Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൈമാറിയതിലും വീഴ്ച; വ്യക്തി താല്പര്യങ്ങള്‍ക്ക് ബലിയാടായി കുവി, നായയെ തിരികെ നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ

2020 ആഗസ്റ്റ് 6ന് ഉണ്ടായ ദുരന്തത്തില്‍ തന്റെ കളിക്കൂട്ടുകാരിയായ ധനുഷ്‌കയുടെ മൃതദേഹം മണം പിടിച്ച് കണ്ടെത്തിയതോടെയാണ് കുവി താരമായത്. ദിവസങ്ങളോളം ആ വാര്‍ത്ത പത്രദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നിന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 01:03 pm IST
inKerala

ഇടുക്കി: പെട്ടിമുടി ദുരന്തത്തിനിടെ ദേശീയ ശ്രദ്ധപ്പിടിച്ചുപറ്റിയ കുവി എന്ന നായയെ പോലീസ് ബന്ധുവിന് തിരികെ നല്‍കിയ സംഭവത്തിലും ഗുരുതര വീഴ്ച. നായയെ ഏറ്റെടുത്തപ്പോള്‍ പാലിച്ച യാതൊരു മാനദണ്ഡങ്ങളും തിരികെ നല്‍കിയപ്പോള്‍ പാലിച്ചില്ല.  

നായയെ ഒഴുവാക്കിയ നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചിലരുടെ വ്യക്തി താല്പര്യമെന്നും ആക്ഷേപം. പ്രധാനമന്ത്രി പോലും നാടന്‍ നായകളെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഇത്തരം നായകളെ പോലീസിലെടുക്കാനാകില്ലെന്ന് വാദഗതി നിരത്തിയാണ് നട തള്ളല്‍ നടത്തിയത്.  

2020 ആഗസ്റ്റ് 6ന് ഉണ്ടായ  ദുരന്തത്തില്‍ തന്റെ കളിക്കൂട്ടുകാരിയായ ധനുഷ്‌കയുടെ മൃതദേഹം മണം പിടിച്ച് കണ്ടെത്തിയതോടെയാണ് കുവി താരമായത്. ദിവസങ്ങളോളം ആ വാര്‍ത്ത പത്രദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നിന്നു. പിന്നാലെ ഭക്ഷണം കഴിക്കാതെ അലഞ്ഞ് തിരിഞ്ഞ് നടന്ന നായയെ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ട്രെയിനര്‍ അജിത് മാധവന്‍ ഇടപെട്ട് ഇണക്കിയെടുക്കുകയായിരുന്നു.  

ദുരന്തത്തിന് ശേഷമുള്ള നാലാം ദിനം പരിശോധനക്കിടെയാണ് പുഴയില്‍ വീണ് കിടന്ന മരത്തില്‍ തങ്ങിയ നിലയില്‍ രണ്ട് വയസ്സുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയത്. കുവി സ്ഥലത്ത് നിന്ന് മാറാതെ കുരച്ചുകൊണ്ട് നിന്നു. ആ കുരയാണ് നാടറിയുന്ന നായയാക്കി കുവിയെ മാറ്റിയത്. പിന്നീട് ആഗസ്റ്റ് 20ന് ഇടുക്കി ഡോഗ് സ്‌ക്വാഡ് നായയെ ഏറ്റെടുത്തു. നായയെ സ്‌ക്വാഡിലെടുത്തുവെന്ന തരത്തിലാണ് വാര്‍ത്ത പരന്നത്. 

എന്നാല്‍ ഇത് തിരിത്തി ഉദ്യോഗസ്ഥരെത്തിയെങ്കിലും ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചതുമില്ല. മികച്ച ഭക്ഷണവും പരിചരണവും ലഭിച്ചതോടെ നായ ദിവസങ്ങള്‍ക്കകം മിടുക്കിയായി. ഇതിനിടെ എത്തിയ നായക്ക് ട്രെയിനിങ് നല്‍കുന്ന വാര്‍ത്തകളും വലിയ ഹിറ്റായി. എന്നാല്‍ ഈ വാര്‍ത്തക്ക് പിന്നാലെ നടന്ന ചില ഇടപെടുകളോടെ നായയുടെ പരിശീലനം ഭാഗീകമായി മുടങ്ങി.  

മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന ധനുഷ്‌കയുടെ മുത്തശ്ശിയായ പളനിയമ്മാളിന് ആണ് കുവിയെ വെള്ളിയാഴ്ച് വൈകിട്ട് കൈമാറിയത്. ഒരു ഇഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് ഇടുക്കി എസ്പിക്ക് നായയെ കൈമാറാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്‌ക്വാഡ് സംഘം സ്ഥലത്തെത്തി മൂന്നാര്‍ ഡിവൈഎസ്പി ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ നായയെ കൈമാറുകയായിരുന്നു. എന്നാല്‍ ഇവര്‍ അപേക്ഷ നല്‍കിയിട്ടാണ് കൈമാറിയതെന്ന തരത്തില്‍ പോലീസ് പറഞ്ഞതും വ്യാജമായിരുന്നെന്ന് പിന്നീട് വ്യക്തമായി.

