Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വികസനമെത്താതെ പുതുക്കാട്

തെരഞ്ഞെടുപ്പ് സമയത്ത് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ജില്ലാ പഞ്ചായത്ത് പുതുക്കാട് ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍. കൊടകര, പുതുക്കാട് (14 വാര്‍ഡുകള്‍), വരന്തരപ്പിള്ളി (7 വാര്‍ഡുകള്‍), നെന്മണിക്കര (6 വാര്‍ഡുകള്‍), മറ്റത്തൂര്‍ (6 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പുതുക്കാട് ഡിവിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 05:16 pm IST
in Thrissur

തൃശൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ജില്ലാ പഞ്ചായത്ത് പുതുക്കാട് ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍. കൊടകര, പുതുക്കാട് (14 വാര്‍ഡുകള്‍), വരന്തരപ്പിള്ളി (7 വാര്‍ഡുകള്‍), നെന്മണിക്കര (6 വാര്‍ഡുകള്‍), മറ്റത്തൂര്‍ (6 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പുതുക്കാട് ഡിവിഷന്‍. കൃഷി ചെയ്യാനാവശ്യമായ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിവിഷനിലെ കര്‍ഷകരെല്ലാം ദുരിതത്തിലാണ്. വിവിധ പ്രദേശങ്ങളില്‍ ഇപ്പോള്‍ താത്കാലിക തടയണകള്‍ മാത്രമേയുള്ളൂ. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണിയില്ലാത്തതിനാല്‍ കര്‍ഷകര്‍ വലയുന്നു. 

ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ചന്ത വേണമെന്ന കര്‍ഷകരുടെ ആവശ്യം ഇതുവരെയും പരിഗണിച്ചിട്ടില്ല. രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് ഡിവിഷനുകളിലുള്ളത്. കുടിവെള്ള പദ്ധതിയ്‌ക്ക് ഉപകാരപ്പെടാവുന്ന രീതിയില്‍ സ്ഥിരം തടയണ നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല. കടുത്ത കുടിവെള്ള ക്ഷാമമുള്ളപ്പോഴും ടാങ്കറുകളില്‍പോലും വെള്ളമെത്തിക്കുന്നില്ല. സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകളാണ് വാഹനങ്ങളില്‍ ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. പൊതുശ്മശാനമില്ലാത്തതിനാല്‍ മൃതദേഹ സംസ്‌കരണത്തിന് രണ്ടും മൂന്നും സെന്റ് സ്ഥലത്ത് വീട് വെച്ച് താമസിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നു. വെള്ളികുളങ്ങര ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ ഇപ്പോഴും ലയങ്ങളിലാണ് താമസിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഡിവിഷനോട് ജില്ലാപഞ്ചായത്ത് കടുത്ത അവഗണന പുലര്‍ത്തിയെന്ന് ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ കെ.ജെ ഡിക്‌സനാണ് നിലവില്‍ പുതുക്കാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.

ജനാഭിപ്രായം

* സമസ്ത മേഖലയിലും വികസന മുരടിപ്പ്. ജനോപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല

* കൃഷിക്കാവശ്യമായ ജലസേചന സൗകര്യമില്ല. സ്ഥിരം തടയണ നിര്‍മ്മിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍

* കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികളൊന്നും നടപ്പാക്കിയില്ല. വിവിധ പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ ചെലവഴിച്ചില്ല

* ഡിവിഷനില്‍ കോളേജ് സ്ഥാപിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം

* പൊതുശ്മാനം സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടിയുണ്ടായില്ല. മൃതദേഹവുമായി കിലോമീറ്ററുകള്‍ക്ക് അകലെ തൃശൂര്‍, ചാലക്കുടി എന്നിവിടങ്ങളിലേക്കേണ്ട പോകേണ്ട സ്ഥിതി

* ഗ്രാമീണ മേഖലയില്‍ റോഡുകളെല്ലാം ശോചനീയാവസ്ഥയില്‍

* തോട്ടം മേഖലയിലുള്ളവര്‍ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയില്ല

* കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ വിറ്റഴിക്കാന്‍ മാര്‍ഗമില്ല. വാഴക്കുലകള്‍ ശേഖരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ വാഴ കര്‍ഷകര്‍ ദുരിതത്തില്‍

