Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്മാതാ വിജയ രാജെ സിന്ധ്യ; ഇന്ത്യയെ നേര്‍വഴിക്കു നയിച്ച മികച്ച നേതാവും കഴിവുറ്റ ഭരണാധികാരിയും: പ്രധാനമന്ത്രി നരേന്ദ്ര മോദി

വിജയരാജെ ജിയുടെ പുസ്തകത്തെക്കുറിച്ചു പറയവെ, അതില്‍ ഗുജറാത്തിലെ ഒരു യുവനേതാവായി തന്നെ പരിചയപ്പെടുത്തിയിരുന്നെന്നും ഇന്ന് വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്തിന്റെ പ്രധാന സേവകനായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 10:06 pm IST
inIndia
എൽ കെ അദ്വാനി, എ ബി വാജ്പേയി, എം എം ജോഷി, രാജമാതാ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുന്ന നരേന്ദ്രമോദി

എൽ കെ അദ്വാനി, എ ബി വാജ്പേയി, എം എം ജോഷി, രാജമാതാ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുന്ന നരേന്ദ്രമോദി

ന്യൂദല്‍ഹി: ഇന്ത്യയെ നേര്‍വഴിക്കു നയിച്ചവരില്‍ ഒരാളാണ് രാജ്മാതാ വിജയ രാജെ സിന്ധ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച നേതാവും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു. വിദേശ വസ്ത്രങ്ങള്‍ കത്തിക്കല്‍, അടിയന്തരാവസ്ഥ, രാമക്ഷേത്ര പ്രസ്ഥാനം തുടങ്ങി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ എല്ലാ സുപ്രധാന ഘട്ടങ്ങള്‍ക്കും  സാക്ഷ്യം വഹിച്ചു. രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി  പ്രധാനമന്ത്രി പറഞ്ഞു.

 രാജ്മാതയുടെ ജീവിതത്തെക്കുറിച്ച് ഇന്നത്തെ തലമുറ അറിയേണ്ടതുണ്ട്. അവരുടെ അനുഭവങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിക്കേണ്ടത് ആവശ്യമാണ്.പൊതുസേവനത്തിനായി ഒരു പ്രത്യേക കുടുംബത്തില്‍ ജനിക്കേണ്ട ആവശ്യമില്ലെന്ന് രാജ്മാതാ നമ്മെ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

രാഷ്‌ട്രത്തോടുള്ള സ്‌നേഹവും ജനാധിപത്യ സ്വഭാവവുമാണ് ഇതിനായി വേണ്ടത്. ഈ ചിന്തകളും ഈ ആശയങ്ങളും അവരുടെ ജീവിതത്തില്‍ കാണാന്‍ കഴിയും. രാജ്മാതായ്‌ക്ക് ആയിരക്കണക്കിന് ജോലിക്കാരുണ്ടായിരുന്നു, മനോഹരമായ  കൊട്ടാരവും എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. എങ്കിലും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി അവര്‍ ജീവിതം സമര്‍പ്പിച്ചു.  എല്ലായ്‌പ്പോഴും പൊതുജനങ്ങള്‍ക്കു സേവനം നല്‍കാന്‍ സന്നദ്ധയായിരുന്നു. രാജ്യത്തിന്റെ ഭാവിക്കായി രാജ്മാതാ സ്വയം സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി തലമുറകള്‍ക്കായി  തന്റെ എല്ലാ സന്തോഷവും ത്യജിച്ചു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല  ജീവിച്ചിരുന്നത്. രാഷ്‌ട്രീയവും പരിഗണിച്ചിരുന്നില്ല.

പല സ്ഥാനങ്ങളും എളിമയോടെ രാജ്മാതാ നിരസിച്ച ചില സന്ദര്‍ഭങ്ങള്‍ പ്രധാനമന്ത്രി  അനുസ്മരിച്ചു. അടല്‍ജിയും അദ്വാനിജിയും ഒരിക്കല്‍ ജനസംഘത്തിന്റെ പ്രസിഡന്റാകാന്‍ നിര്‍ബന്ധിച്ചുവെങ്കിലും ജനസംഘത്തെ ഒരു പ്രവര്‍ത്തകയായി സേവിക്കാനായിരുന്നു ഇഷ്ടമെന്നും പറഞ്ഞു.വിജയരാജെ ജിയുടെ പുസ്തകത്തില്‍ ഗുജറാത്തിലെ ഒരു യുവനേതാവായി തന്നെ പരിചയപ്പെടുത്തിയിരുന്നെന്നും വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്തിന്റെ പ്രധാന സേവകനായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്റെ സഹചാരികളുടെയെല്ലാം പേരുകള്‍ പറഞ്ഞുകൊണ്ടുതന്നെ അവരെ തിരിച്ചറിയുന്നത് രാജ്മാതാക്ക് ഇഷ്ടമായിരുന്നു. ഒരോ തൊഴിലാളിയോടുള്ള ഈ വികാരം എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹങ്കാരമല്ല, ബഹുമാനമാണ് രാഷ്‌ട്രീയത്തിന്റെ കാതല്‍. ആത്മീയ വ്യക്തിത്വമായാണ് അദ്ദേഹം രാജ്മാതായെ വിശേഷിപ്പിച്ചത്. പൊതുജന അവബോധവും ബഹുജന പ്രസ്ഥാനങ്ങളും കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നിരവധി ക്യാമ്പയിനുകളും പദ്ധതികളും വിജയകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്മാതായുടെ അനുഗ്രഹത്താല്‍ രാജ്യം വികസന പാതയിലേക്ക് മുന്നേറുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു..

ഇന്ന് രാജ്യത്തെ സ്ത്രീശക്തി മുന്നേറ്റത്തിന്റെ പാതയിലാണെന്നും രാജ്യത്തെ വിവിധ മേഖലകളില്‍ അവര്‍ മുന്നിട്ടിറങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള രാജ്മാതായുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ സഹായിച്ച ഗവണ്‍മെന്റിന്റെ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി ക്ഷേത്രത്തിനായുള്ള അവരുടെ സ്വപ്നം അവരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ചുവെന്നത് അത്ഭുതകരമായ യാദൃച്ഛികതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തവും സുരക്ഷിതവും സമ്പന്നവുമായ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വിജയം നമ്മെ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.