Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം വനിതാ നേതാവിന്റെ ആത്മഹത്യ; പോലീസും ഒത്തുകളിച്ചു; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി

പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്നും ആശയ്‌ക്ക് ഉണ്ടായ നിരന്തര മാനസികപീഢനത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍െപ്പടെയുള്ള നേതാക്കള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 07:56 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സിപിഎം വനിതാ നേതാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബിജെപി. ഉദിയന്‍കുളങ്ങരയില്‍ സിപിഎം ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വനിതാ നേതാവിന്റെ ആത്മഹത്യക്കുത്തരവാദികളായ സിപിഎം നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍ പറഞ്ഞു.

പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്നും ആശയ്‌ക്ക് ഉണ്ടായ നിരന്തര മാനസികപീഢനത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍െപ്പടെയുള്ള നേതാക്കള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആനാവൂര്‍ നാഗപ്പന്‍ ഉള്‍െപ്പടെയുള്ള നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. ആശയുടെ വീട് സന്ദര്‍ശിച്ച ശേഷം നെയ്യാറ്റിന്‍കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീര്‍.

ആത്മഹത്യാ കുറിപ്പു കിട്ടിയിട്ടും ആദ്യ ഘട്ടത്തില്‍ പോലീസ് അത് ഒളിപ്പിക്കാനാണ് ശ്രമിച്ചത്. നാട്ടുകാരും ആശയുടെ ബന്ധുക്കളും വലിയ തോതില്‍ പ്രതിഷേധം ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാകുറിപ്പ് പോലീസ് വായിച്ചത്. സിപിഎമ്മിന്റെ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. ആശയ്‌ക്കുണ്ടായ നിരന്തര മാനസിക പീഡനത്തെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതിരുന്നത് നേതാക്കളെ സംരക്ഷിക്കുന്നതിനായാണെന്നും സുധീര്‍ ആരോപിച്ചു.

സിപിഎമ്മിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പല വനിതാ നേതാക്കള്‍ക്കും നേരിട്ട അതേ അനുഭവമാണ് ഇവിടെ ആശയ്‌ക്കും ഉണ്ടായിരിക്കുന്നത്. കുറ്റക്കാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന നിലപാട് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പ്രതികളാരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു.

Tags: bjpcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.