Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വികസനമുരടിപ്പില്‍ അമ്മാനമാടി അമ്മാടം

കാര്‍ഷിക മേഖലയായ ജില്ലാ പഞ്ചായത്ത് അമ്മാടം ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍. ചാഴൂര്‍, പാറളം (14 വാര്‍ഡുകള്‍), താന്ന്യം (12 വാര്‍ഡുകള്‍), ചേര്‍പ്പ് (1 വാര്‍ഡ്) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് അമ്മാടം ഡിവിഷന്‍. തെരഞ്ഞെടുപ്പ് സമയത്ത് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ വികസന പദ്ധതികളൊന്നും തന്നെ നടന്നിട്ടില്ലെന്ന് ബിജെപിയും യുഡിഎഫും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 11:54 am IST
inThrissur

തൃശൂര്‍: കാര്‍ഷിക മേഖലയായ ജില്ലാ പഞ്ചായത്ത് അമ്മാടം ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍. ചാഴൂര്‍, പാറളം (14 വാര്‍ഡുകള്‍), താന്ന്യം (12 വാര്‍ഡുകള്‍), ചേര്‍പ്പ് (1 വാര്‍ഡ്) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് അമ്മാടം ഡിവിഷന്‍. തെരഞ്ഞെടുപ്പ് സമയത്ത് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ വികസന പദ്ധതികളൊന്നും തന്നെ നടന്നിട്ടില്ലെന്ന് ബിജെപിയും യുഡിഎഫും പറയുന്നു. കോള്‍പ്രദേശം ഉള്‍പ്പെട്ട ഡിവിഷനെ ജില്ലാ പഞ്ചായത്ത് പൂര്‍ണമായും അവഗണിച്ചു. കൃഷി-വ്യവസായ മേഖലകളില്‍ നൂതന പദ്ധതികളൊന്നും ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടില്ല. 

കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തി. കേന്ദ്ര പദ്ധതികളെ അവഗണിക്കുകയും കേന്ദ്ര ഫണ്ടുകള്‍ ലാപ്‌സാക്കുകയും ചെയ്തു. ആരോഗ്യമേഖലയില്‍ കാര്യമായ ഇടപടലുകളുണ്ടായില്ല.  കൃഷിയ്‌ക്ക് ഉപകാരപ്രദമായ യാതൊരുവിധ പദ്ധതികളും നടപ്പാക്കിയിട്ടില്ല. കൃഷി ചെയ്യാനാവശ്യമായ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിവിഷനിലെ കര്‍ഷകര്‍ ദുരിതത്തിലാണ്. രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് ഡിവിഷനുകളിലുള്ളത്. ഗ്രാമീണ മേഖലയില്‍ റോഡുകളെല്ലാം ശോചനീയാവസ്ഥയിലാണെന്നും നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ലെന്നും ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ ഷീല വിജയകുമാറാണ് നിലവില്‍ അമ്മാടം ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.

ജനാഭിപ്രായം

* സമസ്ത മേഖലകളിലും വികസന മുരടിപ്പ്. ജനോപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല

* കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികളൊന്നും നടപ്പാക്കിയില്ല. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന കേന്ദ്രങ്ങളില്ല

* ജലസേചന പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ കോള്‍കര്‍ഷകര്‍ ദുരിതത്തില്‍

* ഡിവിഷനിലെ പല പ്രദേശങ്ങളിലും വര്‍ഷക്കാലത്തു പോലും ശുദ്ധജല ക്ഷാമം

* കരുവന്നൂര്‍ പുഴയോടനുബന്ധിച്ചുള്ള കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യെടുത്തില്ല

* ആരോഗ്യമേഖലയെ ജില്ലാ പഞ്ചായത്ത് തീര്‍ത്തും അവഗണിച്ചു. ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യത്തിന് ചികിത്സാസംവിധാനങ്ങളില്ല

* അമ്മാടം ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം

* പട്ടികജാതി കോളനികള്‍ അടിസ്ഥാനസൗകര്യങ്ങളില്ലാതെ ശോചനീയാവസ്ഥയില്‍

* പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി പരിതാപകരം. സാധാരണക്കാര്‍ ചികിത്സയ്‌ക്കായി സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി

* ആലപ്പാട് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. രോഗികള്‍ക്ക് പ്രാഥമിക ചികിത്സപോലും ലഭിക്കുന്നില്ല

