Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

വികസന പാതകളില്‍ രാഷ്‌ട്രീയ തടസ്സമരുത്

അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയെ മാനിക്കാനും, അതുമായി സഹകരിക്കാനും കേരളത്തിലെ ഭരണാധികാരികള്‍ തയ്യാറാവുകയാണെങ്കില്‍ ഇവിടെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ കലവറയില്ലാതെ സ്വീകരിക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 29, 2021, 05:00 am IST
inEditorial

കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചത് മലയാളികള്‍ക്ക് ഒരേസമയം അഭിമാനം പകരുന്നതാണ്. 

കിഴക്കിന്റെ വെനീസായി അറിയപ്പെടുന്ന ആലപ്പുഴ നഗരം വാഹനത്തിരക്കു മൂലം വര്‍ഷങ്ങളായി അനുഭവിക്കുന്ന ശ്വാസംമുട്ടല്‍ വലിയൊരളവോളം ഇതോടെ അവസാനിക്കും. അതേസമയം 6.8 കിലോമീറ്റര്‍ മാത്രം വരുന്ന ഇങ്ങനെയൊരു പാതയുടെ നിര്‍മാണത്തിന് അരനൂറ്റാണ്ടുകാലമെടുത്തു എന്നത് ഒരുവിധത്തിലും ക്ഷമിക്കാവുന്നതല്ല. വികസനം ആഗ്രഹിക്കുന്ന ഒരു നാട് ക്രൂരമായി വഞ്ചിക്കപ്പെടുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ കാലതാമസം. ഇതുമൂലം പതിനേഴ് കോടി രൂപയുടെ പദ്ധതിയടങ്കല്‍ 348 കോടിയായി വര്‍ധിച്ചതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? വികസനത്തിന്റെ പേരില്‍ വായ്‌ത്താരി മുഴക്കുന്ന രാഷ്‌ട്രീയ-ഭരണ നേതൃത്വമാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്. അനാവശ്യ സമരങ്ങളുയര്‍ത്തിക്കൊണ്ടുവന്ന് കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈനിന്റെ പൂര്‍ത്തീകരണം തടസ്സപ്പെടുത്തി നിര്‍മാണച്ചെലവ് പല മടങ്ങ് വര്‍ധിക്കാനിടയാക്കിയതും, ശബരി റെയില്‍ പാതയുടെ നിര്‍മാണം അനാഥമാക്കിയിട്ടുള്ളതും ഇവിടെ ഓര്‍ക്കാം.

ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ പറഞ്ഞ ഒരു കാര്യം വികസനത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യം വ്യത്യസ്ത പാര്‍ട്ടികള്‍ ഭരിച്ചാലും നടക്കുമെന്നാണ് മന്ത്രി സുധാകരന്‍ തുറന്നടിച്ചത്. 1990 കളില്‍ തുടക്കമിട്ടതാണ് ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണം. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് നിര്‍മാണം നീണ്ടുപോവുകയായിരുന്നു. കേന്ദ്രവും കേരളവും കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്ത് നിര്‍മാണം പൂര്‍ത്തീകരിക്കാനാവുമായിരുന്നു. യുപിഎ സര്‍ക്കാരില്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ കേന്ദ്രമന്ത്രിമാരായിരുന്നിട്ടും ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാനായില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപാര്‍ട്ടികളുമുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. ആലപ്പുഴക്കാരായ രണ്ട് മുഖ്യമന്ത്രിമാര്‍ ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയപ്പോഴും ബൈപ്പാസിന്റെ നിര്‍മാണം അനക്കമില്ലാതെ കിടന്നു. ബൈപ്പാസ് നിര്‍മാണത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാ സഹകരണവും നല്‍കിയെന്നും, കൃത്യസമയത്തുതന്നെ ആവശ്യമായ തുക നല്‍കിയെന്നും പറയാനുള്ള ആര്‍ജവം മന്ത്രി സുധാകരന്‍ കാണിച്ചു. മന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെടുന്ന പലര്‍ക്കും ഇങ്ങനെയൊരു ആര്‍ജവം ഇല്ലാത്തതും മറച്ചുപിടിക്കാനാവില്ല.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയെ മാനിക്കാനും, അതുമായി സഹകരിക്കാനും കേരളത്തിലെ ഭരണാധികാരികള്‍ തയ്യാറാവുകയാണെങ്കില്‍ ഇവിടെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് ബൈപ്പാസിന്റെ ഉദ്ഘാടനം  നിര്‍വഹിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ കലവറയില്ലാതെ സ്വീകരിക്കണം. കേരളത്തിലെ നി

ര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നുവെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായിയെ  ദല്‍ഹിയിലേക്ക് ക്ഷണിക്കുന്നുവെന്നാണ് ഗഡ്കരി പറഞ്ഞത്. ഇത് പതിവു രാഷ്‌ട്രീയക്കാരുടെ വെറും വാക്കല്ല.  

പ്രതിസന്ധിയില്‍പ്പെട്ടു കിടന്ന ഗെയില്‍ പൈപ്പ് ലൈനിന്റെ നിര്‍മാണം പുനഃരാരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കയ്യെടുത്താണ്. 2015 ല്‍ മോദി സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തപ്പോഴാണ് ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണവും ത്വരിതഗതിയിലായത്. മോദി സര്‍ക്കാരിന്റെ മറ്റ് വികസന പദ്ധതികളുടെയും, ജനക്ഷേമ പദ്ധതികളുടെയും കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ നവകേരളം നിര്‍മിക്കാനാവും. ബിജെപിയോടും നരേന്ദ്രമോദിയോടുമുള്ള രാഷ്‌ട്രീയഭിന്നതകള്‍ മാറ്റിവച്ച് വികസനത്തില്‍ കൈകോര്‍ക്കാനുള്ള വിവേകം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. ആലപ്പുഴ ബൈപ്പാസ് നല്‍കുന്ന പാഠവും അതാണ്.

Tags: alappuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.