Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ മരണം നാലായി: നിരോധനാജ്ഞ 15 വരെ നീട്ടി; ട്രംപിന്റെത് രാജ്യദ്രോഹ നടപടി, നീക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍

ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കടന്നതോടെ ഇവരില്‍ നിന്ന് പാര്‍ലമെന്റംഗങ്ങളെ ഭൂഗര്‍ഭ തുരങ്കം ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 01:48 pm IST
inWorld

ന്യൂയോര്‍ക്ക് : യുഎസ് പാര്‍ലമെന്റിന് മുന്നിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. മരിച്ചവരെല്ലാം ട്രംപ് അനുകൂലികളാണെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനുള്ള യുഎസ് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്കിടെ ട്രംപ് അനുകൂലികള്‍ അതിക്രമിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വെടിവെപ്പ് ഉണ്ടാവുകയും ഒരാള്‍ സംഭവ സ്ഥലത്തുവെച്ചും മറ്റ് മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.  

ക്യാപ്പിറ്റോള്‍ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളുടെ കയ്യില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പാര്‍ലമെന്റ് വളപ്പില്‍ നിന്നും പൈപ്പ് ബോംബുകളും കണ്ടെത്തിയിട്ടുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേയ്‌ക്ക് കൂടി നീട്ടി.  

ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കടന്നതോടെ ഇവരില്‍ നിന്ന് പാര്‍ലമെന്റംഗങ്ങളെ ഭൂഗര്‍ഭ തുരങ്കം ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതിക്രമിച്ചെത്തിയ ആയിരക്കണക്കിന് ട്രംപനുകൂലികളെ നിയന്ത്രിക്കുന്നത് ശ്രമകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സഭാംഗങ്ങളെ രഹസ്യഭൂഗര്‍ഭമാര്‍ഗം വഴി  പുറത്തെത്തിച്ചത്.

അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേത് രാജ്യദ്രോഹ നടപടിയാണെന്നും തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി ഇരച്ചെത്തി കാപ്പിറ്റോള്‍ മന്ദിരത്തില്‍ സുരക്ഷാവീഴ്ചയുണ്ടാകുന്നത്. ട്രംപിന്റെ പിന്തുണയിലാണ് പ്രതിഷേധക്കാരുടെ നീക്കമെന്നും അമേരിക്കയുടെ ജനാധിപത്യത്തിനേറ്റ പ്രഹരമാണിതെന്നും നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ അറിയിച്ചു.  

പ്രതിഷേധം കനത്തതോടെ അനുകൂലികളെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കും യുട്യൂബും നീക്കം ചെയ്തു. യുഎസ് ക്യാപിറ്റോളിലെ കലാപകാരികളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ ട്രംപ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തന്റെ വാദം ആവര്‍ത്തിക്കുന്നുണ്ട്. ഇത് നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന വിലയിരുത്തലിലാണ് ട്രംപിന്റെ വീഡിയോ ഫെയ്സ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

Tags: Trumpയുഎസ്usabidenഡൊണാള്‍ഡ് ട്രംപ്യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.