* ഡിവിഷനിലെ തോട്ടം മേഖലയിലുള്ളവരുടെ സ്ഥിതി വളരെ പരിതാപകരം

* കോടാലി, മുത്തുമല, പീടികക്കപറമ്പ്, മാട്ടുമല, വരന്തരപിള്ളി എന്നിവിടങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം

* കുറുമാലി പുഴയോടനുബന്ധിച്ച് സ്ഥിരം തടയണ നിര്‍മ്മിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് നടപടിയെടുത്തില്ല

* മറ്റത്തൂര്‍ ആരോഗ്യകേന്ദ്രത്തിലൊഴിച്ച് ചെങ്ങാലൂര്‍ അടക്കമുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ കിടത്തി ചികിത്സയില്ല

എല്‍ഡിഎഫ് അവകാശവാദം

* വിവിധ മേഖലകളിലായി മൊത്തം 10 കോടി രൂപയുടെ വികസനം നടപ്പാക്കി

* മുപ്ലിയം, കൊടകര, പുതുക്കാട് ഗവ.സ്‌കൂളുകളില്‍ ഒരു കോടി 75 ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി

* ഡിവിഷനിലെ 21 റോഡുകള്‍ ഒരു കോടി 75 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കി

* വാസുപുരം-നൂല്‍വള്ളി റോഡ് 55 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു. ആറ്റപിള്ളി റോഡിന് 40 ലക്ഷം രൂപയും മറ്റത്തൂര്‍-പന്തല്ലൂര്‍ റോഡിന്് 45 ലക്ഷം രൂപയും അനുവദിച്ചു

* വിവിധ സ്ഥലങ്ങളിലായി മൊത്തം 82 ലക്ഷം രൂപ ചെലവഴിച്ച് 6 അങ്കണവാടികള്‍ നിര്‍മ്മിച്ചു. ചെങ്ങാലൂര്‍ അങ്കണവാടിക്ക് എസിയും ടിവിയും നല്കി. അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫെയര്‍ വിതരണം ചെയ്തു

* രണ്ടാംകല്ലില്‍ 35 ലക്ഷം രൂപ വിനിയോഗിച്ച് സാംസ്‌കാരിക നിലയം നിര്‍മ്മിച്ചു. പുലിപാറകുന്നിലെ സാംസ്‌കാരിക നിലയം നവീകരിച്ചു

* 15 ലക്ഷം രൂപ ചെലവഴിച്ച് പുതുക്കാടില്‍ വനിതാ റിസോഴ്‌സ് സെന്റര്‍ സ്ഥാപിച്ചു. പുലിപ്പാറകുന്നില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചു

* 15 ലക്ഷം രൂപ വിനിയോഗിച്ച് പുലിപാറകുന്നിലും 10 ലക്ഷം രൂപ ചെലവില്‍ കാരൂരിലും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി

* മനകുളങ്ങര പാലക്കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 12 ലക്ഷം രൂപയും പാഴായി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 15 ലക്ഷം രൂപയും അനുവദിച്ചു

* കൊടകര നെടുങ്കാട്ട് കുളം സംരക്ഷണത്തിന് 33 ലക്ഷം രൂപയും ചെങ്ങാലൂര്‍ കരോട്ട് കുളത്തിന്റെ നവീകരണത്തിന് 13 ലക്ഷം രൂപയും നല്‍കി

* 13 ലക്ഷം രൂപ വിനിയോഗിച്ച് ഇഞ്ചകുണ്ട് പട്ടികജാതിയില്‍ കോളനിയില്‍ സമഗ്ര വികസനം നടപ്പാക്കി

*  സ്‌കൂളുകള്‍ക്ക് നാപ്കിന്‍ വെന്റിങ് മെഷീനും ഇന്‍സിനറേറ്ററും നല്‍കി

* കാനകളുടെ നവീകരണത്തിന് 80 ലക്ഷം രൂപ വിനിയോഗിച്ചു. പാടശേഖരങ്ങള്‍ക്ക് മോട്ടോറുകള്‍ നല്‍കി.

Tags: electiondevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.