Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മഹാകവിയുടെ സഞ്ചാരീഭാവം

അക്കിത്തം കവിതകളുടെ ആശയപ്രപഞ്ചം കേന്ദ്രീകരിക്കുന്നത് നിരുപാധികമായ സ്‌നേഹത്തിലാണ്. ഇരുപത്തഞ്ചാമത്തെ വയസിലാണ് നിരുപാധികമാം സ്‌നേഹം ബലമായ് വരും ക്രമത്താല്‍ എന്നും അത് മാത്രമാണ് സത്യമെന്നും അക്കിത്തം എഴുതിയത്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 27, 2020, 03:00 am IST
inVaradyam

കവിതയുടെ ആത്മാവ് ധ്വനിസാന്ദ്രതയാണെങ്കില്‍ ആധുനിക മലയാള സാഹിത്യ ലോകത്ത് ആദ്യം അടയാളപ്പെടുത്തേണ്ട കവിത മഹാകവി അക്കിത്തത്തിന്റേതാണ്. വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന ഒറ്റ വരിയിലൂടെ കാവ്യകൈരളിയെ ആധുനികതയിലേക്ക് നയിച്ച കവിയാണദ്ദേഹം.  

അക്കിത്തം കവിതകളുടെ ആശയപ്രപഞ്ചം കേന്ദ്രീകരിക്കുന്നത് നിരുപാധികമായ സ്‌നേഹത്തിലാണ്. ഇരുപത്തഞ്ചാമത്തെ വയസിലാണ് നിരുപാധികമാം സ്‌നേഹം ബലമായ് വരും ക്രമത്താല്‍ എന്നും അത് മാത്രമാണ് സത്യമെന്നും അക്കിത്തം എഴുതിയത്.  

പ്രപഞ്ച ചേതനയോടുള്ള ഏകാത്മഭാവമാണ് കവിയുടെ സ്‌നേഹ ദര്‍ശനത്തിനാധാരം. അക്കിത്തത്തിന്റെ എല്ലാ കവിതകളിലും ഈ ജീവിത ദര്‍ശനം മുത്തുകളെ കോര്‍ത്തിണക്കുന്ന നൂല് പോലെ പ്രത്യക്ഷപ്പെടുന്നു.ഭേദഭാവനകളേയും ഉച്ചനീചത്വങ്ങളേയും ഇല്ലാതാക്കുന്ന ദിവ്യൗഷധമായി കവി ഈ ജീവിതദര്‍ശനത്തെ മുന്നോട്ടുവക്കുന്നു.  

സാമൂഹ്യജീവിതത്തിന്റെ അത്യന്തം ദുസഹമായ പരിതാവസ്ഥകളില്‍പോലും പ്രതീക്ഷയുടെ നാളമായി ഈ സ്‌നേഹ ദര്‍ശനത്തെ കവി കാണുന്നുണ്ട്. പ്രപഞ്ച ചേതനയുടെ ഏകത്വം കവിതയുടെ അന്തര്‍ധാരയായി ഇത്രമേല്‍ സന്നിവേശിപ്പിച്ച മലയാളത്തിലെ മറ്റൊരു മഹാകവി സാക്ഷാല്‍ എഴുത്തഛനാണ്. വിശ്വപ്രപഞ്ചത്തിന്റെ അദൈ്വതഭാവം കവിതയുടേയും ജീവിതത്തിന്റെയും പരമമായ ദര്‍ശനമായി ഇരുവരും അവതരിപ്പിക്കുകയും ചെയ്യുന്നു. ആ നിലക്ക് കവിത്വദര്‍ശനം കൊണ്ട് ഭാഷാപിതാവിന്റെ പിന്‍ഗാമിയാണ് മഹാകവി അക്കിത്തം.  

പ്രപഞ്ചസാരം തേടിക്കണ്ട മഹത്തുക്കളായ ഋഷിവര്യന്മാരെപ്പോലെ ഈ ജ്ഞാനയോഗം മഹാകവിയെ അങ്ങേയറ്റം വിനയവാനുമാക്കുന്നുണ്ട്.  

വജ്രം തുളച്ചിരിക്കുന്ന  

രത്‌നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍,

കടന്നുപോന്നൂ ഭാഗ്യത്താല്‍  

വെറും നൂലായിരുന്നു ഞാന്‍  

എന്നെഴുതാന്‍ മലയാളത്തില്‍ അക്കിത്തത്തിനേ കഴിയൂ.  

ലോക ജീവിതത്തെ സഞ്ചാരിയുടെ മനസോടെയാണ് അക്കിത്തം കണ്ടത്. അപൂര്‍വ്വമായ തന്റെ ഗദ്യസമാഹാരത്തിന് മഹാകവി നിര്‍ദ്ദേശിച്ച പേരും സഞ്ചാരി ഭാവം എന്നായത് യാദൃഛികമല്ല. ഇക്കാണായതൊന്നും തന്റെ സ്വന്തമല്ലെന്നും ഈപ്രപഞ്ചത്തില്‍ തനിക്ക് സ്വന്തമെന്നവകാശപ്പെടാനുള്ളത് ആത്മസ്വരൂപമായ ഈശ്വര ചൈതന്യം മാത്രമെന്നും തിരിച്ചറിഞ്ഞ സഞ്ചാരി ഭാവത്തിലാണ് അക്കിത്തത്തിന്റെ കവിമനസ്. കൗതുകത്തോടെ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തിട്ട് ഒരുനാള്‍  എല്ലാം ഇവിടെത്തന്നെ ഉപേക്ഷിച്ച് യാത്ര തുടരുന്ന സഞ്ചാരിയുടെ ഭാവം. അതുകൊണ്ടാണ് കവിക്ക് നിരുപാധികമായ സ്‌നേഹത്തെക്കുറിച്ച് പാടാനാവുന്നതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.