Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തിനെതിരെ രണ്ട് കസ്റ്റംസ് കേസ്; ജലീലിനെ ഉടന്‍ ചോദ്യം ചെയ്യും; ഖുറാനും ഈന്തപ്പഴവും സ്വീകരിച്ചത് ചട്ടം ലംഘിച്ച്

ഖുറാന്‍ ഇറക്കുമതിയാണ് മുഖ്യ കേസ്. കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുറാന്‍ അവര്‍ മന്ത്രിക്ക് സമ്മാനിച്ചുവെന്നാണ് വിശദീകരണം. എന്നാല്‍, വിദേശ രാജ്യത്തുനിന്നോ രാജ്യങ്ങളുടെ ഓഫീസില്‍നിന്നോ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. സംസ്ഥാന മന്ത്രി എങ്ങനെ ഇത് സ്വീകരിച്ചുവെന്ന വിശദീകരണം മന്ത്രി നല്‍കേണ്ടിവരും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 19, 2020, 11:15 am IST
in Kerala

കൊച്ചി: യുഎഇ കോണ്‍സുലേറ്റു വഴി ഖുറാനും ഈന്തപ്പഴവും സ്വീകരിച്ച സംഭവത്തില്‍ സംസ്ഥാനത്തിനെതിരേ കസ്റ്റംസ് രണ്ട് കേസെടുത്തു. ചട്ടം ലംഘിച്ച് മന്ത്രി കെ.ടി. ജലീല്‍ സ്വീകരിച്ച വസ്തുക്കളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നടപടിയിലേക്കാണ് കേസ് നീളുന്നത്. മന്ത്രി കെ.ടി. ജലീലിനെ ഉടന്‍ ചോദ്യം ചെയ്യും. കസ്റ്റംസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കേസ്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ജലീല്‍ പ്രവര്‍ത്തിച്ചെന്ന് ജൂലൈ 17 ന് ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ടുചെയ്തത്.

ഖുറാന്‍ ഇറക്കുമതിയാണ് മുഖ്യ കേസ്. കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുറാന്‍ അവര്‍ മന്ത്രിക്ക് സമ്മാനിച്ചുവെന്നാണ് വിശദീകരണം. എന്നാല്‍, വിദേശ രാജ്യത്തുനിന്നോ രാജ്യങ്ങളുടെ ഓഫീസില്‍നിന്നോ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. സംസ്ഥാന മന്ത്രി എങ്ങനെ ഇത് സ്വീകരിച്ചുവെന്ന വിശദീകരണം മന്ത്രി നല്‍കേണ്ടിവരും.

ഈ നടപടികളെ സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ വിഭാഗം എതിര്‍ത്തതാണ്. സമ്മാനങ്ങള്‍ സ്വീകരിക്കുകയോ കോണ്‍സുലേറ്റുമായി വ്യക്തിപരമായ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് പ്രോട്ടോകോള്‍ വിഭാഗം നിര്‍ദേശവും നല്‍കിയതാണ്.

യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ എന്ന പേരില്‍ 2017 ല്‍  18,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തു. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കായതിനാല്‍ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. പക്ഷേ, കോണ്‍സുലേറ്റ് ഈ ഈന്തപ്പഴം സംസ്ഥാന സര്‍ക്കാരിന് കൈമാറി. മന്ത്രി കെ.ടി. ജലീലാണ് അത് സ്വീകരിച്ചത്. ഇതാണ് രണ്ടാമത്തെ കേസ്.

ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി വാങ്ങിയ വസ്തുക്കള്‍ മറ്റൊരാവശ്യത്തിന് വിനിയോഗിക്കുന്നത് കസ്റ്റംസ് ചട്ടത്തിന് വിരുദ്ധമാണ്. അത് സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി സ്വീകരിച്ചത് അതിനേക്കാള്‍ ഗുരുതരം. രണ്ടു കേസുകളും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കസ്റ്റംസ് ചുമതലപ്പെടുത്തും.

Tags: കസ്റ്റംസ്keralaകെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.