Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി ഭവന പദ്ധതി; കേരളത്തിലുള്‍പ്പെടെ അടുത്ത മാര്‍ച്ചോടെ 112.2 ലക്ഷം വീടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം; ബജറ്റില്‍ പ്രത്യേക തുക വകയിരുത്തും

രാജ്യ വ്യാപകമായ ഈ വന്‍ പദ്ധതിയാണ് കേരളത്തില്‍ ലൈഫ് മിഷനായി, സംസ്ഥാനത്തിന്റെ പ്രാദേശിക പാര്‍പ്പിട പദ്ധതികളുമായി ചേര്‍ത്ത് നടപ്പാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 10:53 am IST
inIndia

കൊച്ചി: രാജ്യത്തെ മുഴുവന്‍ വീടുകളും സമ്പൂര്‍ണമായി വൈദ്യുതീകരിക്കുന്ന, പ്രധാനമന്ത്രി സഹജ് ബിജ്ലി ഹര്‍ ഘര്‍ യോജന – സൗഭാഗ്യ പദ്ധതിക്കു പുറമേ എല്ലാവര്‍ക്കും വീടെന്ന പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) കേരളത്തില്‍ വന്‍ വിജയമാകുന്നു. കേരളത്തിലെ 98,13,032 വീടുകളിലും വൈദ്യുതിയെത്തിച്ചു കഴിഞ്ഞു. കേരളത്തിലേതുള്‍പ്പെടെ അടുത്ത വര്‍ഷം മാര്‍ച്ചോടെ 112.2 ലക്ഷം വീടുകള്‍ നിര്‍മിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി അടുത്ത കേന്ദ്ര ബജറ്റില്‍ പ്രത്യേക തുക വകയിരുത്തുമെന്നാണ് സൂചനകള്‍.

കേന്ദ്ര സര്‍ക്കാര്‍ 2,35,737 (രണ്ടു ലക്ഷത്തി മുപ്പത്തയ്യായിരത്തി എഴുനൂറ്റി മുപ്പത്തേഴ്) കോടി രൂപയാണ് എല്ലാവര്‍ക്കും വീട് പദ്ധതിക്ക് നീക്കി വച്ചിരിക്കുന്നത്. 2015 മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിക്ക് ബജറ്റുകളില്‍ 1,75,737 (ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തി എഴുനൂറ്റി മുപ്പത്തേഴ്) കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ, ബജറ്റ് വിഹിതമല്ലാതെ, നാഷണല്‍ അര്‍ബന്‍ ഹൗസിങ് ഫണ്ട് (എന്‍യുഎച്ച്എഫ്) 60,000 ലക്ഷം കോടി രൂപ വേറെയും നീക്കി വച്ചിട്ടുണ്ട്. ഈ ബജറ്റിലും ആവാസ് യോജനയ്‌ക്ക് പ്രത്യേക വിഹിതം ഉണ്ടാകുമെന്നാണ് വിവരം.

രാജ്യ വ്യാപകമായ ഈ വന്‍ പദ്ധതിയാണ് കേരളത്തില്‍ ലൈഫ് മിഷനായി, സംസ്ഥാനത്തിന്റെ പ്രാദേശിക പാര്‍പ്പിട പദ്ധതികളുമായി ചേര്‍ത്ത് നടപ്പാക്കുന്നത്. രാജ്യമാകെ സുതാര്യമായി നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണിത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ആക്ഷേപങ്ങളും ക്രമക്കേടുകളും കേരളത്തില്‍ നടക്കുന്നതായി വാര്‍ത്ത വരുന്നതും ഈ പ്രധാനമന്ത്രി ഭവന പദ്ധതിയുടെ ഫണ്ട് വിനിയോഗിച്ച് ലൈഫ് മിഷന്‍ നടപ്പാക്കുന്നതിലാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കെടുപ്പില്‍ 112.2 ലക്ഷം വീടുകള്‍ രാജ്യമെമ്പാടും നിര്‍മിക്കാന്‍ നിശ്ചയിച്ചതില്‍ 109.2 ലക്ഷം വീടുകള്‍ക്ക് നിര്‍മാണാനുമതി നല്‍കിക്കഴിഞ്ഞു. 70 ലക്ഷം വീടുകള്‍ക്ക് അടിത്തറയിട്ട് നിര്‍മാണങ്ങള്‍ അതത് ഗ്രാമങ്ങളില്‍ നടക്കുന്നു. 2021 ജനുവരി വരെയുള്ള കണക്കു പ്രകാരം 41 ലക്ഷത്തിലേറെ വീടുകള്‍ നിര്‍മിച്ചു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കേന്ദ്ര നോഡല്‍ ഏജന്‍സി വഴിയാണ് (സിഎന്‍എ) സഹായം നല്‍കുന്നത്. ഫെഡറല്‍ സംവിധാന പ്രകാരം, സംസ്ഥാന സര്‍ക്കാരിന് പണം നല്‍കി, അവര്‍ക്ക് പദ്ധതി നടപ്പാക്കാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ നല്‍കുന്ന പണമാണ് സംസ്ഥാനത്തിന്റെ മറ്റു പദ്ധതികളുമായി കൂട്ടിക്കുഴച്ച് മറ്റൊരു പേരും നല്‍കി കേരളത്തില്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന നിര്‍മാണ പദ്ധതി അങ്ങനെ കേരളത്തില്‍ ലൈഫ് പദ്ധതിയാക്കി. ഒരു പ്രചാരണത്തിലും പ്രസംഗത്തിലും കേന്ദ്ര പദ്ധതിയെന്നോ കേന്ദ്ര സഹായ പദ്ധതിയെന്നോ കേന്ദ്ര – സംസ്ഥാന സംയുക്ത പദ്ധതിയെന്നോ പറയാറില്ല കേരളത്തില്‍.

ബജറ്റുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി വച്ച 1,75,737 കോടി രൂപയില്‍ 47 ശതമാനം ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. 82,978 കോടി ഈ മാസം വരെ വിതരണം ചെയ്തു കഴിഞ്ഞു. ഈ തുകയില്‍ 87 ശതമാനം വിനിയോഗിക്കുകയും ചെയ്തു.

Tags: housePrime Ministerbudget
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.