Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയുടെ നിയമനം: വിജിലന്‍സ് അന്വേഷണം ഭയന്ന് സര്‍ക്കാര്‍; സ്വപ്‌നയും സംഘവും സെക്രട്ടേറിയറ്റിലെത്തിയ ദൃശ്യങ്ങള്‍ ലഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ ഓഫീസ്, സെക്രട്ടേറിയേറ്റ് അനക്‌സിലെ ദൃശ്യങ്ങള്‍ എന്നിവയാണ് എന്‍ഐഎ പരിശോധിച്ചത്. സ്വപ്‌ന സുരേഷ് നിരവധി തവണ സെക്രട്ടേറിയേറ്റില്‍ എത്തുന്ന ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. കെ.ടി. ജലീലിന്റെ ഓഫീസില്‍ സ്വപ്‌ന എത്തിയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കെ.ടി. ജലീലിന്റെ ഓഫീസിലേയും ദൃശ്യങ്ങള്‍ ശേഖരിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 01:27 pm IST
inKerala

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ സ്വപ്‌ന സുരേഷും സംഘവുമെത്തിയ ദൃശ്യങ്ങള്‍ എന്‍ഐഎയുടെ പരിശോധനയില്‍ കണ്ടെത്തി. സ്വപ്‌ന സുരേഷ് നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ എത്തിയെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി.  

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ ഓഫീസ്, സെക്രട്ടേറിയേറ്റ് അനക്‌സിലെ ദൃശ്യങ്ങള്‍ എന്നിവയാണ് എന്‍ഐഎ പരിശോധിച്ചത്. സ്വപ്‌ന സുരേഷ് നിരവധി തവണ സെക്രട്ടേറിയേറ്റില്‍ എത്തുന്ന ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. കെ.ടി. ജലീലിന്റെ ഓഫീസില്‍ സ്വപ്‌ന എത്തിയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കെ.ടി. ജലീലിന്റെ ഓഫീസിലേയും ദൃശ്യങ്ങള്‍ ശേഖരിച്ചത്.  

സെക്രട്ടേറിയറ്റ് അനക്‌സിലെ ദൃശ്യങ്ങളും പരിശോധിച്ചു. ഇതിലെല്ലാം സ്വപ്‌ന സുരേഷ് വന്നുപോകുന്നുവെന്ന് അന്വേഷണ സംഘം കണ്ടത്തി. സ്വപ്‌നയ്‌ക്കൊപ്പം മറ്റുചിലരുമുള്ളതായും ദൃശ്യങ്ങളിലുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കവും അന്വേഷണ സംഘം ആരംഭിച്ചു. കൂടാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പങ്കെടുത്ത സന്ദീപ് നായരുടെ നെടുമങ്ങാട്ടെ കാര്‍ വര്‍ക്‌ഷോപ്പ് ഉദ്ഘാടന ചടങ്ങിന്റ ദൃശ്യങ്ങളും എന്‍ഐഎ ശേഖരിച്ചു.

ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട എന്‍ഐഎ കത്ത് നല്‍കിയപ്പോള്‍ ചില ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. ജൂണ്‍ അവസാന ആഴ്ച മുതല്‍ തുടര്‍ന്ന് ജൂലൈ 12 വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. അവ പകര്‍ത്തി നല്‍കാന്‍ 400 ടിബി ഹാര്‍ഡ് ഡിസ്‌ക് വേണമെന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ നല്‍കിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം നേരിട്ടെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചത്. തുടര്‍ന്ന് ആവശ്യമായ ദൃശ്യങ്ങള്‍ എഴുതി നല്‍കുകയായിരുന്നു.

സ്വപ്‌നയുടെ നിയമനം: വിജിലന്‍സ് അന്വേഷണം ഭയന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ച സംഭവത്തിലടക്കം വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. വിജിലന്‍സ് അന്വേഷണത്തിന് നിയമോപദേശം ലഭിച്ചിട്ടും തീരുമാനമെടുക്കാതെ ആഭ്യന്തര വകുപ്പ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തള്ളിപ്പറഞ്ഞിട്ടും സിപിഎം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കാത്തതില്‍ ദുരൂഹത.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്ക് കേരളയില്‍ ഓപ്പറേഷന്‍ മാനേജരായി നിയമിക്കുന്നത്. ഒന്നരലക്ഷത്തോളം രൂപ ശമ്പളത്തിലായിരുന്നു നിയമനം. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് അറസ്റ്റിലായതോടെയാണ് അനധികൃത നിയമനം പുറത്തുവന്നത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ അനധികൃത ഇടപെടല്‍ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, അന്വേഷണത്തിന് അനുമതി തേടിയ വിജിലന്‍സിന് അനുമതി നിഷേധിക്കുകയായിരുന്നു.

അന്വേഷണത്തിനുള്ള അനുമതി നിഷേധിച്ചതോടെ വിജിലന്‍സ് നിയമോപദേശം തേടി. അന്വേഷണത്തിന് നിയമ സാധുതയുണ്ടെന്ന നിയമോപദേശം ലഭ്യമായി. തുടര്‍ന്ന് വീണ്ടും സര്‍ക്കാരിന് അപേക്ഷ നല്‍കി. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല. അതേസമയം, ധനകാര്യ വകുപ്പിലെ പ്രത്യേക സംഘത്തെ കൊണ്ടുള്ള അന്വേഷണം എങ്ങുമെത്തിയിട്ടുമില്ല. ഇടത് അനുകൂല സംഘടനാ നേതാക്കളാണ് അന്വേഷണ സംഘത്തിലുള്ളതെന്നും അന്വേഷണം അട്ടിമറിക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.  

ലൈഫ്മിഷനും റെഡ്ക്രസന്റുമായുള്ള ധാരണാപത്രവും കരാര്‍ നല്‍കിയതും കമ്മീഷന്‍ ലഭിച്ചതും സംബന്ധിച്ച് സിപിഐയും പ്രതിപക്ഷവും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്തതുമാണ്. അക്കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

Tags: Pinarayi Vijayanvigiകേരള സര്‍ക്കാര്‍Swapna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.