Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍സിപിയുടെ പിണക്കത്തിനു പിന്നിലും സിപിഎം; ജോസ് കെ. മാണി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് തടയാനുള്ള തന്ത്രം

ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ നിലപാട് ചോദ്യം ചെയ്യാനുള്ള ശക്തി എന്‍സിപിക്കില്ല. പാലാ സീറ്റില്‍ മാണി സി. കാപ്പന്റെ വിജയത്തിന് സിപിഎം നേതൃത്വത്തിന്റെ പങ്കും എന്‍സിപിക്ക് നന്നായി അറിയാം. മുഖ്യമന്ത്രി പിണറായി വിജയനുമായി മാണി സി. കാപ്പന് നല്ല ബന്ധമാണ്. ഇങ്ങനെയിരിക്കെ സിപിഎമ്മിനെ പിണക്കുന്ന നിലപാട് എന്‍സിപി സ്വീകരിക്കാന്‍ സാധ്യതയില്ല.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Oct 12, 2020, 10:15 am IST
inKerala

പൊന്‍കുന്നം: ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍സിപി നിലപാട് കടുപ്പിച്ചു. പാലാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കില്ലെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ വ്യക്തമാക്കി. എന്നാല്‍, എന്‍സിപിയുടെ കടുംപിടുത്തത്തിന് പിന്നില്‍ സിപിഎം നേതൃത്വമെന്നാണ് സൂചന. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് വിഭാഗം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് തടയാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് എന്‍സിപിയുടെ നിലപാടിന് പിന്നില്‍.  

എന്‍സിപിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം സാധ്യമാക്കില്ലെന്നാണ് മാണി സി. കാപ്പന്‍ പറഞ്ഞത്. വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പിന് തയാറല്ലെന്നാണ് എന്‍സിപിയുടെ നിലപാട്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കില്ല, രാജ്യസഭാ സീറ്റ് ആര്‍ക്കുവേണമെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്.  

ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ നിലപാട് ചോദ്യം ചെയ്യാനുള്ള ശക്തി എന്‍സിപിക്കില്ല. പാലാ സീറ്റില്‍ മാണി സി. കാപ്പന്റെ വിജയത്തിന് സിപിഎം നേതൃത്വത്തിന്റെ പങ്കും എന്‍സിപിക്ക് നന്നായി അറിയാം. മുഖ്യമന്ത്രി പിണറായി വിജയനുമായി മാണി സി. കാപ്പന് നല്ല ബന്ധമാണ്. ഇങ്ങനെയിരിക്കെ സിപിഎമ്മിനെ പിണക്കുന്ന നിലപാട് എന്‍സിപി സ്വീകരിക്കാന്‍ സാധ്യതയില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഘടകകക്ഷികളില്‍ നിന്ന് പരമാവധി സീറ്റ് പിടിച്ചെടുക്കുകയെന്നുള്ളതാണ് സിപിഎമ്മിന്റെ പൊതുവായ നയം. കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിന്റെ ഘട്ടത്തിലുള്ള അവസ്ഥയല്ല ജോസ് വിഭാഗത്തിന് ഇപ്പോള്‍. കൂടുതല്‍ നേതാക്കള്‍ ജോസഫിനൊപ്പം പോയി. ഇടതുമായി കൂടുതല്‍ അടുക്കുന്ന ഘട്ടത്തില്‍ ജോസഫ് എം. പുതുശ്ശേരി ജോസ് കെ. മാണിയെ കൈവിട്ടതും തിരിച്ചടിയായി. ഈ സംഭവങ്ങളെല്ലാം സിപിഎം സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയാല്‍ കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോകുമെന്ന ആശങ്ക സിപിഎമ്മിനുമുണ്ട്. ഇത് പ്രതീക്ഷിച്ച ഗുണം ലഭിക്കില്ലെന്ന് ചിന്തിക്കുന്ന നേതാക്കളും സിപിഎമ്മിലുണ്ട്.  

തങ്ങളുടെ സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ചര്‍ച്ചകള്‍ക്ക് സിപിഐക്കും താത്പര്യമില്ല. കഴിഞ്ഞ തവണ ഡോ.എന്‍. ജയരാജ് എംഎല്‍എ വിജയിച്ച കാഞ്ഞിരപ്പള്ളി സീറ്റില്‍ കുറഞ്ഞ വോട്ടിനാണ് സിപിഐ തോറ്റത്. ഇത്തവണ ഈ സീറ്റ് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഈ ഘട്ടത്തില്‍ ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കുന്നതില്‍ സിപിഐ ജില്ലാ നേതൃത്വത്തിനും താത്പര്യമില്ല.

എന്നാല്‍, പാലായും കാഞ്ഞിരപ്പള്ളിയും കിട്ടാതെയുള്ള ഇടതുമുന്നണി പ്രവേശനം ജോസ് വിഭാഗത്തില്‍ കടുത്ത പ്രതിസന്ധിയാകും. ജയസാധ്യതയുള്ളതും തങ്ങളുടെ ശക്തിയുള്ള പ്രദേശങ്ങളിലും സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണിയില്‍ എത്തുന്നതില്‍ പ്രയോജനമില്ലെന്നാണ് ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ പറയുന്നത്.

Tags: congresscpimNcpകേരള കോണ്‍ഗ്രസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.