ചെന്നൈ: ലോക ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ മാഗ്നസ് കാള്‍സനെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പി. ഹരികൃഷ്ണന്‍ ചാമ്പ്യന്‍സ് ചെസ് ടൂര്‍ മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ ചെസിന്റെ പ്രാഥമിക ഘട്ടത്തിന്റെ നാലാം റൗണ്ടില്‍ സമനിലയില്‍ തളച്ചു. 24 നീക്കങ്ങള്‍ക്കുശേഷമാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.
അഞ്ചാം റൗണ്ടില്‍ ഹരികൃഷ്ണന്‍ ഡച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ അനീഷ് ഗിരിയെ നേരിടും. 12 കളിക്കാരാണ് പ്രാഥമിക റൗണ്ടില്‍ മത്സരിക്കുന്നത്. ആദ്യ എട്ട് സ്ഥാനം നേടുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ യോഗ്യത ലഭിക്കും.
















