ന്യൂദല്‍ഹി: താനും കുടുംബവും കോവിഡില്‍നിന്ന് പൂര്‍ണമായും മുക്തി നേടിയെന്ന് അറിയിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഡിസംബര്‍ 13ന് ആയിരുന്നു അദ്ദേഹം കോവിഡ് പോസിറ്റീവ് ആയത്. അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനകള്‍ക്ക് ജെ പി നദ്ദ നന്ദി അറിയിച്ചു. താനും കുടുംബവും ചികിത്സയിലും ഐസൊലേഷനിലും കഴിഞ്ഞ സമയത്ത് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തുടർച്ചയായുള്ള പിന്തുണയെയും സമര്‍പ്പണത്തെയും കുറിച്ച് ട്വീറ്റിൽ ജെ പി നദ്ദ പ്രത്യേക പരാമര്‍ശം നടത്തി.
ജെപി നദ്ദയെ കൂടാതെ പ്രമുഖരായ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് കോവിഡ് പിടിപെട്ടിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്, ഗജേന്ദ്ര ശെഖാവത് തുടങ്ങിയവര്‍ക്ക് കോവിഡ് ബാധിക്കുകയും പിന്നീട് രോഗമുക്തരാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: