Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

രാമക്ഷേത്ര നിര്‍മാണത്തിന് രാജ്യവ്യാപക സമ്പര്‍ക്കം

പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ അഞ്ചംഗ ബെഞ്ച്, ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിച്ച് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രൂപംകൊണ്ട ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് രാമക്ഷേത്രം ഉയരുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 05:00 am IST
inEditorial

ശ്രീരാമജന്മഭൂമിയായ അയോധ്യയില്‍, നാലര നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം രാമക്ഷേത്രം പുനര്‍നിര്‍മിക്കപ്പെടുകയാണ്. ലോകമെമ്പാടുമുള്ള കോടാനുകോടി രാമഭക്തരും രാജ്യസ്‌നേഹികളും അഭിമാനകരമായി കാണുന്ന ഈ ദേശീയ ദൗത്യം യുഗദീര്‍ഘമായ ഭാരതത്തിന്റെ ചരിത്രത്തില്‍ സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഐതിഹാസികമായ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ അഞ്ചംഗ ബെഞ്ച്, ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിച്ച് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രൂപംകൊണ്ട ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് രാമക്ഷേത്രം ഉയരുന്നത്. ദളിത് വിഭാഗത്തില്‍പ്പെടുന്ന കാമേശ്വര്‍ ചൗപാല്‍ 1989 ല്‍ ശിലാന്യാസം നടത്തിയ പുണ്യഭൂമിയില്‍ മൂന്നുപതിറ്റാണ്ടിനുശേഷമാണ് മഹന്ത് നിത്യഗോപാല്‍  ദാസ് അടക്കമുള്ള സംന്യാസിവര്യന്മാരുടെയും, വ്യത്യസ്ത ആധ്യാത്മിക സമ്പ്രദായങ്ങളുടെ ആചാര്യന്മാരുടെയും, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും മറ്റും മഹനീയ സാന്നിധ്യത്തില്‍ ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഭൂമിപൂജയോടെ  മന്ദിരോദ്ഘാടനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇവിടെ ഉയരാന്‍ പോകുന്ന മഹാക്ഷേത്രം മുഴുവന്‍ മാനവരാശിയെയും പ്രചോദിപ്പിക്കുമെന്നും, ഓരോ ഹൃദയത്തിലും പ്രകാശം നിറയ്‌ക്കുമെന്നുമുള്ള  പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവേശഭരിതമായാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്.  

ഭാരതത്തിന്റെ യശസ്സിനും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ മഹത്വത്തിനും മാറ്റുകൂട്ടുകയും, രാമജന്മഭൂമിയില്‍ വീണ്ടും രാമക്ഷേത്രം ഉയര്‍ന്നു കാണാനുള്ള അഭിലാഷത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച  രാമഭക്തരുടെ ആത്മാക്കളോട് നീതിപുലര്‍ത്തുകയും ചെയ്യുന്ന ഭവ്യമായ മന്ദിരമാണ് അയോധ്യയില്‍ ഉയര്‍ന്നുവരുന്നത്. അന്‍പത്തിയേഴ് ഏക്കര്‍ വരുന്ന ക്ഷേത്രസമുച്ചയത്തില്‍ അന്‍പതിനായിരത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ മഹാക്ഷേത്രം മറ്റൊരു വാസ്തുവിദ്യാ വിസ്മയം കൂടിയായിരിക്കും. ഗുജറാത്തിലെ അക്ഷര്‍ധാം പോലുള്ള മഹാക്ഷേത്രങ്ങള്‍ രാജ്യത്തിനകത്തും പുറത്തും പടുത്തുയര്‍ത്തിയ, പരമ്പരാഗത വാസ്തുശില്‍പ്പിയായ ചന്ദ്രകാന്ത സോംപുര രൂപകല്‍പ്പന ചെയ്ത മാതൃകയിലാണ് ക്ഷേത്രം നിര്‍മിക്കുക. നൂറ്റാണ്ടുകളുടെ വൈദേശികാക്രമണത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ ഭാരതത്തിന്റെ ഉജ്ജ്വല പ്രതീകമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം രൂപകല്‍പ്പന ചെയ്തത് ചന്ദ്രകാന്തിന്റെ മുത്തച്ഛന്‍ സോംപുരയാണ്. നാഗര ശൈലിയില്‍ ഉയരുന്ന അയോധ്യയിലെ ക്ഷേത്രം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഗ്രന്ഥശാല, മ്യൂസിയം, ഗവേഷണ കേന്ദ്രം, അന്നദാന മണ്ഡപം, ധര്‍മശാല, എക്‌സിബിഷന്‍ സെന്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും അനുബന്ധമായി നിര്‍മിക്കും. ക്ഷേത്രസമുച്ചയത്തിലെ സ്വര്‍ണ നിറമുള്ള നിര്‍മിതികളോരോന്നും രാമായണ കാലമായ ത്രേതായുഗത്തിന്റെ സ്മരണകള്‍ പ്രതിഫലിപ്പിക്കും.

ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നായ രാമക്ഷേത്ര വിമോചനത്തിന്റെ ചാലകശക്തി രാമന്‍ പ്രതിനിധാനം ചെയ്ത മൂല്യബോധവും സാംസ്‌കാരിക ബോധവും ആണെന്നത്  അവിതര്‍ക്കിതമാണ്. ആധുനിക ഭാരതത്തില്‍ ഇതിനുവേണ്ടി നടന്ന അനവധിയായ പോരാട്ടങ്ങളിലുടനീളം  അതിന്റെ ന്റെ പാദമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ട്. ഇപ്പോള്‍ നെടുനാളത്തെ അഭിലാഷ പൂര്‍ത്തീകരണത്തിന്റെ വേളയില്‍ രാഷ്‌ട്രീയ സ്വയംസേവക  സംഘവും അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിലെ പത്ത് കോടി കുടുംബാംഗങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കാനാണ് തീരുമാനം. പത്ത് രൂപയാണ് ഏറ്റവും ചെറിയ തുക. സാമ്പത്തികശേഷിയുള്ളവര്‍ക്ക് എത്ര വലിയ തുകയും സംഭാവന ചെയ്യാം. ശ്രീരാമജന്മഭൂമിയില്‍ പാവനമായ രാമക്ഷേത്രം നിര്‍മിക്കുന്നതോടൊപ്പം ഓരോ വ്യക്തിയുടെയും ഹൃദയമന്ദിരത്തിലും ധര്‍മത്തിന്റെ ആള്‍രൂപമായ രാമന്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ പ്രതിഷ്ഠയും നടക്കണമെന്ന സാമൂഹ്യ ചിന്തയാണ് ഇത്തരമൊരു മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ പ്രേരകശക്തി. എല്ലാവിധ ഭേദഭാവനകള്‍ക്കും അതീതമായി സാംസ്‌കാരിക ദേശീയതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുകയും, ദേശീയോദ്ഗ്രഥനത്തിന്റെ സുവര്‍ണ പാതയൊരുക്കുകയും ചെയ്യുന്ന ഈ ഉദ്യമത്തില്‍ രാജ്യസ്‌നേഹികളായ എല്ലാ പൗരന്മാരും പങ്കുചേരുമെന്നാണ് പ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.