Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്ന് ഒരു മാസം; പ്രേതഭൂമിയായി മേഖല

കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്ക് പ്രകാരം 82 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ 3 പേര്‍ ഇന്നലെ ആശുപത്രി വിട്ടു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 6, 2020, 11:06 am IST
inKerala
ജന്മഭൂമി ആഗസ്റ്റ് എട്ടിന് ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ച അപകടത്തിന്റെ നേര്‍ചിത്രം

ജന്മഭൂമി ആഗസ്റ്റ് എട്ടിന് ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ച അപകടത്തിന്റെ നേര്‍ചിത്രം

ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് പെട്ടിമുടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 6ന് രാത്രി 11 മണിയോടെ ഉണ്ടായത്. അപകടം നടന്ന് ഒരുമാസം തികയുമ്പോള്‍ ഈ മേഖല ഇന്ന് ആളൊഴിഞ്ഞ് ശോകഭൂമിയായി മാറി കഴിഞ്ഞു.

കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്ക് പ്രകാരം 82 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ 3 പേര്‍ ഇന്നലെ ആശുപത്രി വിട്ടു.

66 പേരുടെ മൃതദേഹം കണ്ടെത്തി. ദിനേഷ് കുമാര്‍(20), റാണി(44), പ്രീയദര്‍ശനി(7), കസ്തൂരി(26), കാര്‍ത്തിക(21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. നീണ്ട 18 ദിവസത്തെ തെരച്ചിലിന് ശേഷം കഴിഞ്ഞ 25ന് ആണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തെരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലില്‍ തിരുവോണ നാളില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും 18 ല്‍ അധികം കുട്ടികളും ഉള്‍പ്പെടും.

ഒന്നര കീലോ മീറ്ററോളം ദൂരെ മലമുകളില്‍ നിന്നാണ് ഉരുള്‍പൊട്ടല്‍ ആരംഭിച്ചത്. ഇത് വെള്ളമൊഴുകുന്ന ചെറിയ ചാലിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകി വലിയ പ്രവാഹമായി താഴേക്ക് പതിക്കുകയായിരുന്നു. കരിന്തിരിയാറി(പെട്ടിമുടി പുഴ) ന്റെ തീരത്ത് ഉണ്ടായിരുന്ന രണ്ട് വലിയ ലയങ്ങളും രണ്ട് ചെറിയ ലയങ്ങളുമാണ് അപകടത്തില്‍ തകര്‍ന്നത്. സ്ഥലത്ത് വലിയ തോതില്‍ പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞു. അപകടത്തില്‍പ്പെട്ട പാതിയോളം പേരുടെ മൃതദേഹം പുഴയില്‍ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

ലയങ്ങളിലെ സൗകര്യകുറവ് മൂലം ഒരു മുറിയില്‍ തന്നെയാണ് ആറും ഏഴും പേര്‍ വരെ അടങ്ങുന്ന കുടുംബങ്ങള്‍ കിടന്നുറങ്ങിയിരുന്നത്.

തെരച്ചിലിനിടെ ഇത്തരത്തില്‍ കൂട്ടത്തോടെ മൃതദേഹം കിട്ടിയ സംഭവങ്ങളുണ്ട്. പരിശോധിച്ചെത്തിയപ്പോള്‍ കമ്പിളിപുതപ്പിനുള്ളില്‍ ഒരു തുള്ളി ചെളിപോലും പറ്റാതെ തണുപ്പകറ്റായി ചേര്‍ത്ത് പിടിച്ച് കിടക്കുന്ന മൃതദേഹങ്ങളും കണ്ടെത്തി. അപകട സ്ഥലത്ത് നിന്ന് കുട്ടികളുടെ അടക്കം നിരവധി ചിത്രങ്ങളും കണ്ടെത്തി. കുട്ടികളുടെ ചിത്രമെടുത്ത് സൂക്ഷിക്കുകയെന്നത് ഇവരുടെ പതിവ് ശീലമായിരുന്നു. ഒരമ്മയുടേയും പിഞ്ചു കുഞ്ഞിന്റേയും ഗാഡമായി ആശ്ലേഷിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. ദുരന്തത്തിന്റെ ആഴം അറിയാന്‍ പോലുമാകാതെ മരണത്തിന്റെ കരാളഹസ്തത്തില്‍ ഞെരിഞ്ഞമരാന്‍ വിധിക്കപ്പെട്ട സാധാരണക്കാരായിരുന്നു അവരെല്ലാം. പിന്‍മുറക്കാരെ ഒരാളെ പോലും അവശേഷിപ്പിക്കാതെ മരണം തട്ടിയെടുത്ത കുടുബങ്ങളും ഇവിടെയുണ്ട്.അപകട വിവരം പുറത്തറിയുന്നത് പിറ്റേദിവസം രാവിലെ ഏഴ് മണിയോടെയാണ്. ഇവിടെ ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതും മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതും വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. രാജമലയിലെത്തി അപകട വിവരം അറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്.

