Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കുന്ന അവസരം

ഇടതു-വലതു മുന്നണികളുടെ മതനിരപേക്ഷത ഏകപക്ഷീയമാണെന്നും, അത് വര്‍ഗീയ പ്രീണനമാണെന്നും കൊവിഡ് കാലത്തുപോലും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ശബരിമല വിഷയത്തിലും മറ്റും പിണറായി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ നീറ്റലായി അവശേഷിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 03:00 am IST
inEditorial

നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി വിലയിരുത്തപ്പെടുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വലുതും ചെറുതുമായ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നീണ്ടുപോയ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി കൊഴുപ്പ് കുറവായിരിക്കുമെങ്കിലും വീറും വാശിയും ഏറുമെന്നുറപ്പാണ്. വ്യക്തിബന്ധങ്ങളും പ്രാദേശിക വികസന പ്രശ്‌നങ്ങളുമൊക്കെ സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കുമെങ്കിലും സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ ജനവികാരം വിധിയെഴുത്തിനു പിന്നിലെ മുഖ്യ പ്രേരണയായിരിക്കും. ഭരണയന്ത്രത്തെ ഒന്നടങ്കം അഴിമതി നടത്താനുള്ള ഉപകരണമാക്കി മാറ്റുകയാണ് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം ചെയ്തിരിക്കുന്നതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമൊക്കെ പ്രതികളോ ആരോപണവിധേയരോ ആയ അഴിമതികളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും വിമര്‍ശനം വിലപ്പോവില്ല. യഥാര്‍ത്ഥത്തില്‍ വികസനമെന്ന പേരില്‍ അഴിമതി നടക്കുകയാണ്. കേരളത്തിന് ഗുണം ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പല പദ്ധതികളും  പിണറായി സര്‍ക്കാര്‍ നടപ്പാക്കിയില്ല. ചിലതൊക്കെ പേരുമാറ്റി നടപ്പാക്കി ബഹുമതി നേടിയെടുക്കാനും ശ്രമിച്ചു.  

ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഐക്യമുന്നണി ഒച്ചവയ്‌ക്കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് ജനങ്ങള്‍ക്കറിയാം. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ ജനവികാരം മുതലെടുത്ത് അധികാരത്തില്‍ വന്നതാണല്ലോ എല്‍ഡിഎഫ്. പക്ഷേ ഒരാളെപ്പോലും ശിക്ഷിക്കാനായില്ല. ഇപ്പോള്‍ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം എന്ന ഉമ്മാക്കി കാണിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ പരസ്പരം ഒത്തുതീര്‍പ്പിലെത്താനുള്ള തന്ത്രമാണിത്. ജനങ്ങള്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. അഴിമതിയുടെ കാര്യത്തില്‍ ഒക്കച്ചങ്ങായിമാരാണ് സിപിഎമ്മും കോണ്‍ഗ്രസ്സുമെന്ന് എത്രയോ കേസുകളില്‍നിന്ന് വ്യക്തമായതാണ്. തങ്ങള്‍ അഴിമതിക്കെതിരാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ്സിനും യുഡിഎഫിനും നന്നായറിയാം. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതതീവ്രവാദികളുമായി സഖ്യമുണ്ടാക്കി അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഴിമതിക്കേസുകളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട സിപിഎമ്മിന് സ്വന്തം അണികളെപ്പോലും നേരിടാനാവാത്ത അവസ്ഥയാണ്. പാര്‍ട്ടി നേതൃത്വം  പറയുന്നത് നുണയാണെന്ന് ബഹുഭൂരിപക്ഷം അണികള്‍ക്കും അറിയാം. ആദ്യം കിട്ടുന്ന അവസരമെന്ന നിലയ്‌ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍തന്നെ അവര്‍ ഇതിനെതിരെ പ്രതികരിക്കും.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ബിജെപിയും എന്‍ഡിഎയും നടത്തിയത്. പലയിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും  കൈകോര്‍ത്തിട്ടും ബിജെപി വിജയക്കൊടി പാറിച്ചു. ചില പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ബിജെപിക്ക് ഭരണം ലഭിക്കാതിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടായി. ഇക്കാരണംകൊണ്ടുതന്നെ ഇവരുടെ ‘പരസ്പര വിരോധം’ ജനങ്ങള്‍ മുഖവിലക്കെടുക്കില്ല. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സാധാരണ ജനങ്ങളിലെത്തിയത് ബിജെപി മുന്നേറ്റത്തെ സഹായിക്കുന്ന ഘടകമാണ്. കേന്ദ്ര പദ്ധതികളുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞ വലിയൊരു വിഭാഗം ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാന്‍ ബിജെപി വിരുദ്ധര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ പൊളിക്കാന്‍ ബിജെപിക്ക് കഴിയണം. ഇടതു-വലതു മുന്നണികളുടെ മതനിരപേക്ഷത ഏകപക്ഷീയമാണെന്നും, അത് വര്‍ഗീയ പ്രീണനമാണെന്നും കൊവിഡ് കാലത്തുപോലും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ശബരിമല വിഷയത്തിലും മറ്റും പിണറായി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ നീറ്റലായി അവശേഷിക്കുകയാണ്. ഇടതു-വലതു മുന്നണികളുടെ പ്രതിച്ഛായയും വിശ്വാസ്യതയും നശിച്ചു. ബദല്‍ രാഷ്‌ട്രീയ ശക്തിയായി ബിജെപി ഉയര്‍ന്നു വന്നിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാനുള്ള അവസരമാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.