Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കെഎസ്ആര്‍ടിസിയിലെ കാവിക്കുതിപ്പ്

കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ബിഎംഎസിന് ലഭിച്ചിരിക്കുന്ന അംഗീകാരം വലിയ മുതല്‍ക്കൂട്ടാകും. സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടിയും, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും രാഷ്‌ട്രീയ യജമാനന്മാരുടെ താളത്തിനു തുള്ളാതെ കൂടുതല്‍ ശക്തമായി നിലകൊള്ളാന്‍ കെഎസ്ടി സംഘിന് കഴിയുമെന്ന കാര്യം ഉറപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 06:00 am IST
in Editorial

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ നടന്ന ഹിത പരിശോധനയില്‍ ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കെഎസ്ടി സംഘ് ആദ്യമായി അംഗീകാരം നേടിയത് സംസ്ഥാനത്തെ ട്രേഡ് യൂണിയന്‍ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ സംഭവവികാസമാണ്. മൂന്നുവര്‍ഷം മുന്‍പറഞ്ഞ ഹിതപരിശോധനയെ അപേക്ഷിച്ച് ഇരട്ടിയിലേറെ അംഗങ്ങളുടെ പിന്തുണയാര്‍ജിച്ചാണ് അഭിമാനകരമായ ഈ വിജയം ബിഎംഎസ് കൈവരിച്ചിട്ടുള്ളതെന്ന കാര്യം പരിഗണിക്കുമ്പോള്‍ അതിന്റെ തിളക്കം പതിന്മടങ്ങ് വര്‍ധിക്കുന്നു. പ്രവര്‍ത്തനം തുടങ്ങി നാല് പതിറ്റാണ്ട് അടുക്കുമ്പോഴാണ് ഇങ്ങനെയൊരു വിജയമെന്നത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. ഇക്കാലത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തിയ ബിഎംഎസ് രാഷ്‌ട്രീയ-ഭരണ പിന്തുണയുള്ള മറ്റ് യൂണിയനുകളോട് ഒറ്റയ്‌ക്ക് മത്സരിച്ചു നേടിയ ഈ അംഗീകാരത്തിന്റെ മഹത്വം ഒന്നുവേറെ തന്നെയാണ്. ഇതിനു മുന്‍പ് ഒറ്റയ്‌ക്ക് മത്സരിച്ച് കെഎസ്ആര്‍ടിസിയില്‍ അംഗീകാരം നേടിയിട്ടുള്ളത് സിപിഎമ്മിന്റെ സിഐടിയു മാത്രമാണ്. ഇതേ സിഐടിയുവിന് ഇക്കുറി അംഗങ്ങളുടെ പിന്തുണ വലിയ തോതില്‍ കുറഞ്ഞതും, ആറ് ഡിപ്പോകളില്‍ അവരെ മറികടക്കാന്‍ ബിഎംഎസിന് കഴിഞ്ഞു എന്നതും കേരളത്തിന്റെ ട്രേഡ് യൂണിയന്‍ രംഗത്തും കാറ്റ് കൃത്യമായി മാറി വീശാന്‍ തുടങ്ങിയതിന്റെ തെളിവായെടുക്കാം. ബിഎംഎസ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് കെഎസ്ടി സംഘിനെ നയിക്കുന്നവരുടെ കഠിനാധ്വാനവും തൊഴിലാളികളോടുള്ള കൂറുമാണ് ഇത് സാധ്യമാക്കിയതെന്ന് നിസ്സംശയം പറയാം.

