Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kannur

ഇരിക്കൂറില്‍ കണ്ണ് വെച്ച് ചാണ്ടി ഉമ്മനും : കോണ്‍ഗ്രസില്‍ പോര്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 1, 2021, 10:59 am IST
inKannur

കണ്ണൂര്‍: മൂന്നര പതിറ്റാണ്ടിലേറെയായി കെ.സി. ജോസഫ് പ്രതിനിധീകരിക്കുന്ന ഇരിക്കൂറില്‍ ഇത്തവണ മത്സരത്തിനില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ സീറ്റു മോഹവുമായി നേതാക്കളുടെ പട. സീറ്റ് നേടിയെടുക്കുന്നതിനായി നേതാക്കള്‍ രഹസ്യ നീക്കങ്ങള്‍ സജീവമാക്കി. ഏറ്റവും ഒടുവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ മത്സരിക്കാന്‍ കണ്ണുവെച്ചിട്ടുളളതായ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സ്ഥാനാര്‍ത്ഥി മോഹികളായ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പ് ഉയര്‍ന്നിരിക്കുകയാണ്. എ ഗ്രൂപ്പിന്റെ പ്രതിനിധിയായി ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന സൂചന വന്നതോടെ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിച്ച ഒട്ടേറെ നേതാക്കള്‍ കണ്ണൂരിലുണ്ട്. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കെ.സി. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കലാപ കൊടികളുമായി ഒരു വിഭാഗം രംഗത്തെത്താറുണ്ട്. ഇതിനെയൊക്കെ അതിജീവിച്ച് കോട്ടയത്തു നിന്നെത്തിയ കെ.സി. ജോസഫ് തുടര്‍ച്ചയായി എട്ടുതവണ ഇരിക്കൂറില്‍ നിന്നും വിജയിക്കുകയും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയായി.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സജീവ് ജോസഫ്, സോണി സെബാസ്റ്റ്യന്‍, യുഡിഎഫ് ചെയര്‍മാന്‍ പി.ടി.മാത്യു തുടങ്ങി അരഡസനോളം പേരാണ് സീറ്റിനായി രംഗത്ത് വന്നിരിക്കുന്നത്. തുടര്‍ച്ചയായി എട്ട് തവണ മത്സരിച്ച് വിജയിച്ച കെ.സി. ജോസഫ് ഇക്കുറി ഇരിക്കൂറില്‍ മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് നിന്ന് ജില്ലയിലെത്തിയ ജോസഫ് ഇനിയൊരു തവണകൂടി മത്സരത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇക്കുറി പരാജയപ്പെടുത്തുമെന്ന തിരിച്ചറിവാണ് ഇരിക്കൂര്‍ ഉപേക്ഷിക്കാനുളള കെസിയുടെ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്. മാത്രമല്ല മാണി കോണ്‍ഗ്രസിന് സ്വാധീനമുളള മലയോര കുടിയേറ്റ മേഖലയായ മണ്ഡലത്തില്‍ ജോസ് വിഭാഗം എല്‍ഡിഎഫിനോടൊപ്പം പോയതും തനിക്ക് തിരിച്ചടിയാവുമെന്ന് മുന്‍കൂട്ടി കണ്ടാണ് കെ.സി. ജോസഫിന്റെ പിന്മാറ്റമെന്നാണ് സൂചന.

സുരക്ഷിത മണ്ഡലത്തില്‍ തന്നെðമത്സരിക്കണമെന്ന ഒരു വിഭാഗം നേതാക്കളുടെ തീരുമാനത്തിന്റെ ഭാഗമായാണ് ചാണ്ടി ഉമ്മനെ ഇരിക്കൂറില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ചാണ്ടി ഉമ്മനെ ചങ്ങനാശ്ശേരിയോ ഇരിക്കൂറോ മത്സരിപ്പിക്കാന്‍ കെപിസിസിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചാല്‍ ചങ്ങനാശ്ശേരിയില്‍ കെ.സി. ജോസഫ് മത്സരിക്കാന്‍ ധാരണയുണ്ടാക്കിയതായും പറയപ്പെടുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കെ.സി. ജോസഫ് ആഴ്ചകള്‍ക്ക് മുന്നേ ഒരുമുഴം മുന്നേ എന്ന പോലെ താന്‍ ഇരിക്കൂറില്‍ ഇക്കുറി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ കെ.സിയെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ എ ഗ്രൂപ്പിനുളളില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.

ഇന്നുമുതല്‍ ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ വോട്ട് ചേര്‍ക്കല്‍ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. മണ്ഡലത്തിലെ ചില പാര്‍ട്ടി പരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ മുന്നോടിയാണ് പരിപാടികളെന്നറിയുന്നു. ഇത്തവണ കോണ്‍ഗ്രസ് 70 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കായി നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇരിക്കൂറില്‍ മത്സരിക്കുമെന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. യുവാക്കളില്‍ ഏറെ പ്രതിഷേധമുണ്ടാവില്ലെങ്കിലും സ്ഥാനമോഹികളായ പല കോണ്‍ഗ്രസ് നേതാക്കളും കടുത്ത അതൃപ്തിയിലാണ്. അതേ സമയം ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിലും ഇത് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇരിക്കൂറില്‍ ശക്തനായ യുവനേതാക്കളെ ഗോദയിലിറക്കി കടുത്ത മത്സരത്തിനൊരുങ്ങുകയാണ് എന്‍ഡിഎയും എല്‍ഡിഎഫും.

Tags: electioncongressChandy oommanIrikkoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.