Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹത്രാസിലേക്ക് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പടെയുള്ളവരെ സമാധാനം തകര്‍ക്കാന്‍ മനപ്പൂര്‍വ്വം അയച്ചത്; സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നിലും റൗഫ് ഷെരീഫെന്ന് ഇഡി

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചലിലെ കള്ളപ്പണ ഇടപാടുകളിലും റൗഫിന് പങ്കാളിത്തമുള്ളതായി ഇഡി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 01:58 pm IST
in India

കൊച്ചി : ഹത്രാസ് കലാപ ശ്രമങ്ങള്‍ക്ക് പിന്നില്‍ ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് പങ്കുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഹത്രാസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളേയും മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനേയും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പറഞ്ഞയച്ചതാണെന്നും ഇതിനായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നിലും റൗഫ് ആണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.  

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചലിലെ കള്ളപ്പണ ഇടപാടുകളിലും റൗഫിന് പങ്കാളിത്തമുള്ളതായി ഇഡി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഹത്രാസില്‍ പോകുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയത് ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയായ കെ.എ. റൗഫാണെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. അതികൂര്‍ റഹ്‌മാന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് റൗഫ് ഇതിനുള്ള പണം അയച്ചു നല്‍കിയത്. സംഭവത്തിന് ശേഷം ഒമാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് റൗഫ് ഷെരീഫ് പിടിയിലാകുന്നത്.  

കള്ളപ്പണം ഇടപാട് കേസില്‍ അതികൂര്‍ റഹ്‌മാന്‍, മസൂദ് അഹമ്മദ്, സിദ്ദിഖ് കാപ്പന്‍, റൗഫ് ഷെരീഫ്, എം.ഡി. ആലം എന്നിവര്‍ കുറ്റക്കാരാണെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. ഇവര്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് ലഖ്നൗ കോടതിയുടെ പരിഗണനയിലേക്ക് മാറ്റണമെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ ആസൂത്രണം നടത്തിയെന്നാരോപിച്ച് ലഖ്നൗ കോടതിയിലാണ് കേസ് ചുമത്തിയിരിക്കുന്നത്. കേസ് വിശദമായ വാദത്തിനായി 12ന് പരിഗണിക്കും.  റൗഫിന്റെ ജാമ്യാപേക്ഷയിലും അന്ന് തന്നെ വിധി പറയും.

10 വര്‍ഷം കഠിന തടവിനും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെടേണ്ടുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേമയം ഹത്രാസില്‍ കലാപശ്രമങ്ങള്‍ക്ക് പണം എത്തിച്ചെന്ന കേസില്‍ പ്രൊഡക്ഷന്‍ വാറണ്ടിനെതിരെ റൗഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരാകും. യുപി പോലീസിനു വേണ്ടിയാണ് കോടതിയില്‍ ഹാജരാകുക.  

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും വാറണ്ട് സ്റ്റേ ചെയ്യണമെന്നുമാണ് റൗഫ് മഥുര കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ. കേസ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനടക്കം ഉള്‍പ്പെട്ട കേസിലാണ് റൗഫ് ഷെരീഫിനെതിരെ വാറണ്ട് ഉള്ളത്.

Tags: courtഇഡിറിപ്പോര്‍ട്ട്ഹത്രാസ്റൗഫ് ഷെരീഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

Kerala

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടിക

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.