അതേ സമയം സെലിബ്രിറ്റി സ്റ്റാറ്റസുള്ള നായയെ കൈമാറുമ്പോള്‍ ഇതിനെ ഏറ്റെടുത്ത സമയത്തെ പോലെ യാതൊരു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. നായയെ കൈമാറുമ്പോള്‍ അവര്‍ക്ക് അതിനെ വളര്‍ത്താന്‍ ശേഷിയുണ്ടോ, പരിസരം എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ സ്ഥലത്തെ മൃഗ സംരക്ഷണ പ്രവര്‍ത്തകരെ അറിയിക്കണമെന്നാണ് ചട്ടം. പഞ്ചായത്തിലോ സ്ഥലത്തെ വാര്‍ഡ് മെമ്പറയോ പോലും ഇക്കാര്യം അറിയിച്ചില്ലെന്ന് മൂന്നാര്‍ സ്വദേശി കൂടിയായ എസ്പിസിഎ ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. മോഹന്‍ ജന്മഭൂമിയോട്  പറഞ്ഞു. 

സംഭവത്തില്‍ എസ്പിസിഎക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കോടതിയെ സമീപിക്കുന്ന കാര്യം അടക്കം പരിശോധിക്കുമെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രനും പറഞ്ഞു. വിഷയത്തില്‍ ആദ്യം മുതല്‍ ഇടപ്പെട്ടിരുന്ന ജില്ലാ കളക്ടറും സബ് കളക്ടറും നാട്ടുകാരും പോലും നായയെ കൈമാറിയ വിവരം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്.

ചികിത്സയിലായിരുന്ന പളനിയമ്മാളും മകനും അപകടം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. ഇത്രയും കാലം നായയെ ആവശ്യപ്പെട്ട് ആരും എത്തിയതുമില്ല. മികച്ച രീതിയില്‍ ട്രെയിനിങ് ലഭിച്ച കുവി ഇത്തവണ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇരിക്കെയാണ് ആര്‍ക്കോവേണ്ടി എന്നത് പോലെ ഒരു നാടകം തട്ടിക്കൂട്ടി നായയെ കൈമാറിയത്. നായയെ പോറ്റാന്‍ ഇവര്‍ക്ക് കഴിവുണ്ടോ എന്നത് പോലും അന്വേഷിച്ചതുമില്ല. നാളെ ഒരു തെരുവ് നായയായി മാറി കുവി മൂന്നാറില്‍ അലഞ്ഞ് തിരിയുമോ എന്ന ഭയത്തിലാണ് മൃഗസ്നേഹികള്‍. അതേ സമയം പളനിയമ്മാളുടെ ഒപ്പം നിലവില്‍ യാതൊരു പ്രശ്നമില്ലാതെ ആഹാരം ഉള്‍പ്പെടെ കഴിച്ച് വീടിനുള്ളിലാണ് കുവി വസിക്കുന്നത്.

നാടന്‍ ഇനങ്ങളെ തഴയുന്നതെന്തിന്?

നാടന്‍ നായ ആയതിനാല്‍ സ്‌ക്വാഡിലേക്ക് എടുക്കുന്ന കാര്യത്തില്‍ ആദ്യം മുതല്‍ കേരള പോലീസ്  നിസംഗത കാട്ടിയിരുന്നു. നായക്ക് ഉടമസ്ഥര്‍ ഇല്ലാത്തതിനാല്‍ ദത്തെടുക്കുക  മാത്രമാണ് ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്. ഏറ്റെടുക്കാന്‍ നിരവധി പേരെത്തിയിരുന്നെങ്കിലും കുവിക്ക് ലഭിച്ച പ്രാധാന്യം മുതലാക്കുന്നതിനാണ് പോലീസിലേക്ക് എടുത്തതെന്നതാണ് നായയെ ഒഴിവാക്കിയ സംഭവത്തിലൂടെ വ്യക്തമാകുന്നത്.  

20 മീറ്ററോളം അകലെ വെള്ളത്തില്‍ മുങ്ങി കിടന്ന മൃതദേഹം കണ്ടെത്തിയതോടെ തന്നെ കുവിയുടെ കഴിവ് വ്യക്തമായതാണ്. ഇതിനൊപ്പം ലഭിച്ച പരിശീലനം കുവിയെ മികച്ചൊരു നായയാക്കി ഇതിനകം തന്നെ മാറ്റിയിരുന്നു. മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നാടന്‍ നായ ഇനങ്ങളെ പ്രോത്സഹാപ്പിക്കണമെന്നും ഇവയെ ഇന്ത്യന്‍ സേനയില്‍  എടുത്തിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്. നാടന്‍ നായകളുടെ കഴിവ് മനസിലാക്കിയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.  

വെസ്റ്റ് ബംഗാള്‍ പോലീസില്‍ ആശയെന്ന നാടന്‍ നായയെ ഇത്തരത്തില്‍ കേസുകളുടെ അന്വേഷണത്തില്‍ മണം പിടിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് പോലീസില്‍ ടേങ്കേ എന്ന തെരുവ് നായയും ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നു. യൂറോപ്യന്‍ ഇനങ്ങളെ അപേക്ഷിച്ച് എപ്പോഴും ഊര്‍ജസ്വലരാണ് നാടന്‍ ഇനങ്ങള്‍. ഇത്തരത്തില്‍ കേരള പോലീസില്‍ കുവിയെ എടുത്തിരുന്നെങ്കില്‍ അതൊരു പുത്തന്‍ ചരിത്രമായി തന്നെയായി മാറിയേനേ…

Tags: കേരള പോലീസ്dogഡോഗ് സ്ക്വാഡ്പെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.