുഷശരീരത്തില്‍ ഇരിക്കുന്ന ജീവനും ദേഹത്തിന് ലിംഗഭേദം ഉണ്ടെങ്കിലും ജീവന് അത് ഇല്ലെന്ന വസ്തുത അറിയുക. ആത്മാവിന്റെയും പ്രകൃതിയുടെയും യോഗത്തില്‍ നിന്നും ഉണ്ടായതാണ് ജീവന്‍.  

ജീവനും സ്വയം അഭിമാനം ഒന്നുമില്ല. ജീവന്‍ ഇരിക്കുന്ന ദേഹത്തെ ആശ്രയിച്ചാണ് ആണെന്നും പെണ്ണെന്നും നാം അഭിമാനിക്കുന്നത്. നവദ്വാരങ്ങള്‍ ഉള്ള പൂരത്തില്‍ വസിക്കുന്നത് കൊണ്ടാണ് ജീവനു പുരുഷന്‍ എന്ന പേര്‍ വന്നത് വേദങ്ങളില്‍ പുരുഷന്‍ എന്നുപറഞ്ഞാല്‍ ആണെന്നല്ല അര്‍ത്ഥം ഗ്രഹിക്കേണ്ടത്. ജീവന്‍ എന്നാണ്. ആണിനും പെണ്ണിനും പ്രപഞ്ചസൃഷ്ടിയില്‍ തുല്യ സ്ഥാനം ആണ് ഉള്ളത് അതുകൊണ്ട് ആണിനേക്കാള്‍ ശ്രേഷ്ഠത പെണ്ണിനോ പെണ്ണിനേക്കാള്‍ ശ്രേഷ്ഠത ആണിനോ വാദിക്കുന്നതില്‍ അര്‍ത്ഥമില്ല.  

അതിനെ അംഗീകരിക്കുമ്പോള്‍ മാത്രമാണ് ഒരു സ്ത്രീ തന്റെ സ്ത്രീത്വത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്നത്. അതുപോലെ പുരുഷന്‍ സ്ത്രീയെ അംഗീകരിക്കുമ്പോള്‍ തന്നിലുള്ള പുരുഷത്വത്തെ പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. ഒരു ജീവനില്‍ ഉള്ള സ്‌ത്രൈണഭാവം പ്രകൃതിയുടെയും പുരുഷഭാവം ആത്മാവിന്റെയും പ്രതിനിധിയാണ്. ജീവന്‍ പ്രകൃതിയുടെയും പുരുഷന്റെയും സംഘാതമാണ്. ഒരു സ്ത്രീക്ക് തന്റെ പ്രകൃതിയെ ജയിക്കാനുള്ള ആഗ്രഹമാണ് പുരുഷനെ ജയിക്കാനുള്ള ആഗ്രഹരൂപേണ പ്രകടമാകുന്നത്. പുരുഷന്റെ കാര്യത്തിലും ഇതാണ് യാഥാര്‍ഥ്യം.  

ഒരു സ്ത്രീക്കും പുരുഷനില്‍ നിന്നും സ്വതന്ത്രമായ അസ്തിത്വമില്ല. സ്ത്രീയില്‍ നിന്നും ഭിന്നമായ അസ്ഥിത്വം പുരുഷനും ഇല്ല. അതുകൊണ്ട് ആണിനെ അംഗീകരിക്കുമ്പോഴും ഉള്‍കൊള്ളുമ്പോഴും സ്ത്രീത്വം പൂര്‍ണ്ണമാകുന്നു. ഇതേ അവസ്ഥയാണ് പുരുഷനിലും. സ്ത്രീ, പുരുഷനില്‍ അഭയം പ്രാപിക്കുന്നത് തന്റെ തന്നെ ആത്മാവില്‍ അഭയം പ്രാപിക്കുന്നതിന്  തുല്യമാണ്.

ഈ തത്വമാണ് ശിവന്‍ അര്‍ധനാരീശ്വരന്‍ ആയുള്ള  മഹത്തായ സങ്കല്പത്തിനും ആധാരം. ശിവനും ശക്തിയും ഒരുമിച്ച് ഇരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍ സ്ത്രീയാണോ പുരുഷനാണോ ശ്രേഷ്ഠമെന്ന പ്രശ്‌നം ഇവിടെ ഉദിക്കുന്നില്ല. സ്ത്രീത്വം പൂര്‍ണമാകണമെങ്കില്‍ ഒരു സ്ത്രീ തന്റെ ജീവനില്‍ അന്തര്‍ലീനമായിരിക്കുന്ന പൗരുഷത്തെ അംഗീകരിക്കുക തന്നെ വേണം.  

ഭാരതീയ ജീവിതരീതിയില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ.് അത് സ്ത്രീകള്‍ ദുര്‍ബ്ബലരായതു കൊണ്ടല്ല. ഭാരതത്തില്‍ സ്ത്രീയെ അത്രയ്‌ക്ക് വിശിഷ്ടയായി കരുതുന്നതു കൊണ്ടാണ.് പരസ്പരം കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഒന്നും ഒളിച്ചു വെക്കാതെ തന്റെ ഇണയില്‍ സൗഹൃദം കണ്ടെത്തുന്നവരുടെ ജീവിതമേ വിജയിക്കൂ. ഇക്കാര്യത്തില്‍ രണ്ടു പക്ഷമില്ല.

പരസ്പരം അംഗീകരിച്ചും വിശ്വസിച്ചും സ്‌നേഹിച്ചും  ബഹുമാനിച്ചും  കരുതലോടു  കൂടിയും ധര്‍മ്മ ബോധത്തെ മുന്‍നിര്‍ത്തി കര്‍മ്മം ചെയ്തു ജീവിക്കുക. വിജയം നിങ്ങളോടൊപ്പം.

സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

Kerala

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

India

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.