മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്തുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം ലീഗ്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നീക്കം അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്നും അദേഹം പറഞ്ഞു.
ഈ തീരുമാനം വളരെ വലിയ സാമൂഹ്യ പ്രശനങ്ങള്‍ സൃഷ്ടിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കണം തീരുമാനങ്ങള്‍ എടുക്കാനെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുന്നോക്ക ജനവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിലപാടിനെതിരാണ് മുസ്ലീംലീഗെന്നും അദേഹം വ്യക്തമാക്കി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. തീരുമാനവുമായി മുന്നോട്ട് പോയാല്‍ സമരം ചെയ്യുമെന്നും മുസ്ലീംലീഗ് വ്യക്തമാക്കി.















