Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളനോട്ടു കാണിച്ച് തട്ടിപ്പ്; അഞ്ച് പ്രതികള്‍ അറസ്റ്റില്‍

കണ്ണൂര്‍ ചെമ്പേലി തട്ടാപ്പറമ്പില്‍ ഷിബു എസ് (43), ഇയാളുടെ ഭാര്യ നിമിഷ എന്ന് വിളിക്കുന്ന സുകന്യ (31), ഷിബുവിന്റെ സഹോദരന്‍ സജയന്‍, പൊന്‍കുന്നം തട്ടാപറമ്പില്‍ സജി, കൊട്ടാരക്കര റാന്നിമുക്ക് ജവാന്‍നഗര്‍ സുധീര്‍ (40)എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. പ്രതികളുടെ പക്കലില്‍ നിന്ന് മൂന്ന് വാഹനങ്ങളും പ്രിന്റര്‍, പെന്‍ഡ്രൈവ് തുടങ്ങിയവയും പിടിച്ചെടുത്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 26, 2020, 11:53 am IST
in Kerala
ഹോംസ്റ്റേ കേന്ദ്രീകരിച്ച് വ്യാജ നോട്ട് നിര്‍മിച്ച് തട്ടിപ്പ് നടമത്തിയ കേസിലെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍

ഹോംസ്റ്റേ കേന്ദ്രീകരിച്ച് വ്യാജ നോട്ട് നിര്‍മിച്ച് തട്ടിപ്പ് നടമത്തിയ കേസിലെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍

തിരുവല്ല: ഹോംസ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയവരാണെന്ന് പോലീസ് പറഞ്ഞു.  

കണ്ണൂര്‍ ചെമ്പേലി തട്ടാപ്പറമ്പില്‍ ഷിബു എസ് (43), ഇയാളുടെ ഭാര്യ നിമിഷ എന്ന് വിളിക്കുന്ന സുകന്യ (31), ഷിബുവിന്റെ സഹോദരന്‍ സജയന്‍, പൊന്‍കുന്നം തട്ടാപറമ്പില്‍ സജി, കൊട്ടാരക്കര റാന്നിമുക്ക് ജവാന്‍നഗര്‍ സുധീര്‍ (40)എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. പ്രതികളുടെ പക്കലില്‍ നിന്ന് മൂന്ന് വാഹനങ്ങളും പ്രിന്റര്‍, പെന്‍ഡ്രൈവ്  തുടങ്ങിയവയും പിടിച്ചെടുത്തു.

തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയിലാണ് സംഘം താവളമടിച്ചത്. രണ്ട് രീതിയിലാണ് സംഘം തട്ടിപ്പ് നടത്തിയത്. യഥാര്‍ത്ഥ നോട്ടിന്റെ ഫോട്ടോ പ്രിന്റ് എടുത്ത് ശേഷം അതിന്റെ വീഡിയോ ഏജന്റുമാര്‍ക്ക് അയച്ച് കൊടുക്കും. പത്ത് ലക്ഷം രൂപ നോട്ട് നിര്‍മിക്കണമെങ്കില്‍ മൂന്നര ലക്ഷം രൂപ ചെലവാകുമെന്ന് പറയും. ഈ തുക വാങ്ങിയ ശേഷം നോട്ട് കൊടുക്കാതെ പണം തട്ടുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ സമ്പാദിച്ചതെന്ന് സംശയിക്കുന്ന 3.94 ലക്ഷം രൂപ പ്രതികളുടെ കൈയില്‍ നിന്ന് കണ്ടെടുത്തു. കൂടാതെ  യഥാര്‍ത്ഥ നോട്ട് കാണിച്ച ശേഷം വ്യാജ നോട്ട് കൊടുത്തും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു.

പൊന്നാനി, പെരുന്തല്‍മണ്ണ, ചക്കരക്കുളം തുടങ്ങിയ സ്റ്റേഷനുകളിലെ കേസില്‍ പ്രതികളാണ്. പിടിയിലായ യുവതിയും സമാനമായ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു. ഇവരുടെ ഭര്‍ത്താവ് നാല് വര്‍ഷം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കര്‍ണ്ണാടകയില്‍ നിന്നാണ് വ്യാജ നോട്ട് നിര്‍മാണം പഠിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. ഇരുപത്തിയാറാമത്തെ വയസ്സ് മുതല്‍ ഇതില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഡിവൈഎസ്പി പി.ടി. രാജപ്പന്‍,സിഐ വിനോദ്, എസ്‌ഐ ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Tags: Fraudകള്ളനോട്ടുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.