Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശപ്പടക്കാന്‍ കുഞ്ഞുങ്ങള്‍ മണ്ണു നിന്ന നാട്ടില്‍ ഭക്ഷണത്തിനായി അമ്മയും മക്കളും യാചിക്കുന്നു

പലപ്പോഴും യാചിച്ച് തന്റെ മക്കള്‍ക്ക് വിശപ്പകറ്റാന്‍ കൊണ്ടുവരുന്ന ഭക്ഷണം പഴകിയതാണെന്നതാണ് വസ്തുത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 12:25 pm IST
in Kerala

 തിരുവനന്തപുരം:  വിശപ്പടക്കാന്‍ പിഞ്ഞുകുഞ്ഞുങ്ങള്‍ മണ്ണുതിന്ന സ്ഥലത്തിനടുത്തു തന്നെ ഭക്ഷണത്തിനായി അമ്മയും  മൂന്ന് പിഞ്ച് മക്കളും യാചിക്കുന്നു. തലസ്ഥാനനഗരത്തിന്റെ ഹൃദയ ഭാഗത്താണ് വീണ്ടും വിശപ്പിന്റെ നിലവിളി. മണ്ണു തിന്നത് കൈതമുക്കിലായിരുന്നുവെങ്കില്‍ ഭിക്ഷാടനം വെട്ടുകാടാണ്.

വെട്ടുകാട്  ബാലനഗറില്‍  ജോബായ് സ്മാരകത്തിന് സമീപം   താമസിക്കുന്ന മുപ്പത്തിയഞ്ചുകാരിയായ റീനയും മൂന്ന് മക്കളുമാണ് ഭക്ഷണത്തിനായി യാചിക്കുന്നത്.  ഭര്‍ത്താവ് പൊടിക്ക ഒരുവര്‍ഷം മുമ്പ് മരിച്ചു. ഇതോടെയാണ് കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ ഭക്ഷണത്തിനായി യാചിക്കാന്‍ തുടങ്ങിയത്.

ജോലിക്ക് വേണ്ടി അലഞ്ഞിട്ടും ആരും ജോലിയും നല്‍കിയില്ല. മാത്രവുമല്ല  പിഞ്ച് കുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കി ഒത്തിരി സമയം മാറി നില്‍ക്കാനും റീനയ്‌ക്ക്  കഴിയില്ല. ഒടുവില്‍ കുഞ്ഞുങ്ങളുടെ  ജീവന്‍ നിലനിര്‍ത്താന്‍  റീന സ്വയം തെരഞ്ഞെടുത്തതായിരുന്നു ഭക്ഷണത്തിന് വേണ്ടിയുള്ള യാചന.

രാവിലെ 8 മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങും. വീടുകളില്‍ നിന്നും വീടുകളിലേയ്‌ക്ക് . കിട്ടുന്ന ദോശയായാലും പുട്ടായാലും ശേഖരിച്ച് തിരിച്ചെത്തും. കുഞ്ഞുങ്ങള്‍ക്കും കൊടുത്ത് അതിലൊരു പങ്ക് റീനയും കഴിക്കും. ഉച്ചയ്‌ക്കും രാത്രിയിലും ഇതുതന്നെ ആവര്‍ത്തിക്കുന്നു.

ചില ദിവസങ്ങളില്‍  മനസ്സറിഞ്ഞ് ആരെങ്കിലും  കുറച്ച് അരികൊടുക്കും. അത്  കഞ്ഞിവെച്ച് നാലുപേരും വിശപ്പകറ്റുമെന്ന് റീന പറഞ്ഞു.

പലപ്പോഴും യാചിച്ച് തന്റെ മക്കള്‍ക്ക് വിശപ്പകറ്റാന്‍  കൊണ്ടുവരുന്ന  ഭക്ഷണം പഴകിയതാണെന്നതാണ് വസ്തുത.  റീന സ്ഥിരം ഭക്ഷണത്തിന് വേണ്ടി എത്തുമെന്ന് പ്രദേശവാസികളായ ചിലര്‍ക്കൊക്കെ അറിയാം. അത്തരം വീടുകളില്‍ മാലിന്യമായി കളയേണ്ട ഭക്ഷണം കളയില്ല. ഫ്രിഡ്ജിലോ അല്ലാതെയോ സൂക്ഷിച്ച് വെച്ചിരിക്കും. റീന എത്തുമ്പോള്‍  കൊടുക്കാനായി.

വിശപ്പിന് മുന്നില്‍ പഴയതോ പുതിയതോ എന്ന വിവേചനമില്ല. എന്തായാലും കുഞ്ഞുങ്ങളുടെ വിശപ്പകറ്റണം. ഇതിനിടയില്‍  വീടുകള്‍ വൃത്തിയാക്കാനും തുണി അലക്കാനുമൊക്കെ ചിലര്‍ വിളിക്കും. ജോലി കഴിയുമ്പോള്‍ 100 രൂപ നല്‍കും.

ദുരവസ്ഥയ്‌ക്ക് എന്ന് പരിസമാപ്തിയുണ്ടാകുമെന്ന് പോലും റീനയ്‌ക്കറിയില്ല. ജീവിക്കുക  മാത്രമാണ് മുന്നിലുള്ളത്. എല്ലാവര്‍ക്കും  സ്വന്തമായി കിടപ്പാടം നല്‍കിയെന്നും കേരളം വികസനത്തിന്റെ കുതിപ്പിലേയ്‌ക്കാണെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുറവിളികള്‍ക്കിടയിലാണ് റീനയുടെ ജീവിതം എരിഞ്ഞടങ്ങുന്നത്

രാജേഷ് ദേവ്

Tags: children
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

Kerala

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

Kerala

വയനാട്ടിൽ 25 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 337 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ, വൃത്തിഹീനമായ തട്ടുകടകൾ അടപ്പിക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.