* ഡിവിഷനിലെ ഗ്രാമീണ റോഡുകളുടെ സ്ഥിതി ശോചനീയം. ഗതാഗതയോഗ്യമല്ലാതെ നിരവധി റോഡുകള്‍ തകര്‍ന്നു കിടക്കുന്നു

* മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷം. കാനകളുടെയും തോടുകളുടെയും ശുചീകരണം നടന്നിട്ടില്ല

* സ്‌കൂളുകളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നടപടിയുണ്ടായിട്ടില്ല

* നിരവധി അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളില്‍

* കലാ-കായിക രംഗത്ത് വികസന പദ്ധതികള്‍ നടപ്പാക്കിയില്ല. കലാ-കായിക വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമുണ്ടായില്ല

എല്‍ഡിഎഫ് അവകാശവാദം

* കാര്‍ഷിക മേഖലയില്‍ 2 കോടി രൂപയുടെ വികസനം നടപ്പാക്കി

* പാറളം,മൂന്ന് സെന്റ്,വെണ്ണൂറായ്,പിണ്ടാട്ടി,മുള്ളക്കര പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് മൊത്തം ഒരു കോടി രൂപ അനുവദിച്ചു

* 50 ലക്ഷം രൂപ ചെലവഴിച്ച് അമ്മാടം-മുള്ളക്കര ചിറ ജലസേചന പദ്ധതി നടപ്പാക്കി

* പള്ളിത്തോട് റോഡ് നിര്‍മ്മാണം 50 ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തിയാക്കി. മുള്ളക്കര-ചേനം റോഡ് 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു

* വിവിധ സ്‌കൂളുകളുടെ അറ്റകുറ്റപണികള്‍ക്ക് ഒരു കോടി രൂപ നല്‍കി

* പെരിങ്ങോട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി

* ആലപ്പാട് പ്രൈമറി സ്‌കൂള്‍ കവാടം നിര്‍മ്മിക്കല്‍, ഗ്രൗണ്ട് നവീകരണം, ക്ലാസ് മുറികള്‍ ടൈല്‍ വിരിക്കല്‍ പ്രവൃത്തികള്‍ക്ക് 25 ലക്ഷം രൂപ അനുവദിച്ചു

* താന്ന്യം നളന്ദ സ്‌കൂളില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി

* പാറളത്ത് ഒഴുകി പോകുന്ന വെള്ളത്തെ തടഞ്ഞു നിര്‍ത്തി സംഭരിക്കുന്ന പദ്ധതി 50 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കി

* കോള്‍ പടവുകളിലേക്ക് വെര്‍ട്ടിക്കല്‍ പമ്പ് സെറ്റുകള്‍ വിതരണം ചെയ്തു

* അന്തിക്കാട് പടവ് നവീകരണത്തിന് 10 ലക്ഷം രൂപ നല്‍കി. ആലപ്പാട് പള്ളിപുറംകോള്‍ ബണ്ട് സൈഡ് കെട്ടി സംരക്ഷിച്ചു

* പാറളത്ത് വനിതാ സാംസ്‌കാരിക നിലയം നിര്‍മ്മിച്ചു. ചാഴൂരില്‍ ഷീപാഡ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങി

* പെരിങ്ങോട്ടുകര ബോധാനന്ദ വായനശാല നവീകരണത്തിന് 20 ലക്ഷം രൂപ നല്‍കി

* സ്‌കൂളുകള്‍ക്ക് വെന്റിങ് മെഷീനുകളും ഇന്‍സിനറേറ്ററുകളും വിതരണം ചെയ്തു

* ചാഴൂരില്‍ 40 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീ കെട്ടിടം നിര്‍മ്മിച്ചു. ഉല്‍പാദന-സംസ്‌കരണ- വിപണന കേന്ദ്രം തുടങ്ങി

* താന്ന്യം പഞ്ചായത്തില്‍ ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നതിന് 15 ലക്ഷം രൂപ നല്‍കി

* ചാഴൂരില്‍ മൊത്തം 20 ലക്ഷം രൂപ ചെലവില്‍ 2 അങ്കണവാടികള്‍ നിര്‍മ്മിച്ചു

* ചിറക്കളം റോഡ് 15 ലക്ഷം രൂപ വിനിയോഗിച്ചും കൂട്ടാലക്കുന്ന് -വെങ്ങിണിശേരി റോഡ് 10 ലക്ഷം രൂപ ചെലവഴിച്ചും നിര്‍മ്മിച്ചു

* ചെമ്മാപ്പിള്ളി തൂക്കുപാലം നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ നല്‍കി

Tags: electiondevelopment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.