ബെംഗളൂരു: കര്‍ണ്ണാകത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 60 ശതമാനത്തോളം സീറ്റുകളില്‍ വിജയിച്ചെന്ന് മുഖ്യമന്ത്രി യെദ്യുരപ്പ. 5,728 ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി 3,600 ഗ്രാമപഞ്ചായത്തുകള്‍ നേടിയെന്ന് യുദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 22 മുതല്‍ 27 വരെയായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 29,478 സീറ്റുകള്‍ നേടിയതായി അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോഡിയിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവാണെന്നും ഗ്രാമവികസനം, അന്ത്യോദയ എന്നീ നയങ്ങളോടുള്ള ബിജെപിയുടെ പ്രതിബദ്ധതയ്ക്കുദാഹരണമാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേ സമയം 24,560 സീറ്റുകളില്‍ വിജയിച്ചതായി കോണ്‍ഗ്രസും 15,825 സീറ്റുകളില്‍ വിജയിച്ചതായി ജെഡിഎസും അവകാശപ്പെട്ടു. ബിജെപി പരമാവധി സീറ്റുകളില്‍ വിജയം കൊയ്തെന്ന് സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍ പറഞ്ഞു ബിജെപി പിന്തുടര്‍ന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ വിജയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: