Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 11:55 am IST
inKerala, Palakkad

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെ വികലമാക്കി വിവാദമാക്കാനുള്ള വി.കെ. ശ്രീകണ്ഠന്റെ ശ്രമം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാർ. 2004 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാര്‍ പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നടപ്പാക്കിയ വികസനവും, 2014ന് ശേഷം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ഉള്‍പ്പെടെ കേരളത്തിലെ റെയില്‍വേ മേഖലയില്‍ ഉണ്ടായ പുതിയ ട്രെയിനുകള്‍, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സ്റ്റേഷന്‍ വികസനം, അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ കണക്കുകള്‍ സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് വി.കെ. ശ്രീകണ്ഠന്‍ എംപി തയ്യാറാണോ എന്ന് കൃഷ്ണകുമാര്‍ വെല്ലുവിളിച്ചു.

2007-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് റെയില്‍വേ ഡിവിഷന്റെ പരിധി വെട്ടിക്കുറച്ചപ്പോള്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. അന്ന് കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്നതിന് മറുപടി നല്‍കാതെ ഇന്നത്തെ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള രാഷ്‌ട്രീയ ശ്രമം മാത്രമാണ്. മാത്രമല്ല അന്ന് കേരളത്തില്‍ നിന്നും രണ്ട് കാബിനറ്റ് മന്ത്രിമാരാടക്കം എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്ന കാര്യവും ശ്രീകണ്ഠന്‍ മറക്കരുത്.

ഇന്ന് സമരത്തിന് ഇറങ്ങിയിരിക്കുന്ന സിപിഎമ്മിന്റെ പിന്തുണയും അന്ന് കേന്ദ്രത്തിന് ഉണ്ടായിരുന്നു. പാലക്കാടിന്റെയും കേരളത്തിന്റെയും റെയില്‍വേ വികസനത്തെക്കുറിച്ച് ആത്മാര്‍ത്ഥമായ ആശങ്കയുണ്ടെങ്കില്‍ ആദ്യം ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം ചരിത്രപരമായ ഉത്തരവാദിത്വം വ്യക്തമാക്കുകയാണ് വേണ്ടത്. 2004-2014 കാലഘട്ടത്തില്‍ യുപിഎ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലാണ് ശ്രീകണ്ഠന്‍ സത്യാഗ്രഹം നടത്തേണ്ടത്.

അതേസമയം, ബിജെപി പഴയ കാര്യങ്ങള്‍ പറഞ്ഞ് നില്‍ക്കുകയല്ല. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി കേരള ഘടകം കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി സമഗ്രമായ പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുകയും അവ നേടിയെടുക്കുന്നതിനായി ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്യും. പാലക്കാട് ഡിവിഷനും പാലക്കാട് ജില്ലയിലെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനവും ഇതില്‍ പ്രധാന പരിഗണനയായിരിക്കും. കേരളത്തിന്റെ റെയില്‍വേ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. ചരിത്രം മറച്ചുവെച്ച് യുഡിഎഫ് ഉം എല്‍ഡിഎഫും നടത്തുന്ന രാഷ്‌ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവും എന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.

 

Tags: RailwaybjpdevelopmentPalakad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.