പെരിയവാര താല്‍ക്കാലിക പാലം തകര്‍ന്നതും പുതിയ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മാണം നടത്താതതുമാണ് പ്രധാന പ്രശ്നമായത്. ഇത് പെട്ടിമുടിയിലേക്ക് പുറത്ത് നിന്ന് സഹായവുമായി എത്തുവാന്‍ തടസമായി. കാലാവസ്ഥയും റോഡും വില്ലനായതോടെ കിലോ മീറ്ററുകള്‍ തേയില തോട്ടത്തിലൂടെ ചുറ്റി ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആദ്യ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ ജെസിബി അടക്കമുള്ളവ എത്തിക്കാനാകാത്തതും തിരിച്ചടിയായി. പിന്നീട് പാലം താല്‍ക്കാലികമായി ശരിയാക്കിയാണ് വാഹനങ്ങള്‍ മറുകരയെത്തിച്ചത്. വാഹനങ്ങളും രക്ഷാപ്രവര്‍ത്തകരും എത്തുന്നതു വരെ കണ്‍മുന്നില്‍ കണ്ട ദുരന്തത്തിനു മുന്നില്‍ പകച്ച് നില്‍കുകയായിരുന്നു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍.

Tags: പെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പെട്ടിമുടി പുഴയില്‍ നീരൊഴിക്ക് വര്‍ധിച്ച നിലയില്‍, സമീപത്തെ റോഡിലെ വെള്ളക്കെട്ടും കാണാം
Idukki

പെട്ടിമുടിയില്‍ വീണ്ടും മഴ ആശങ്ക; 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഷണ്‍മുഖനാഥന്‍ കഴിഞ്ഞദിവസം പെട്ടിമുടിയിലെത്തിയപ്പോള്‍
Idukki

ഒടുവില്‍ ആ അച്ഛന്‍ പറയുന്നു, അവനിനി തിരിച്ചുവരില്ല..ഷണ്‍മുഖനാഥന് നഷ്ടമായത് രണ്ട് മക്കളടക്കം കുടുംബത്തിലെ 22 പേരെ

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)
Idukki

വീടുണ്ട്; പക്ഷേ താമസിക്കാന്‍ തൊഴിലാളികളില്ല, ജോലിക്ക് പോകുന്നതിന് സൗകര്യമില്ല, അതിരാവിലെ ഇറങ്ങിയാല്‍ സന്ധ്യമയങ്ങുമ്പോള്‍ മാത്രമേ തിരിച്ചെത്താനാകൂ

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)
Idukki

ഒഴുകിയെത്തിയ പെട്ടിമുടി മഹാദുരന്തത്തിന് നാളെ ഒരാണ്ട്; 70 പേരുടെ ജീവന്‍ അപഹരിച്ചു, നടുക്കുന്ന ഓര്‍മയില്‍ നാട്

Kerala

കൈമാറിയതിലും വീഴ്ച; വ്യക്തി താല്പര്യങ്ങള്‍ക്ക് ബലിയാടായി കുവി, നായയെ തിരികെ നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.