കേരളത്തില്‍ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളുടെ  പ്രവര്‍ത്തനം വിവിധ തൊഴില്‍ മേഖലകളില്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചതെന്ന സത്യം ഇപ്പോള്‍ സുവ്യക്തമാണ്. സോഷ്യലിസം സ്ഥാപിതമാകണമെങ്കില്‍ ഉല്‍പ്പാദനോപാധികള്‍ വികസിക്കണമെന്നതാണ് മാര്‍ക്‌സിസത്തിന്റെ തന്നെ സമീപനം. വിരോധാഭാസമെന്നു പറയട്ടെ, ട്രേഡ് യൂണിയന്‍ രംഗത്തെ ഇടതു പാര്‍ട്ടികളുടെ പ്രവര്‍ത്തനം ഇതിന് കടകവിരുദ്ധമായിരുന്നു. രാഷ്‌ട്രീയാന്ധതകൊണ്ടും, ദൂരക്കാഴ്ചയില്ലായ്‌മകൊണ്ടും ഇക്കൂട്ടര്‍ അടിച്ചേല്‍പ്പിച്ച രീതികള്‍ കാര്‍ഷിക വ്യവസായ മേഖലകളെ തകര്‍ക്കുകയാണുണ്ടായത്. വലിയ പ്രതീക്ഷയോടെ തുടങ്ങുകയും, മികച്ചനിലയില്‍ നടന്നിരുന്നതുമായ നിരവധി വ്യവസായങ്ങളാണ് ഇതുമൂലം പൂട്ടിപ്പോയത്. കമ്പ്യൂട്ടറിനെതിരെ യുദ്ധം പ്രഖ്യാപിച്ചതുവഴി കേരളത്തില്‍ ഐടി വ്യവസായത്തിന് വേരോട്ടം ലഭിക്കാതെ പോയപ്പോള്‍ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ തെക്കേയിന്ത്യന്‍ നഗരങ്ങള്‍ രാജ്യത്തെ സിലിക്കണ്‍വാലികളായി മാറി. ചെറുകിട സംരംഭങ്ങള്‍ നടത്തുന്ന തങ്ങളിലൊരാളായ അതിന്റെ മുതലാളിയെപ്പോലും വര്‍ഗശത്രുവായി കാണുന്ന വീക്ഷണം തൊഴിലാളികളില്‍ കുത്തിവച്ചു. ‘ലേബര്‍ മിലിറ്റന്‍സി’ എന്നത് സാധാരണക്കാരുടെ പോലും പേടിസ്വപ്‌നമായി മാറി. ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയബോധമുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് പുതിയൊരു ട്രേഡ് യൂണിയന്‍ സംസ്‌കാരത്തിന് ബിഎംഎസ് തുടക്കം കുറിച്ചത്.

ബിഎംഎസ് വന്‍ മുന്നേറ്റം നടത്തിയ കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ ഹിതപരിശോധനയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേരവകാശിയായി കരുതപ്പെടുന്ന സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി നേതൃത്വം നല്‍കുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ പുറത്തായി എന്നത് എടുത്തു പറയേണ്ടതുണ്ട്. ഭരണത്തിന്റെ പിന്തുണയുണ്ടായിരുന്നിട്ടും അംഗീകാരം നിലനിര്‍ത്താന്‍ ഈ സംഘടനയ്‌ക്ക് കഴിയാതിരുന്നത് തൊഴിലാളികള്‍ ഇവരെ കയ്യൊഴിയുന്നതിന്റെ അനന്തരഫലമാണ്. ഇന്ന് ഈ ഗതി വന്നിരിക്കുന്നത് സിപിഐക്കാണെങ്കില്‍ നാളെ അത് സിപിഎമ്മിനായിരിക്കും. രാഷ്‌ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വേദികളായി ട്രേഡ് യൂണിയനുകളെ കാണുകയും, തൊഴിലാളികളെ ചൂഷണത്തിനുള്ള വെറും കരുക്കളാക്കി അധഃപതിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വഭാവികമായി ലഭിക്കുന്ന തിരിച്ചടിയാണിത്. ഇവിടെയാണ് കക്ഷി രാഷ്‌ട്രീയത്തിന്റെ വഴിയിലൂടെ തൊഴിലാളികളെ ആട്ടിത്തെളിക്കാതെ അധ്വാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് തൊഴിലാളികള്‍ തന്നെ നേതൃത്വം നല്‍കുന്ന ബിഎംഎസിന്റെ വളര്‍ച്ചയുടെ ഗ്രാഫ് കുത്തനെ ഉയരാന്‍ പോകുന്നത്. കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ബിഎംഎസിന് ലഭിച്ചിരിക്കുന്ന അംഗീകാരം വലിയ മുതല്‍ക്കൂട്ടാകും. സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടിയും, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും രാഷ്‌ട്രീയ യജമാനന്മാരുടെ താളത്തിനു തുള്ളാതെ കൂടുതല്‍ ശക്തമായി നിലകൊള്ളാന്‍ കെഎസ്ടി സംഘിന് കഴിയുമെന്ന കാര്യം ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

Kerala

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

Kerala

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

India

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

പുതിയ വാര്‍ത്തകള്‍

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

സത്യപ്രതിജ്ഞ: ചീഫ് സെക്രട്ടറി വന്ദേമാതരത്തെ ദേശീയ ഗാനമാക്കി

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പശ്ചിമ ബംഗാളിൽ ആശ്രമത്തിന് നേർക്ക് ബോംബെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ : പ്രതി റോക്കി ഖാനും കൂട്ടാളിയും അറസ്റ്റിലായത് മുംബൈയിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.