തളിപ്പറമ്പ്: പരിയാരം പബ്ലിക് സ്കൂള്‍ അധ്യാപകരും ജീവനക്കാരും 13 ന് മെഡിക്കല്‍ കോളേജ് പരിസരത്ത് ഏകദിന ഉപവാസം നടത്തുമെന്ന് അധ്യാപകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 22 മാസങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് ഇവര്‍ പ്രതിഷേധത്തിനിറങ്ങുന്നത്.
പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന പബ്ലിക് സ്കൂള്‍ 2019 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും അധ്യാപകരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ 22 മാസമായി ശമ്പളം കിട്ടാതെ ജോലി ചെയ്യുകയാണ് അധ്യാപകര്‍. ഇവര്‍ കഴിഞ്ഞ ദിവസം പ്രതീകാത്മകമായി കഞ്ഞിവെപ്പ് സമരവും നടത്തിയിരുന്നു. എന്നാല്‍ യാതൊരു നടപടികളും ഇല്ലാത്ത സാഹചര്യത്തിലാണ് നാളെ ഏകദിന ഉപവാസം നടത്തുന്നത്.
19 അധ്യാപകരും 3 അധ്യാപകേതര ജീവനക്കാരും ഉള്‍പ്പെടെ 22 പേരാണ് സര്‍ക്കാറിന്റെ കാരുണ്യം കാത്ത് കഴിയുന്നത്. 13ന് നടക്കുന്ന ഉപവാസ സമരം കെ.കെ.ആര്. വെങ്ങര ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ഡഗ്ളസ് മാര്‍ക്കോസ്, സി. സന്തോഷ് നമ്പ്യാര്‍, കെ. ഹേമലത, എന്‍. സുമിത്ര, കെ. സരിഗ എന്നിവര്‍ സംബന്ധിച്ചു.സത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും അധ്യാപകരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ 22 മാസമായി ശമ്പളം കിട്ടാതെ ജോലി ചെയ്യുകയാണ് അധ്യാപകര്‍. ഇവര്‍ കഴിഞ്ഞ ദിവസം പ്രതീകാത്മകമായി കഞ്ഞിവെപ്പ് സമരവും നടത്തിയിരുന്നു. എന്നാല്‍ യാതൊരു നടപടികളും ഇല്ലാത്ത സാഹചര്യത്തിലാണ് നാളെ ഏകദിന ഉപവാസം നടത്തുന്നത്.
19 അധ്യാപകരും 3 അധ്യാപകേതര ജീവനക്കാരും ഉള്‍പ്പെടെ 22 പേരാണ് സര്‍ക്കാറിന്റെ കാരുണ്യം കാത്ത് കഴിയുന്നത്. 13ന് നടക്കുന്ന ഉപവാസ സമരം കെ.കെ.ആര്. വെങ്ങര ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ഡഗ്ളസ് മാര്‍ക്കോസ്, സി. സന്തോഷ് നമ്പ്യാര്‍, കെ. ഹേമലത, എന്‍. സുമിത്ര, കെ. സരിഗ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: